കഴിച്ചോളാം നമ്മൾ ”
ആ പറഞ്ഞത് ശരിക്കും ഏറ്റു.. അവന് മടിച്ചു മടിച്ചാണെങ്കിലും നമ്മളുടെ കൂടെയിരുന്നു കഴിക്കാൻ തുടങ്ങി.. എന്താണെന്നറിയില്ല അവനെ പെട്ടന്നെനിക്കും ജിത്തൂനും ഇഷ്ടായി.. ഒരു കൊച്ചനിയൻ ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ എപ്പഴും ചിന്ദിച്ചിരുന്നു..ഞാനിത് എപ്പഴോ ജിത്തൂനോട് പറഞ്ഞപ്പോ അവനും അങ്ങനെ ഒരു ആഗ്രഹമുണ്ടെന്ന് പറഞ്ഞിരുന്നു..അത് ശരിക്കും റഫീഖിൽ നിന്ന് കിട്ടുമെന്ന് പോലെ തോനുന്നു.. റഫീഖ് ആണെങ്കി നമ്മളെക്കാളും രണ്ട് വയസ്സ് ഇളയതുമാണ്.. പക്ഷെ അവനെ കാണാൻ അതിലും ചെറുപ്പമാണ്..
പക്ഷെ അവൻ നമ്മളെ എങ്ങനെ കാണുമെന്നു ഒരു പിടിയുമില്ല.. ഇന്ന് പിടിച്ചിരുത്തിയത് പോലെ എപ്പഴും പറ്റില്ലാലോ..
അങ്ങനെ മൂന്നു പേർ കഴിച്ചതുകൊണ്ട് ബിരിയാണി പെട്ടന്ന് തന്നെ കഴിഞ്ഞു.. ആരുടെയും വയർ നിറഞ്ഞില്ലെങ്കിലും എന്റെയും ജിത്തൂന്റെയും മനസ്സ് നിറഞ്ഞിരുന്നു..
അങ്ങനെ റഫീകും നമ്മളോട് കുറച്ചൊക്കെ സംസാരിച്ച തുടങ്ങി.. നമ്മളെ പറ്റി കുറച്ചൊക്കെ ചോദിച്ചറിഞ്ഞു അവന്.. നമ്മുടെ വയസ്സറിഞ്ഞപ്പോ ചേട്ടാന്ന് വിളിക്കാൻ തുനിഞ്ഞ അവനെ ഞാൻ തടഞ്ഞു.. പേർ വിളിച്ച മതിയെന്ന് പറഞ്ഞു.. ക്യാന്റീനിൽ നടന്ന സംഭവങ്ങളെ പറ്റിയൊന്നും നമ്മൾ അവനോട് ചോദിക്കാൻ നിന്നില്ല..
അങ്ങനെ ലാസ്റ്റ് ബെല്ലും അടിച്ചു.. രാവിലെ കയറിയത ക്ലാസ്സിൽ പുറത്തിറങ്ങിട്ടില്ല അതിന് ശേഷം.. റഫീഖ് ബെല്ലടിച്ച ഉടനെ എന്തോ തിരക്കുണ്ടെന്ന് പറഞ്ഞോടി..അവനെ പിടിച്ചു വെക്കാൻ നോകിയെങ്കിലും നടന്നില്ല..
ആഹ് പോട്ടെ നാളെ പിടിക്കാമാവനെ..ഞാനും ജിത്തുവും ക്ലാസ്സിൽ വേറെ ആരോടും ഒന്നും മിണ്ടാൻ നിന്നില്ല.. ക്ലാസ്സിന്ന് ഇറങ്ങി വീട്ടിൽ പോവുന്നതിനു മുൻപ് കോളേജ് ഒക്കെ ഒന്ന് നടന്നു കാണാമെന്നു കരുതി ഞാനും ജിത്തുവും പുറത്തിറങ്ങി..
നടന്നു നടന്നു വേറെ ഒരു ബിൽഡിംഗ് സൈഡ് എത്തി നമ്മൾ..
“സിദ്ധു.. ടാ..അത് നോകിയെ..അതവളല്ലേ..”
നടന്നു കുറച്ചു മരങ്ങൾ ഒക്കെ ഉള്ള ഒരു ഭാഗത്തേക്ക് പോയികൊണ്ടിരുന്ന രാവിലെ നമുക്കിട്ട് പണിഞ്ഞ ആ മറ്റവളെ ചൂണ്ടി ജിത്തു പറഞ്ഞു..
“ആഹ് ആണല്ലോ.. ഇവളിവിടെയാണോ പഠിക്കുന്നെ.. ടാ നീ വന്നേ അവൾടെ അഹങ്കാരമിന്ന് തീർത്തു കൊടുക്കാം ഞാൻ..”
“അത് വിട്ടില്ലേ നീ മൈരേ… രണ്ട് തവണയും നമ്മുടെ കയ്യിലും തെറ്റില്ലേ..നീ