ഹന്നാഹ് ദി ക്വീൻ 3 [Loki]

Posted by

“എവിടെയാണിപ്പോ പോവാ.. കാന്റീൻ പോയി നോക്കിയാലോട..അവിടെ ഫുഡ്‌ എങ്ങനെ നോക്കിട്ട് വരാം വാ..”

 

“അയ്യോ വേണ്ടാ..കാന്റീനിൽ പോവണ്ട..”

റഫീഖ് പെട്ടന്ന് പേടിയോടെ പറഞ്ഞു..

 

“ആഹാ അപ്പൊ നിനക്ക് സംസാരിക്കാനൊക്കെ അറിയാമല്ലേ.. അതെന്താ കാന്റീനിലേക്ക് പോയാൽ ”

ജിത്തു അവന്റെ തോളിൽ കയ്യിട്ടു ചോദിച്ചു..

 

“നിങ്ങൾക് ലഞ്ച് കഴിച്ചാൽ പോരെ.. ഇതാ..ഇത് മതിയോ.. ഇഷ്ടാകുവോന്ന് അറിയില്ല ഇന്നലെ രാത്രി ഉമ്മ ഉണ്ടാക്കിയതാണ്..”

അവൻ ബാഗിന്ന് ഒരു പൊതിയെടുത്തു നമുക്ക് നേരെ നീട്ടി പറഞ്ഞു..

 

“അപ്പൊ നീ എന്തു കഴിക്കും..”

ഞാൻ സംശയത്തോടെ ചോദിച്ചു..

 

“പട്ടിണി കിടക്കുന്നത് എനിക്ക് വലിയ വിഷയമല്ല.. നിങ്ങളിത് കഴിച്ചോളൂ.. ക്യാന്റീനിൽ പോവേണ്ട..”

 

“ജിത്തുവെ.. അപ്പൊ നമുക്കിത് കഴിച്ചാലോഡാ..”

ഞാൻ ചോയ്ച്ചതും ജിത്തു തംബ്സ് അപ്പ്‌ കാണിച് കൊണ്ട് പൊതി തുറന്നു.. നല്ല ചിക്കൻ ബിരിയാണിടെ മണം അങ് മൂക്കിലടിച്ചു കയറി.. ആ മണം മാത്രം മതിയായിരുന്നു വായിൽ വെള്ളം വന്നു നിറയാൻ..

 

“നീയിതെവിടെപോകുവാടാ………”

പൊതി തുറന്നത്തോടെ അവിടുന്നെഴുന്നേറ്റ് പോവാനൊരുങ്ങിയ റഫീഖിനെ പിടിച്ചു വച് ഞാൻ ചോദിച്ചു..

 

“എവിടേക്കും ഇല്ല..”

എന്റെ പെട്ടന്നുള്ള ചോദ്യം കേട്ട് പേടിയോടെ അവൻ മറുപടി പറഞ്ഞത് കേട്ട് എനിക്കു ചിരിച്ചു വന്നു പോയി..

 

“ആഹ് അപ്പൊ വാ നമുക്കൊരുമിച്ചു കഴികാം..”

 

“അത് കുറച്ചേ ഉള്ളു.. നിങ്ങൾ കഴിച്ചോളൂ..”

 

“നീ നമ്മളുടെ കൂടെ ഇത് കഴിക്കുന്നില്ലെങ്കി നമുക്കിത് വേണ്ടാ.. കാന്റീനിന്ന്

Leave a Reply

Your email address will not be published. Required fields are marked *