വ്യാഴാഴ്ച വൈകീട്ട് സിദ്ധാർത്ഥൻ ദീപക്കിന്റെ
മോട്ടലിന്റെ മുന്നിൽ കാത്ത് നിന്നു… തന്റെ
അവസാനത്തേതെന്ന് അറിയാതെ ദീപക് ആ
വൈകുന്നേരം ചിലവഴിക്കുന്നത് കാണുവാൻ…
സിദ്ധാർത്ഥനെ അത്ഭുതപ്പെടുത്തിക്കൊണ്ട്
അന്ന് ദീപക് മോട്ടലിൽ നിന്ന് ഇറങ്ങിയത് ഏഴ്
മണിക്കായിരുന്നു. അവൻ പോയത് ഹോട്ടൽ
ബ്ലൂ മൂണിലേക്കും, നഗരത്തിലെ ഇടത്തരം സ്റ്റാർ
ഹോട്ടലാണത്….
ഹോട്ടലിലെ റെസ്റ്റോറന്റിന്റെ അങ്ങേ
തലക്കിലിരുന്ന് സിദ്ധാർത്ഥൻ ദീപക്കിനെ
വീക്ഷിച്ചു….
അല്പസമയം കഴിഞ്ഞ് സുന്ദരിയായ ഒരു യുവതി,
ദീപക്കിന്റെ ടേബിളിലേക്ക് വന്നു… അവൻ
ചിരിച്ചുകൊണ്ട് അവളെ സ്വീകരിച്ചിരുത്തി…
അവർ വളരെ നേരം സംസാരിച്ചിരുന്നു.. ഭക്ഷണം
കഴിച്ചു.. അവർ പ്രേമബദ്ധരാണെന്ന് ആർക്കും
ഊഹിക്കാവുന്നതേ ഉള്ളൂ….
അവൾ ഏതോ ദൂരയാത്ര കഴിഞ്ഞ് വന്ന്
ആ കഥകൾ അവനോട് വിവരിക്കുന്നത് പോലെ
സിദ്ധാർത്ഥന് തോന്നി…
ഡിന്നർ കഴിഞ്ഞ് കാറോടിച്ച് തിരികെ പോകുന്ന
അവളെ നോക്കി പാർക്കിംഗ് ലോട്ടിൽ നിന്ന് കൈ
വീശുന്ന ദീപക്കിനെ സിദ്ധാർത്ഥൻ ശ്രദ്ധിച്ചു…
അവൾ കാറിനകത്ത് നിന്ന് ‘നാളെ ഫോൺ
വിളിക്കാം’ എന്ന് ദീപക്കിനോട് ആംഗ്യം കാട്ടുന്നതും മാറി നിന്ന് കണ്ടു… ഒരു സിനിമയിലെ സ്ലോമോഷൻ സീനെന്ന പോലെ ആ രംഗം അവന്റെ മനസ്സിൽ പതിഞ്ഞു…
ഇനിയൊരിക്കലും അവനെ കാണില്ലാ എന്ന് അവൾ ആ ആംഗ്യം കാട്ടുമ്പോൾ
അറിഞ്ഞിരുന്നെങ്കിൽ… അവളെ പോലെ എത്ര
പേർ അങ്ങിനെ അവനോട് വിട പറഞ്ഞുകാണും…
ഇത്തരം ചിന്തകളായിരുന്നു, അന്ന് രാത്രി മുഴുവൻ
സിദ്ധാർത്ഥന്റെ മനസ്സിൽ…
പറഞ്ഞപോലെത്തന്നെ ചുവന്ന റ്റാറ്റ സുമോ, ഗാന്ധി പ്രതിമിക്ക് പുറകിൽ നിൽപ്പുണ്ട്…
നെഞ്ചിടിപ്പോടെ സിദ്ധാർത്ഥൻ സീറ്റിലുണ്ടായിരുന്ന കവറെടുത്തു….
അതിനകത്ത് നിർദ്ദേശങ്ങളടങ്ങിയ പതിവ്
പ്രിന്റിനോടൊപ്പം, ചെറിയൊരു കുപ്പിയും കുറച്ച്
പഞ്ഞിയും…
അവൻ എട്ടാമത്തെ റൗണ്ട്
ഓടിത്തുടങ്ങുമ്പോൾ കുപ്പി തുറന്ന് കുറച്ച് മരുന്ന്
പഞ്ഞിയിലേക്കെടുക്കുക….