സിദ്ധാർത്ഥനും ഭക്ഷണം കഴിച്ചു… വീണ്ടും
കാത്തിരുപ്പ് തുടങ്ങി….
കൃത്യം ആറ് മണിക്ക് ദീപക്കിന്റെ കാർ
റോഡിലേക്കിറങ്ങി… സിദ്ധാർത്ഥൻ പുറകേയും…
ദീപക് ബാഡ്മിന്റൺ ക്ലബ്ബിലേക്കാണ്
പോയത്… കാറിൽ നിന്ന് ഒരു ബാഗുമെടുത്ത്
ക്ലബ്ബിനകത്തേക്ക് കയറിപ്പോകുന്നത്
സിദ്ധാർത്ഥൻ പുറത്ത് നിന്ന് കണ്ടു…
എട്ടരക്ക് വീണ്ടും ദീപക്കിന്റെ കാർ റോഡിൽ
പ്രത്യക്ഷപ്പെട്ടു… വിയർത്തൊലിച്ച ടീ ഷർട്ടാണ്
ഇപ്പോഴവൻ ഇട്ടിരിക്കുന്നത്…
ഒമ്പത് മണിയോട് കൂടി ദീപക് തിരികെ
അപ്പാർട്ട്മെന്റ് കോംപ്ലക്സിലേക്ക് കയറി…
ഒന്നും സിദ്ധാർത്ഥൻ എഴുതിയെടുത്തില്ലെങ്കിലും
അവൻ എല്ലാം കൃത്യമായി മനസ്സിൽ കുറിച്ചിട്ടു…
ഒരു കുറ്റാന്വേഷകന്റെ ഭാവം സ്വയം സ്വീകരിച്ചു..
കണ്ണാടിക്ക് മുന്നിൽ നിന്ന് സാങ്കല്പിക
തോക്കുപയോഗിച്ച് ദീപക്കിനെ വെടിവെച്ചിടുന്നത്
അഭിനയിച്ചു നോക്കി…
വീട്ടുകാരെ അത്ഭുതപ്പെടുത്തിക്കൊണ്ട്
സിദ്ധാർത്ഥൻ അടുത്ത ദിവസവും നേരത്തേ
എഴുന്നേറ്റു…. അന്നും ദീപക്കിനെ പിന്തുടർന്നു…
കഴിഞ്ഞ ദിവസത്തേതിൽ നിന്ന് ദീപക്കിന്റെ
ദിനചര്യയിൽ മാറ്റമൊന്നും തന്നെയുണ്ടായിരുന്നില്ല…
ബുധനാഴ്ച ആവേശത്തോടെ രാവിലെ
തന്നെ സിദ്ധാർത്ഥൻ പമ്പ് ഹൗസിന്
പിന്നിലെത്തി. നാല് ദിവസത്തോളം ദീപക്കിന്റെ
കൃത്യനിഷ്ഠയോടെയുള്ള ജീവിതം ‘പഠിച്ചതിൽ’
നിന്ന്, കാര്യം സാധിക്കുന്നതിന് വലിയ
തടസ്സമൊന്നുമുണ്ടാവില്ല എന്ന് സിദ്ധാർത്ഥന്
മനസ്സിലായി…
ഇത്തവണ അഞ്ഞൂറ് രൂപയുടെ ആറ്
കെട്ടുകളാണ് ഇഷ്ടികക്ക് പിന്നിലുണ്ടായിരുന്നത്…
വെള്ളിയാഴ്ച വെളുപ്പിനെ സെന്റർ പാർക്കിലെ
ഗാന്ധി പ്രതിമക്ക് പുറകിലായി ഒരു
ചുവപ്പ് കളർ റ്റാറ്റ സുമോ വണ്ടി നിൽക്കുന്നുണ്ടാവും…
ആറു മണിക്ക് തയ്യാറായി അവിടേക്ക് നടന്ന്
വരുക… റ്റാറ്റ സുമോയുടെ ഡ്രൈവർ സീറ്റിൽ
നിർദ്ദേശങ്ങളടങ്ങിയ ഒരു കവറുണ്ടാവും…
പഴയ കപ്പൽശാലയ്ക്ക് അടുത്തുള്ള പഴയ
സെമിത്തേരിയിലേക്കുള്ള വഴി മനസ്സിലാക്കി