ഗ്രാൻഡ് മാസ്റ്റർ [VAMPIRE]

Posted by

എന്നിട്ട് വണ്ടിയുടെ തൊട്ടടുത്തുള്ള മരത്തിന്റെ
മറവിൽ നിൽക്കുക… അവൻ മരം കടന്ന്
പോകുമ്പോൾ പെട്ടെന്ന് പുറകിൽ നിന്ന് പഞ്ഞി
കൊണ്ട് അവന്റെ മൂക്ക് പൊത്തിപ്പിടിക്കുക, രണ്ട്
സെക്കന്റുകൊണ്ട് അവന് ബോധം നഷ്ട്ടമാകും…

വളരെ ശക്തിയുള്ള ദ്രാവകമാണ്, സൂക്ഷിച്ച്
ഉപയോഗിക്കണം.. നാല് മണിക്കൂർ വരെ അവന്
ബോധം തിരിച്ച് വരില്ല.. അവനെ വലിച്ച് വണ്ടിയുടെ പുറകിലത്തെ സീറ്റിലിക്കേട്ടിട്ട് പഴയകപ്പൽശാലയുടെ ഭാഗത്തേക്ക് ഓടിക്കുക…

ഇത്രയും സാധിച്ചാൽ, വണ്ടിയുടെ ഗ്ലൗ ബോക്സ്
തുറന്ന് നോക്കുക… അതിനകത്ത് ഇനിയുള്ള
നിർദ്ദേശങ്ങളടങ്ങിയ മറ്റൊരു കവർ ഉണ്ടാവും…

അഥവാ അവനെ ബോധം കെടുത്താനോ ,
വണ്ടിയിലേക്ക് കയറ്റാനോ സാധിച്ചില്ലെങ്കിൽ ഉടനെ അവിടെ നിന്ന് രക്ഷപ്പെടുക… പിന്നെ വൈകീട്ട് നാല് മണിക്ക് പമ്പ് ഹൗസിലെത്തുക..

നിർദ്ദേശങ്ങൾ വായിക്കുമ്പോൾ സിദ്ധാർത്ഥന്റെ
കൈ ചെറുതായി വിറക്കുന്നുണ്ടായിരുന്നു…

ദീപക് ‘എട്ടാം തവണ പാർക്കിനെ വലം വെച്ച്
തുടങ്ങി…

കടലാസ്സിൽ പറഞ്ഞിരുന്ന പോലെ, സിദ്ധാർത്ഥൻ
പഞ്ഞിയിലേക്ക് മരുന്നൊഴിച്ച് മരത്തിന് മറവിൽ
കാത്ത് നിന്നു. അവന്റെ ഹൃദയമിടിപ്പ് അവന് തന്നെ കേൾക്കാമായിരുന്നു….

ദീപക് പതിവ് പോലെ പാട്ടും കേട്ടുകൊണ്ട്
ഓടുകയാണ്.. അവനിപ്പോൾ ഇങ്ങെത്തും.. സിദ്ധാർത്ഥൻ ചെവി കൂർപ്പിച്ചു.. അവന്റെ വിറയൽ കൂടി വന്നു… കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി….

അവൻ മരത്തിലേക്ക് ചാരി നിന്നു. ദീപക് കടന്ന്
പോയപ്പോൾ ഒന്നനങ്ങാൻ പോലുമാവാതെ
സിദ്ധാർത്ഥൻ മരത്തിന് മറവിൽ മരവിച്ച് നിന്ന്
പോയി…

ഒരു നിമിഷം കഴിഞ്ഞ് സിദ്ധാർത്ഥൻ
പരിസരബോധം വീണ്ടെടുത്തു… ചുറ്റും നോക്കിയിട്ട്, പഞ്ഞി ദൂരേക്കെറിഞ്ഞ് വിറക്കുന്ന കാലുകളോടെ വീട്ടിലേക്കോടി…

അന്ന് മുഴുവൻ സിദ്ധാർത്ഥൻ സ്വയം പഴിച്ചു….
ഇത്ര പോലും തന്നെക്കൊണ്ട് സാധിക്കില്ലേ…?
പിന്നെയാണോ തോക്കുപയോഗിക്കാൻ
പോകുന്നത്…?
ഇല്ല…താനിത് ചെയ്യുക തന്നെ ചെയ്യും.. ഒരവസരം കൂടി തനിക്ക് ലഭിക്കാതിരിക്കില്ല….

നാല് മണിക്ക് സിദ്ധാർത്ഥൻ പമ്പ് ഹൗസിലെത്തി..
ഇഷ്ടിക മാറ്റി നോക്കി.. ഭാഗ്യം, ഉള്ളിൽ ഒരു പ്രിന്റ്

Leave a Reply

Your email address will not be published. Required fields are marked *