ഗുണ്ട ഹംസയുടെ നേരെ ഓടി വന്നു. ഹംസ ഒഴിഞ്ഞ് മാറി ചവിട്ടി . ഗുണ്ട വീടിന് പുറത്തെ പടികളിലേക്ക് വീണു. പുറത്തേക്ക് കടന്ന ഹംസ അവനെ ചവിട്ടി ചവിട്ടി കോണിയുടെ താഴെ എത്തിച്ചു. അവശനായ ഗുണ്ട കത്തിയെടുത്ത് വീശാൻ തുടങ്ങി. ഇത് ബാൽക്കണിയിൽ നിന്ന് നന്ദിനി കാണുന്നുണ്ടായിരുന്നു. അവൾ അച്ഛൻ പറഞ്ഞ കഥകളിലെ വീരന്മാരായ മല്ലൻമാരെ ഓർത്തു. അവർക്കെല്ലാം പെട്ടെന്ന് ഹംസയുടെ മുഖമായി മനസ്സിൽ. അവൾ ആരാധനയോടെ അവൾ ഹംസയെ നോക്കി നിന്നു. ഗുണ്ട കത്തി വീശുന്നത് ചിരിച്ചാണ് ഹംസ നേരിട്ടത്. ആളുകൾ പല സ്ഥലങ്ങളിലും മാറിയും ഒളിച്ചും നിന്ന് അടി കണ്ടു. ഗുണ്ട കത്തി വീശിക്കൊണ്ടിരുന്നു. പണി നടക്കുന്ന കടയുടെ മുന്നിൽ കൂട്ടി ഇട്ടിരുന്ന കല്ലുകളിൽ തട്ടി ഹംസയുടെ ബാലൻസ് തെറ്റി. ആ സമയത്ത് വീശിയ കത്തിയിൽ നിന്നും കഷ്ടിച്ചാണ്, ഹംസ രക്ഷപ്പെട്ടത്. പക്ഷേ അയാളുടെ പുറത്ത് കത്തികൊണ്ട് നീളത്തിൽ ഒരു സാരമില്ലാത്ത പോറൽ ഉണ്ടായി. ഇത് കണ്ട നന്ദിനി അയ്യോ എന്ന് അറിയാതെ വിളിച്ച് വാ പൊത്തി. പിടി വിട്ടതോടെ പാവാട താഴെ വീണു. ഇത് അത്ഭുതത്തോടെ ദാസൻ നോക്കി നിന്നു. അരിശം മൂത്ത ഹംസ ഗുണ്ടയെ പൂട്ടിട്ട് പിടിച്ച് കത്തി എറിഞ്ഞുകളഞ്ഞു. നട്ടെല്ല് വെള്ളമാകുന്ന പോലെ ഇടിച്ച് തകർത്തു. അവൻ്റെ കഴുത്ത് പിടിച്ച് ഞ്ഞെരിച്ചു. താഴെ വീണ അവൻ്റെ തലയിലേക്ക് ഒരു കല്ലെടുത്തട്ട് പണി ഫിനീഷ് ചെയ്തു. തല്ലു തീർന്ന ഉടനെ നാട്ടുകാർ ഒന്നും സംഭവിക്കാതെ സ്വന്തം കാര്യങ്ങളിലേക്ക് തിരിഞ്ഞു. ഹംസയുടെ പണിക്കാർ ഗുണ്ടയുടെ ബോഡി അവിടെ നിന്നും മാറ്റി. ആദ്യമായി ഒരു കൊലപാതകം നേരിൽ കണ്ട ദാസൻ ഇടിവെട്ടേറ്റവനെപ്പോലെ നിന്നു. നന്ദിനി അഭിമാനത്തോടെ ഹംസയെ നോക്കി. ഹംസ പടിക്കെട്ട് കയറി വന്ന് ഷർട്ടൂരി ബെഡ് റൂമിലെ കട്ടിലിൽ പുറം തിരിഞ്ഞ് കിടന്നു. അയാൾ ആരോടും ഒന്നും മിണ്ടിയില്ല.
അയാളിൽ തന്നെ കണ്ണും നട്ട് നന്ദിനി നിന്നു. പ്രദേശം ശാന്തമായപ്പോൾ ദാസന് വെളിവ് വന്നു. അവൻ ചുണ്ട് കടിച്ച് നിൽക്കുന്ന നന്ദിനിയുടെ അടുത്ത് ചെന്ന് ചോദിച്ചു.