ഇതെന്താ എനിക്കു പറ്റ്യേ.. സാദാരണ ചെറിയ ഒരു അനക്കം തട്ടിയാൽ പോലും ഉറക്കമുണരുന്ന ഞാനാ.. ഇതിപ്പോ അമ്മ വിളിച്ചു ജിത്തു വിളിച്ചു അവസാനം വെള്ളം കോരി ഒഴിച്ചിട്ടാണല്ലോ ഉണർന്നത്.. ശെടാ..
ഓരോന്ന് ആലോചിച്ചു ഞാൻ വേഗം ബ്രേക്ഫാസ്റ് കഴിച്ചു.. അച്ഛൻ കമ്പനിലേക്ക് പോയിരുന്നു.. ഞാൻ അമ്മയോടും പറഞ്ഞു അപ്പറത്തു അപ്പൂപ്പന്റെ അടുത്തേക്ക് വിട്ടു..
പുറത്ത് ചാരു കസേരയിലിരുന്ന് പേപ്പർ വായിക്കുവർന്നു അപ്പൂപ്പൻ..
“എന്നതാടാ ഇത്ര വൈകിയെ..ആദ്യ ദിവസം തന്നെ ഇങ്ങനെയാണെങ്കി കാശ് കൊടുത്ത് വാങ്ങിയ സീറ്റ് നീ ഇല്ലാതാക്കുവല്ലോ കള്ള തെമ്മാടി…”
അപ്പൂപ്പൻ ഞാൻ വരുന്നത് കണ്ടപ്പോ തന്നെ പറഞ്ഞു ചിരിച്ചു…
“മിസ്റ്റർ അപ്പൂപ്പൻ.. ഒരു ദിവസം ലേറ്റ് ആയെന്ന് വച് ആകാശമൊന്നും ഇടിഞ്ഞു വീഴാൻ പോവുന്നില്ല ട്ടോ..”
എന്നും പറഞ്ഞു ഞാൻ അപ്പൂപ്പന്റെ മൂക്കിന് പിടിച്ചു നുള്ളി..
“ആഹ് അതൊക്കെ അവിടെ നിക്കട്ടെ..അവിടെ പോയി കുരുത്തക്കേടൊന്നും കാണിക്കരുത് കേട്ടല്ലോ.. നിന്റെ അമേരിക്ക പോലൊന്നും അല്ല ഇവിടെ.. ഒരു പ്രശ്നത്തിലും നീ പോയി ഇടപെടാനും പാടില്ല.. അടങ്ങി ഒതുങ്ങി പഠിച്ചോണം…”
“അതൊക്കെ ഞാനേറ്റു അപ്പൂപ്പ.. ചില്ല്…”
എന്നും പറഞ്ഞു ഞാൻ അപ്പൂപ്പന്റെ അനുഗ്രഹവും അകത്തു പോയി അമ്മൂമ്മയുടേം വാങ്ങി പെട്ടന്ന് തന്നെ ജിത്തൂനെ വിളിച്ചു.. അവൻ വണ്ടിയിൽ തന്നെ മുഖം കറുപ്പിച്ചു ഇരിപ്പുണ്ടായിരുന്നു.. അങ്ങനെ നമ്മൾ കോളേജിലേക്ക് വിട്ടു..
“ടാ രണ്ടാഴ്ച കഴിഞ്ഞില്ലേ കോളേജ് സ്റ്റാർട്ട് ചെയ്തിട്ട്.. നമ്മൾ ലേറ്റ് ആയി വരുന്നതോണ്ട് എല്ലാവരും പെട്ടന്ന് ശ്രദ്ധിക്കും.. വല്ല പണിയും കിട്ടോ..?..”
വണ്ടി ഓടിച്ചു കൊണ്ട് ജിത്തു പറഞ്ഞു..
“എന്ത് പണി.. നീയെന്താ ഉദ്ദേശിക്കുന്നെ…”
ഞാൻ സംശയത്തോടെ ചോയിച്ചു…
“ടാ റാഗിങ് ഒക്കെ ഉണ്ടാവില്ലേ..”