“സാമാനം ചവുട്ടി ഓടിക്കും ഞാൻ കുണ്ണേ… എത്ര തവണ വിളിച്ചെടാ.. തട്ടിപ്പോയെന്ന ഞാൻ വിചാരിച്ചേ..പിന്നെ വെള്ളൊഴിക്കാതെ ഞാൻ വേറെ എന്തോ ചെയ്യാനാ..നീ പെട്ടെന്നെണീറ്റെ.. എന്തായാലും കോളേജിലെ ഫസ്റ്റ് ഡേ തന്നെ ലേറ്റ് ആയിട്ട് പോവാന വിധി..”
“നീയൊന്നടങ്ങ്.. കുറച്ചു ലേറ്റ് ആയെന്ന് വച്ചെന്താ.. ന്യൂ ജോയിനീ ആയതോണ്ട് സീൻ ഒന്നും കാണില്ല.. ഒരു പത്തു മിനിറ്റ് ഇപ്പൊ റെഡി ആയി വര ഞാൻ…”
“അഞ്ചു മിനിറ്റ് തരും മൈരേ… ഞാൻ വണ്ടിയെടുത്തു ഒറ്റയ്ക്ക് പോവും കോളേജിലേക്ക് അല്ലെങ്കിൽ…”
അതും പറഞ്ഞെന്റെ ബൈക്കിന്റെ കീ അവനെടുത് പോക്കറ്റിലിട്ടു…
“ഓ ശെരി രാജാവേ..”
ചിരിച്ചോണ്ടത് പറഞ്ഞു ഞാൻ വേഗം ബാത്രൂംമിലേക്ക് വിട്ടു..
പല്ല് തേക്കുമ്പോളും കുളിമ്പോഴുമെല്ലാം ഒറ്റ ചിന്തയെ എനിക്കുണ്ടായുള്ളു..ഇന്ന് രാവിലെ കണ്ട സ്വപ്നത്തെ പറ്റി..ഒരു സ്വപ്നമായി തോന്ന്യതെ ഇല്ല എനിക്കു.. ആരായിരുന്നു ആ സ്ത്രീ.. നല്ല കണ്ട് പരിചയം ഉള്ളത് പോലെ..അമേരിക്കയിൽ വച് കേട്ട ആ സ്ത്രീയുടെ അതേ ശബ്ദം പോലെ ഉണ്ട്.. ഇതന്ത് മറിമായം.. മുഖം എന്തോ വ്യക്തമായി മനസ്സിൽ വരുന്നില്ല.. ഇതിന്റെ പിന്നിലെന്തെങ്കിലും കാണുവോ ഇനി… പുല്ല് എന്തെങ്കിലുമവട്ടെ… എന്തൊക്കെ ടൈപ്പ് സ്വപനം കണ്ടിരിക്കുന്നു.. അങ്ങനെ എന്തെങ്കിലൊക്കെ ആയിരിക്കും…
അങ്ങനെ പെട്ടന്ന് തന്നെ കുളിച് ഇന്നലെ വാങ്ങിയ പുതിയ ഡ്രസ്സ് ഒക്കെ ഇട്ട് വേഗം താഴേക്ക് ചെന്നു ഞാൻ..
“ഓഹോ മഹാന് എഴുന്നെല്ലാൻ സമയായോ…”
അമ്മ ബ്രേക്ഫാസ്റ് എടുത്ത് വെക്കുന്നതിന്റെ കൂടെ എനിക്കിട്ടൊന്ന് തട്ടിക്കൊണ്ടു പറഞ്ഞു…
“എന്ത് പണിയാണമ്മ കാണിച്ചേ… ഇന്ന് മുതൽ കോളേജിൽ വരാൻ പ്രിൻസിപ്പൽ വിളിച്ചു പറഞ്ഞത് അമ്മക്കും അറിലെ..എന്നെ കുറച്ചു നേരത്തെ വിളിച്ചൂടെ…”
“ചട്ടുകം പഴുപ്പിച് നിന്റെ ചന്തിക്ക് വെക്കും ഞാൻ… എത്ര തവണ വിളിച്ചു നിന്നെ.. നീയുണ്ടോ അറിയുന്നു.. പിന്നെ അപ്പര്ത്തുന്ന് സുനിത വിളിച്ചപ്പോ ഞാൻ അങ്ങോട്ടേക്ക് പോയി.. നിന്റെ കാര്യവും വിട്ട് പോയി..”