അവറാച്ചൻ എല്ലാം അവളോടും അമ്മുവിനോടും പറഞ്ഞിരുന്നു
ഡോർ തുറന്നു എല്ലാവരും പുറത്തിറങ്ങി
ജാനുവിനെയും അമ്മുവിനെയും കണ്ട സുകുമാരൻ വിങ്ങി പൊട്ടി
അയാൾ വിറയ്ക്കുന്ന കാലുകളോടുകൂടി ജാനുവിന്റെ അരികിലേയ്ക് നടന്നു
മുഖം തിരിച്ചു നിൽക്കുന്ന ജാനുവിന്റെ കണ്ണിൽ നിന്നും ധാര ധാരയായി കണ്ണുനീർ ഒഴുകി
“ജാനു “
ഇടറിയ ശബ്‌ദത്തോടു കൂടിയുള്ള അയാളുടെ വിളിയിൽ അവൾ വലാത്തെ വിങ്ങി പൊട്ടി
” ക്ഷമിക്കണം നീ എന്നാോട് ,ഞാൻ … ഞാൻ …. “
വാക്കുകൾക്കായി അയാൾ കാത്തു നിന്നു
ഒന്നും ആലോചിക്കാതെ ജാനു അയാളെ കെട്ടിപിടിച്ചു കരഞ്ഞു സുകുമാരൻ അവളെയും ചേർത്ത് പിടിച്ചു ഉറക്കെ നിലവിളിച്ചു
കണ്ടു നിന്ന എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞു
തകർന്ന മനസിന്റെ വേദനകൾ ഉള്ളിലൊതുക്കി സാബു ചെറുതായി ഒന്ന് പുഞ്ചിരിച്ചു
സ്വന്തം മകളെയും പത്നിയെയും അയാൾ മാറി മാറി കെട്ടിപിടിച്ചു ഒടുവിൽ
അവർ യാത്രയ്ക്ക് ഒരുങ്ങി
സാബുവിന്റെയും അപ്പച്ചന്റെയും അടുത്തേക് ജാനുവും അമ്മുവും നടന്നു
കൂപ്പുകൈയുമായി ജാനു സാബുവിന്റെ കാൽക്കൽ വീണു
“മറക്കില്ല ഒരിക്കലും “
സാബു ഒന്ന് പുഞ്ചിരിച്ചതേ ഉള്ളു
അമ്മു അവനെ ഇറുക്കി പുണർന്നു
മുഖത്തും കവിളിലും ചുണ്ടിലും തുരു തുരാ അവൾ ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു
അപ്പച്ചൻ ഏർപ്പാടാക്കി കൊടുത്ത ജീപ്പിൽ അവർ കയറി ഇരുന്നു കൈയിലുണ്ടായിരുന്ന പണം അപ്പച്ചൻ ജാനുവിനെ ഏല്പിച്ചു അമ്മുവിനെ നെറുകയിൽ ചുംബിച്ചുകൊണ്ട് യാത്ര പറഞ്ഞു അയാൾ
തോട്ടവും കടന്നു ആ ജീപ്പ് കുതിച്ചു