പിറകിലേക്ക് നടന്നു.. മാറ്റാരുടേം കൂടെ ഇരിക്കാൻ പോയില്ല നമ്മൾ.. ഒഴിഞ്ഞു കിടന്ന ഒരു ബെഞ്ചിൽ ഞാനും ജിത്തും ഇരുന്നു ആ ബോറൻ ക്ലാസ്സ് ശ്രദ്ധിക്കാൻ തുടങ്ങി…
സാറിന്റെ ക്ലാസ്സ് കഴിഞ്ഞ് പിന്നെയൊരു ടീച്ചർ ആണ് വന്നത്.. അല്പം പ്രായമുള്ളൊരു ടീച്ചർ.. അവരുടെയും ക്ലാസ്സ് നല്ല ബോറിങ് തന്നെ.. ജിത്തൂനെ ഇടക്ക് ഞാൻ നോക്കിയപ്പോ രാവിലെ തന്നെ നല്ല ഉറക്കം തൂങ്ങുന്നുണ്ടവൻ.. ആ പീരീടും കഴിഞ്ഞ് പിന്നെ ഇന്റർവെൽ ആയിരുന്നു.. ബോയ്സിൽ കുറച്ചു പേരൊക്കെ നമ്മുടെ അടുത്ത് വന്നു പരിചയപ്പെട്ടു..
അതിലൊരാളാണ് രാഹുൽ ..അവനോട് കോളേജ് കാന്റീൻ എവിടെയാണെന്ന് ജിത്തു ചോദിച്ചു..
“അയ്യോ കാന്റീനിലേക്ക് പോവാൻ പോകുവാണോ നിങ്ങൾ.. വേണ്ടാ.. ഇവിടുത്തെ സീനിയർസിൽ കൊറച്ചു പേർ ശരിയല്ലെടാ.. അവരുടെ ഒരു ഗാങ് ഉണ്ട്.. എല്ലാം കൂടി ഇപ്പൊ ക്യാന്റീനിൽ കാണും..”
അവൻ കുറച്ചു പേടിയോടെ പറഞ്ഞു..
“അതിന് ക്യാന്റീനിൽ പോയ എന്താ പ്രശ്നം.. അവർ പിടിച്ചു തിന്നോ നമ്മളെ..”
ഞാനാണ് ചോദിച്ചത്..
“ആഹ് ഈ ഡയലോഗ് ഒക്കെ അവരുടെ മുന്നിൽ നടക്കോ.. നിങ്ങൾ ആ രണ്ടാമത്തെ ബെഞ്ചിൽ ഇരിക്കുന്നവനെ കണ്ടോ..”
രാഹുൽ കുറച്ചു നീളം കുറഞ്ഞു ബെഞ്ചിൽ ഇരുന്ന് എന്തോ വായിച്ചോണ്ടിരുന്ന ഒരു ചെറിയ ഓമനത്തം ഉള്ള ഒരു പയ്യനെ കാണിച്ചു തന്നതിന് ശേഷം തുടർന്നു..
” അതാണ് റഫീഖ്..അവൻ ക്ലാസ്സ് സ്റ്റാർട്ട് ചെയ്ത് ഒരാഴ്ച കഴിഞ്ഞാണ് കോളേജിലേക്ക് വന്നു തുടങ്ങിയത്..അവന് ഒന്നും അറിയില്ലാരുന്നു.. വന്ന അന്ന് തന്നെ കാന്റീനിലേക്ക് ചായ കുടിക്കാൻ പോയതാ.. ചെന്ന് പെട്ടതോ അവന്മാരുടെ മുന്നിലും പിന്നെ പറയാനുണ്ടോ.. നന്നായി റാഗിംഗ് ചെയ്തു ആ പാവത്തിനെ.. അതിൽ കുറച്ചു പേർ അവനെ പിടിച്ചു ഇടിക്കുകയും ചെയ്തു.. ചുണ്ടൊക്കെ പൊട്ടി കാണുമ്പോ തന്നെ സങ്കടം വരുന്ന വേഷത്തിലാണ് അവൻ പിന്നെ ക്ലാസ്സിൽ വന്നത്..നമ്മൾ കുറച്ചു പേർ സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവന് ആരോടും മിണ്ടാട്ടമില്ലായിരുന്നു.. ഇതിപ്പോ ഒരാഴ്ച കഴിഞ്ഞു ഇന്നും അവൻ ആരോടും ഒന്നും മിണ്ടിട്ടില്ല..നേരെ ക്ലാസ്സിലേക്ക് അത് കഴിഞ്ഞ് നേരെ വീട്ടിലേക്ക്..ഇടക്കൊക്കെ പുറത്ത് വച് ഇവനെ കാണുമ്പോഴൊക്കെ അവന്മാർ ഇവന്റെ മെക്കട്ട് കയറും..പാവം ഒന്നും മിണ്ടാതെ അവന്മാരുടെ തൊഴിയും വാങ്ങിട്ട് മിണ്ടാതെ പോവും.. ”
രാഹുൽ പറഞ്ഞു നിർത്തിയിട്ടും ഒന്നും മിണ്ടാനാകാതെ അവനെയും നോക്കി നിൽക്കാനേ എന്നെകൊണ്ടും ജിത്തൂനെ കൊണ്ടും ആയത്.. കാരണം നമ്മൾ രണ്ട് പേർക്കും അപ്പൊ മനസ്സിൽ വന്നത് റാഗിംഗ് കാരണം സൂയിസൈഡ് ചെയ്ത