” അയാൾ എങ്ങനെ ആയിരുന്നു ?”
” എടുത്ത് ചാട്ടം കൂടുതലായിരുന്നു. പെട്ടെന്ന് ദേഷ്യം വരും. പക്ഷേ, പാവമായിരുന്നു. ഒരു കാര്യം തീരുമാനിച്ചാൽ അത് ചെയ്യണ വരെ അടങ്ങില്ല. വലിയ കു്ടുംബത്തിലെ എല്ലാരും എതിർത്തിട്ടും എന്നേപ്പോലെ ആരും ഇല്ലാത്ത അന്യ ജാതിയിൽ പെട്ട ഒരുത്തിയെ കെട്ടിയതും അതുകൊണ്ടാണ് . നല്ലതൊന്നും അധികകാലം എനിക്കുണ്ടാകരുതെന്ന് ദൈവം നേരത്തെ തീരുമാനിച്ച മട്ടാണ്. അവൻ്റെ വീട്ടുകാർ ഞങ്ങളെ കൊല്ലും എന്ന സ്റ്റേജായപ്പോൾ ഓടി വന്നതാ. ആകെ മൂന്ന് മാസമേ ഒന്നിച്ച് ജീവിക്കാൻ സമ്മതിച്ചുള്ളൂ… വിധി”
ദാസൻ ഒന്നും മിണ്ടിയില്ല. രേണുവിൻ്റെ ശബ്ദം ഇടറുന്നത് അവൻ കേട്ടു. അവൻ അവളെ നെഞ്ചിലേക്ക് ചേർത്ത് കിടത്തി.
അവളുടെ കരച്ചിലിന് ആക്കം കൂടി. ” ഈ പതിവ്രത കളിയിൽ ഒന്നും ഒരു കാര്യവുമില്ല.അന്ന് ആ പന്നിയുടെ കൂടെ കിടന്ന് കൊടുത്തിരുന്നെങ്കിൽ സാജിദ് ഇന്നും ഉണ്ടായേനേ. ആ പുഴയുടെ ഓരത്ത്, കാട് പിടിച്ച കുറ്റിച്ചെടികളുടെ ഇടയിൽ……. ഇങ്ങനെ…… അടങ്ങേണ്ടി വരുമായിരുന്നില്ല. ”
അവളുടെ കണ്ണീർ പൊട്ടി അവൻ്റെ നെഞ്ചിലൂടെ ഒഴുകി. അവൻ അവളെ ചേർത്ത് പിടിച്ച് നെറ്റിയും പുറവും തഴുകി ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
കുറച്ച് സമയം കൊണ്ട് രേണു ശാന്തയായി. ദാസനും അവളും പരസ്പരം കെട്ടിപ്പിടിച്ചാണ് കിടന്നത്.
“ഹംസ ഇപ്പോഴും ഉപദ്രവിക്കാറുണ്ടോ?”
“അവന് അതേ അറിയൂ. സെക്സ് അവന് മുള്ളവരെ ഉപദ്രവിക്കാനുള്ള ഉപാധി മാത്രമാണ്. മറ്റുള്ളവരുടെ വിഷമം കാണാൻ ഉള്ള ആഗ്രഹം. ഒരു തികഞ്ഞ സാഡിസ്റ്റ്. ഇവിടെയുള്ള പെണ്ണുങ്ങളെ എല്ലാം അവൻ ഉപദ്രവിക്കും. പക്ഷേ എന്നോട് ചെയ്യുന്നത് ഒക്കെ നോക്കിയാൽ അതൊന്നും ഒന്നും അല്ല. അവനെ ആദ്യമായി ചോദ്യം ചെയ്തവൻ്റെ പെണ്ണിൻ്റെ കരച്ചിൽ എല്ലാ ആഴ്ചയും തെരുവ് കേൾക്കണം എന്നതാണ് അവൻ്റെ മതം. രാം ഭായിയെ എല്ലാ മാസവും ഇങ്ങോട്ട് പൈസ ഒഴിവാക്കി വിടുന്നതും അവനാണ്. ”
ദാസൻ സംശയ ഭാവത്തിൽ രേണുവിനെ നോക്കി.
രേണു വിശദീകരിച്ചു. “സാജിദ് പോയപ്പോൾ എന്നെ സഹായിക്കാൻ ആരും ഉണ്ടായില്ല. എല്ലാവർക്കും പേടി ആയിരുന്നു. രാം ഭായ് എനിക്ക് കാവലിരുന്നു, ഭക്ഷണം തന്നു. എനിക്ക് ഒരച്ഛനെപ്പോലെ ആയിരുന്നു എന്ന് ഞാൻ എല്ലാരോടും പറഞ്ഞു. അത് ഹംസ കേട്ടു.