ഗസ്റ്റ് ലക്ച്ചർ [സണ്ണി സ്റ്റീഫൻ]

Posted by

പെൺ പിള്ളേർ ആരേലും ഇങ്ങോട്ട് നോക്കിയാലും അദ്ധ്യാപനമാണ് ജോലി എന്നത് കൊണ്ട് വായ് നോട്ടം ഒരു ദുഷ്കരമായ പരിപാടി ആണ്. എന്നാലും പ്രായത്തിന്റേതായതും പ്രായത്തിൽ കവിഞ്ഞുമുള്ള എല്ലാ കുരുത്തക്കേടുകളും ഉണ്ട് താനും.
ജൂൺ മാസം ആണ്. മഴ തോരുന്ന ലക്ഷണം കാണുന്നില്ല. കുട എടുക്കാൻ പണ്ടേ മടി ആണ്. പിന്നെ അനിയത്തിയെ അവളുടെ കോളേജിൽ ഡ്രോപ്പ് ചെയ്യുകയും വേണം. അതുകൊണ്ടു തന്നെ അച്ഛന്റെ കാർ എടുത്തു ഇറങ്ങി. “ഡാ, കാർ സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തിച്ചോളണം, ഒപ്പം നീയും” അച്ഛന്റെ തൊലിഞ്ഞ ഉപദേശം കേട്ടാണ് വീടീന്ന് ഇറങ്ങിയത്. 15 മിനുട് ഡ്രൈവ് ആണ് പെങ്ങളുടെ കോളേജിലേക്ക്, എനിക്ക് പിന്നെയും 10 മിനിറ്റ് കൂടെ വേണം കോളേജിൽ എത്താൻ. കോളേജിൽ എത്തി കാർ പാർക്ക് ചെയ്തിട്ടും മഴയ്ക്ക് ഒരു ശമനവുമില്ല. കുടയെടുക്കുന്ന ശീലം പണ്ടേ ഇല്ലാത്തതു കൊണ്ട് ഇനി ഈ വഴി ആരേലും വരുന്നത് വരെ ഇവിടെ കാത്തിരിക്കണം.സ്റ്റുഡന്റസ് ഒക്കെ വന്നു തുടങ്ങുന്നേയുള്ളൂ..
“സാറേ, എന്റെ കുട വേണോ?,” എന്റെ പാർക്കിങ് ഷെഡിലെ നിർത്തം കണ്ടു വാച്ച്മാൻ നാരായണേട്ടനാണ് അത് ചോദിച്ചത്.
“വേണ്ട നാരായണേട്ടാ, ആരേലും വരുമ്പോൾ പൊക്കോളാം” . ഞാൻ മറുപടി പറഞ്ഞു. നാരായണേട്ടന്‍റെ കുട വാങ്ങാൻ താല്പര്യം ഇല്ലാഞ്ഞിട്ടല്ല, അങ്ങേർക്കു അത്യാവശ്യത്തിനു പിന്നെ ബുദ്ധിമുട്ടും എന്ന് അറിയാവുന്നതു കൊണ്ടാണ്.
ഒരു അഞ്ചു മിനിറ്റ് ആയിട്ടുണ്ടാകും, കുട്ടികൾ ഒക്കെ വന്നു തുടങ്ങി. ഫസ്റ്റ് ഇയർ ലെ അതുൽ എന്ന പയ്യന്റെ കുടയിൽ കേറി തൽക്കാലം ഡിപ്പാർട്മെന്റിൽ എത്തി. വല്ല പെൺ പിള്ളേരും ആയിരുന്നേൽ ഈ മഴയത്തു ഇത്തിരി ചൂട് പറ്റി നടക്കാമായിരുന്നു. പക്ഷെ ആദ്യം വരുന്ന കുടയിൽ കേറുകയല്ലാതെ നിവർത്തിയുണ്ടായില്ല. നേരെ ഓഫീസിൽ കേറി സീറ്റ് ഒക്കെ ഒന്ന് തുടച്ചിട്ടപ്പോഴേക്കും മറ്റു ടീച്ചേഴ്സ് എത്തി തുടങ്ങി.”സഞ്ജയ് സാർ ഇന്ന് നേരത്തെ ആണല്ലോ” സ്വപ്ന മിസ്സാണ് അത് പറഞ്ഞത്. എന്ത് പറയാനാ മിസ്സ്‌, കാര്യബോധം ഉള്ള അമ്മ വീട്ടിൽ ഉള്ളത് കൊണ്ട് നേരത്തെ എത്തി, അത്ര തന്നെ” ഞാൻ ചിരിച്ചോണ്ട് പറഞ്ഞു.
മഴ ഇപ്പോഴും തോർന്നിട്ടില്ല  ഒരു ചായ കുടിക്കണം എന്നുണ്ട്, പിന്നെ കുട ഇല്ലാത്തതു കൊണ്ട് അല്പം കഴിഞ്ഞാവാം എന്ന് കരുതി.
ടീച്ചേഴ്സ് ഒക്കെ എത്തി, കുട്ടികളും വന്നു തുടങ്ങി. ബെൽ അടിക്കാൻ ഇനിയും സമയം ഉണ്ട്. 10 അധ്യാപകരും എച് ഒ ഡിയും അടക്കം 11 പേരാണ് ഞങ്ങളുടെ ഡിപ്പാർട്ട്മെന്റിൽ ഉള്ളത്. പ്രകാശ് സാറാണ് എച് ഒ ഡി, പ്രകാശ് സാറും ബഷീർ സാറും അൻപത് പിന്നിട്ടവരാണ്. ബാക്കി എല്ലാവരും 40 വയസ്സിൽ താഴെ ഉള്ളവരാണ്. ഇവരെ കൂടാതെ ഹബീബ് സാറടക്കം ഞങ്ങൾ 4 പേരാണ് ജെന്റ്സ് ആയി ഉള്ളത്. ബാക്കി 7 പേർ ലേഡി ടീച്ചേഴ്സ് ആണ്. ബഷീർ സാർ പലപ്പോഴും എച് ഒ ഡി യുടെ കൂടെ അദ്ദേഹത്തിന്റെ റൂമിലോ അല്ലെങ്കിൽ ലൈബ്രറിയിലോ ആണ് കൂടുതലും ഇരിക്കാറുള്ളത്. ബാക്കി ഉള്ളവരിൽ ഹബീബ് സാർ ഒരു പുസ്തക പുഴു ആണ്. പക്ഷെ നമ്മുടെ ആവശ്യങ്ങൾക്ക് ഒക്കെ കമ്പനി തരും. വായ്നോട്ടം ഒഴിച്ച്.

Leave a Reply

Your email address will not be published. Required fields are marked *