കണ്ണുകളോടെ നോക്കി…
“നിങ്ങൾ രൂപ തരും എന്ന് എന്താണുറപ്പ്…?”
സിദ്ധാർത്ഥൻ മടിച്ചുകൊണ്ട് വീണ്ടും ചോദിച്ചു…
“ഞാൻ തനിക്ക് അഡ്വാൻസ് തരും… ഘട്ടം
ഘട്ടമായിട്ട്.. മദ്ധ്യവയസ്കൻ മുന്നോട്ടാഞ്ഞ്
സിദ്ധാർത്ഥന്റെ കൈ പിടിച്ചുകൊണ്ട്
ആവേശത്തോടെ പറഞ്ഞു. “
പൈസയല്ല എനിക്ക് വലുത്…
സംഭവം ചെയ്ത് കഴിഞ്ഞാൽ ബാക്കിയും തീർച്ചയായും തരും…
“എങ്ങിനെ?”
പതിഞ്ഞ സ്വരത്തിൽ അയാൾ തുടർന്നു,
“സിറ്റിയുടെ പുറത്തുള്ള പഴയ കാളീ
ക്ഷേത്രത്തിലേക്കുള്ള വഴി അറിയാമോ..?”
സിദ്ധാർത്ഥൻ അറിയാമെന്ന് തലയാട്ടി…
ആ വഴി, ക്ഷേത്രത്തിലേക്ക് തിരിയാതെ, വീണ്ടും
നേരേ പോവുക.. കുറച്ച് കഴിയുമ്പോ ടാറിട്ട വഴി
തീരും.. പിന്നെ പൊട്ടിപ്പൊളിഞ്ഞ റോഡാണ്…
ചുറ്റും ആളൊഴിഞ്ഞ സ്ഥലമാണ്, കുറച്ച് തെങ്ങും
മരങ്ങളുമേ കാണൂ..
ഒരു അഞ്ചാറ് കിലോ മീറ്റർ ആ വഴി പോകുമ്പോ
ചെറിയ ഓടിട്ട ഒരു പഴയ പമ്പ് ഹൌസിന്റെ മുമ്പിൽ ചെന്നത്തും.. പണ്ടവിടെ കൃഷി ഉണ്ടായിരുന്നപ്പൊ ഉപയോഗിച്ചിരുന്നതാണ്…
ആ പമ്പ് ഹൌസിന്റെ പുറകിലെ ചുമരിൽ, വലത് ഭാഗത്ത് താഴെ ഒരു ചുണ്ണാമ്പ് ഇഷ്ടിക ഇളകി ഇരുപ്പുണ്ടാവും.. അത് ഊരി മാറ്റിയാൽ, അതിന്റെ ഉള്ളിൽ ഒരു വെള്ള കടലാസ് കാണും…
സിദ്ധാർത്ഥൻ ശ്രദ്ധയോടെ ഇരുന്നു…
മദ്ധ്യവയസ്കൻ അവനെ സൂക്ഷിച്ച്
നോക്കിക്കൊണ്ട് തുടർന്നു,
“ഈ വരുന്ന തിങ്കളാഴ്ച ഞാനാ കടലാസ്സെടുത്ത് നോക്കും.. അതിന്റെ വലത് ഭാഗത്ത് താഴത്തെ കോണ് കീറിക്കളഞ്ഞിട്ടുണ്ടെങ്കിൽ, തനിക്ക് ഇതിന് സമ്മതമാണെന്ന് ഞാൻ മനസ്സിലാക്കും.”
“പക്ഷേ ഞാൻ..” സിദ്ധാർത്ഥൻ ഇടക്ക് കയറി
പറഞ്ഞു.. ഞാനത് ചെയ്യാമെന്ന് പറഞ്ഞില്ലല്ലോ….
അയാൾ അത് കേൾക്കാത്ത പോലെ പറഞ്ഞു,
“ഫോണോ, ഈമെയിലോ ഒന്നും നമ്മൾ
തമ്മിലുണ്ടാവില്ല. ഇനി നമ്മൾ തമ്മിൽ കാണുക
പോലുമില്ല.. വേറേ ഒരു കുഞ്ഞുപോലും
ഇതറിയരുത്.. എല്ലാ നിർദ്ദേശങ്ങളും ആ
ഇഷ്ടികക്ക് പിന്നിലുണ്ടാവും.”
ട്രെയിൻ സ്റ്റേഷനിലേക്ക് കയറി…