ഹന്നാഹ് ദി ക്വീൻ 3
Hanna The Queen Part 3 | Author : Loki | Previous Part
കഴിഞ്ഞ പാർട്ടിനു നിങ്ങൾ തന്ന സപ്പോർട്ടിന് ഒരുപാട് നന്ദി.. കുറച്ചു പേരുടെ കമന്റ്സ് ഒക്കെ വായിച്ചപ്പോ ശരിക്ക് പറഞ്ഞ വളരെ സന്തോഷായി… തുടർന്നും ഇതുപോലെ സപ്പോർട്ട് ഉണ്ടാവുമെന്ന് വിചാരിക്കുന്നു.. കഥയിലേക്ക് പോയാലോ അപ്പൊ…
——————————–
“നീ ആരാണെന്ന് അറിയാൻ സമയമായിക്കൊണ്ടിരിക്കുന്നു സിദ്ധാർഥ്…നീ ഇല്ലാതെ എനിക്കതിന് പറ്റില്ല..”
ഒരു സ്ത്രീ ആയിരുന്നു അത് പറഞ്ഞത്…
“നിങ്ങളാരാണ്… എന്തിനാ എന്നെ ഇങ്ങനെ ശല്യപ്പെടുത്തുന്നത്..”
“എല്ലാം നീ അറിയും സമയമാവട്ടെ.. തിടുക്കം കൂട്ടല്ലേ..പിന്നെ കാണാം അപ്പൊ.. കൂടെ തന്നെയുണ്ട് ഞാൻ..”
എന്നും പറഞ്ഞിട്ട് എന്നെ പിടിച്ചു തള്ളി ആ സ്ത്രീ.. ഒരു വലിയ പാറക്കെട്ടിന് മുകളിൽ നിന്ന് ഞാൻ കടലിലേക്ക് വീണതും.
“എഴുന്നേക്കടാ മൈരേ.. നീയാരാ കുംഭകര്ണനോ…എന്തൊറക്ക ഇത്…”
എന്നും പറഞ്ഞു ജിത്തു എന്റെ മുഖത്ത് വെള്ളം തളിച്ചതും ഒരുമിച്ചായിരുന്നു…
“നിനക്കന്താ മൈരേ വട്ടാണോ.. തട്ടി വിളിച്ച പോരെ നിനക്ക്…”
ഞാൻ എഴുന്നേറ്യിരുന്നു മുഖത്തെ വെള്ളം തുടച് ദേഷ്യത്തോടെ പറഞ്ഞു…