“നിങ്ങൾക്കെന്താ വേണ്ടെ…”
“ഒന്നും വേണ്ടാ.. വാ എഴുന്നേൽക്ക്.. നീയിനി നമ്മളുടെ കൂടെയ ഇരിക്കുന്നത്.. ഇവന്മാരുടെ കൂടെ ഇരുന്നത് മതി..”
അതിന് അവൻ എന്നെ ഒന്ന് നോകിയതല്ലാതെ ഒരു മൈൻഡും ഇല്ല.. വീണ്ടും വായന തുടർന്നു..
“സിദ്ധുവേ ഇവനിങ്ങനെ പറഞ്ഞാലൊന്നും മനസ്സിലാവുലെന്ന തോന്നുന്നേ..”
ജിത്തു എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..
“അപ്പൊ എന്നതാടാ ഇപ്പൊ ചെയ്യാ.. ”
“വേറെ എന്നതാടാ…. പൊക്കിക്കോ……”
അതും പറഞ്ഞു ഞാനും ജിത്തും അവനെ കയ്യോടെ പൊക്കിയെടുത്തു നടക്കാൻ തുടങ്ങി..
“വിട്.. എന്നെ വിടാൻ.. നിങ്ങളെന്താ ഈ കാണിക്കുന്നേ..”
“വേറെ ഒന്നുമില്ല.. നീയെനി നമ്മളുടെ കൂടെ ഇരുന്ന് പഠിച്ച മതി കേട്ടല്ലോ..”
ജിത്തു അത് പറഞ്ഞു അവനെ നമ്മളുടെ ബെഞ്ചിൽ ഇരുത്തിച്ചു രണ്ടു വശത്തുമായിട്ട് നമ്മളും ഇരുന്നു..
അവന്റെ മുഖം ഒന്ന് കാണേണ്ടതായിരുന്നു.. ഒരു അനിയനോടുള്ള ഓമനത്തം ആണ് അവനോട് എനിക്കും ജിത്തൂനും തോന്നിയത്..
അപ്പോഴേക്കും ഇന്റർവെൽ അവസാനിച്ചു അടുത്ത പിരീഡ് എടുക്കാൻ ഒരു സർ വന്നു.. പക്ഷെ നമ്മൾ അതൊന്നും ശ്രദ്ധിക്കാതെ ഓരോന്ന് സംസാരിച്ചിരുന്നു.. റഫീഖ് ആണെങ്കി എന്നെയും ജിത്തൂനെയും ഇടയ്ക്കിടെ നോക്കി പേടിപ്പിക്കുന്നുണ്ട് കാരണം നമ്മളുടെ സംസാരം കാരണം അവന് ക്ലാസ്സ് ശ്രദ്ധിക്കാൻ പറ്റുന്നില്ലെന്ന് തോനുന്നു..
അങ്ങനെ ക്ലാസ്സ് ഒക്കെ കഴിഞ്ഞ് ലഞ്ച് ബ്രേക്കിനുള്ള ബെല്ലടിച്ചു..
“ഡാ ലഞ്ച് എവിടന്ന കഴിക്കാ…”
ജിത്തു എന്നോട് ചോദിച്ചു.. റഫീഖ് നമ്മളുടെ ഇടയിൽ ട്രാപ്പ് ആയി ഇരിക്കുന്നത് കൊണ്ട് നമ്മൾ അവിടന്ന് മാറാതെ അവനെഴുന്നേക്കാൻ പറ്റില്ല.. അതുകൊണ്ട് നമ്മളുടെ രണ്ടാളെയും മുഖം മാറി മാറി നോക്കുവാണവൻ..