നോക്കിതാ.. ചെറുതായി വണ്ടി ഒന്ന് ചരിഞ്ഞു.. കൊഴപ്പൊന്നുമില്ല.. തൊലി പോയതേ ഉള്ളു..”
അതിന്റെ ഇടയിൽ ജിത്തു വണ്ടി സ്റ്റാർട്ട് ചെയ്ത് ഓരോനൊക്കെ നോക്കുന്നുണ്ടായിരുന്നു.. അവൻ വണ്ടി കുറച്ചു ദൂരം ഓടിച്ചു വന്നു നമ്മളുടെ മുന്നിൽ നിർത്തി പറഞ്ഞു..
“ആരോ പണി തന്നത് തന്നെയാണ്.. ഞാൻ ചെറിയ ഒരു അഡ്ജസ്റ്മെന്റ് ചെയ്തിട്ടുണ്ട്..ചെറുതായിട്ട് ബ്രേക്ക് കിട്ടും..മെല്ലെ ശ്രദ്ധിച്ചു ഓടിച്ച മതി..”
“ടാ അത് വേണ്ടടാ.. നീ ഒരു കാര്യം ചെയ്.. നീ ഈ സ്കൂട്ടിൽ വാ.. മുനീർക്കന്റെ കടയിൽ വണ്ടി ശരിയാകാൻ കൊടുത്തേക്ക്.. അവിടുന്ന് വീട്ടിലേക്ക് നടക്കേണ്ട ദൂരമല്ലേ ഉള്ളു.. ഞാൻ സോഫിയെ ഡ്രോപ്പ് ചെയ്തിട്ട് വന്നേക്കാം..”
ഞാൻ അതും പറഞ്ഞു അവനോട് സോഫി കാണാതെ പ്ലീസ് എന്ന് പറഞ്ഞു.. ശേഷം സോഫിയോടായി തുടർന്നു..
“ഇയാൾക്ക് പ്രശ്നമൊന്നുമില്ലെങ്കിൽ ഞാൻ ഡ്രോപ്പ് ചെയ്യാം.. വെറുതെ റിസ്ക് എടുക്കണ്ട.. ബസിലും പോവേണ്ട.. വീണിട്ട് പാന്റ്സ് ഒക്കെ കീറിയിട്ടുണ്ട്..”
ഞാൻ പറഞ്ഞപ്പോഴാണ് സോഫി പാന്റ്സ് കീറിയതൊക്കെ ശ്രദ്ധിക്കുന്നത്.. പിന്നെ എന്ത് പറയണമെന്നറിയാതെ സോഫി മിണ്ടാതെ നിന്നു..ഞാൻ കണ്ണ് കൊണ്ട് ജിത്തൂനെ നോക്കി കുറച്ചു ആക്ഷൻസ് കാണിച്ചു.. സംഭവം മനസിലായ അവൻ തുടർന്നു..
“ആഹ് അതാണ് നല്ലത് സോഫി.. വണ്ടി ഞാൻ നാളെ കൊണ്ട് വന്നാൽ പോരെ.. ഇന്നെനി ഏതായാലും റിസ്ക് എടുക്കണ്ട.. അവൻ കൊണ്ട് വിടും..”
അവസാനം മടിച്ചു മടിച്ചാണെലും സോഫി സമ്മതിച്ചു..
“ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല അളിയാ ”
ഞാൻ ജിത്തൂന്റെ അടുത്ത് പോയി സോഫി കേൾക്കാതെ പറഞ്ഞു..
“ആഹ് ഉപകാരം കൊറേയായി ഇപ്പൊ മൈരേ.. ഒന്നിലും പോയി ചാടാതെ പെട്ടന്ന് വന്നോണം..”
“അത് ഞാനെത്തിക്കോളാം..നീ വിട്ടോ..”
അതിനൊന്ന് ഇരുത്തി മൂളിക്കൊണ്ട് ജിത്തു വണ്ടിയെടുത്തു പോയി..
എന്റെ വണ്ടി പാർക്ക് ചെയ്ത സ്ഥലം സോഫിയോട് പറഞ്ഞു നമ്മൾ അങ്ങോട്ടേക്ക് മെല്ലെ നടന്നു.. ജൂനിയറിന്റെ കൂടെ വണ്ടിയിൽ പോവുന്നതിൽ അവൾക്കൊരു ചമ്മലില്ലാതെയില്ല.. അവൾടെ സ്കാൾഫ് കൊണ്ട് മുഖം പെട്ടന്ന് മനസിലാവാത്ത