മക്കളുടെ ജോലി കല്യാണം പ്രേമം ഹ്മ്…കർഷകശ്രീ കിട്ടിയത് അങ്ങനെ എല്ലാം പറഞ്ഞ് കൊടുത്ത വാക്ക് നിറവേറ്റീന്ന് പറഞ്ഞ് ഫോട്ടോ നോക്കി നില്കും. അത് കാര്യമാക്കണ്ട ഗോപിക പറഞ്ഞു. അമ്മേ അച്ചനെന്തിയേ രോഹിണി ചോദിച്ചു. അച്ചൻ ഒരു client meeting ഉണ്ടെന്നും പറഞ്ഞ് ബോസിനൊപ്പം പോയി. ഇനി രാത്രിയിലോ അല്ലേൽ നാളെയേ വരൂ. എല്ലാരും മുഖത്തോട് മുഖം നോക്കി. ഛേയ് വിശാൽ പറഞ്ഞു ഈ അച്ചനെന്താ ഇങ്ങനെ.
ശ്രേയയുടെ കല്യാണം അച്ചനു വല്യ താല്പര്യം ഇല്ലാരു ന്നത് ശരി. പക്ഷേ അത് കഴിഞ്ഞില്ലേ. ഇനിയെന്താ. ഒന്നുമല്ലേലും ഒരു UDC അല്ലെ അവളെ കെട്ടിയത്. അച്ചൻ ആഗ്രഹിച്ചത് ഒന്നും അവൾ പഠിച്ചിട്ടില്ല അച്ചൻ കണ്ടെത്തിയ ആളെ അവൾ വിവാഹം ചെയ്യതുമില്ല. അത് തന്നെ
കാരണം. ഒരു ഗവൺമെന്റ് ക്ലാർക്കിന് എന്ത് കിട്ടാനാ എന്നാണ് ചോദിക്കണെ. ആർഭാടം ഒന്നും പണ്ടേ അവൾക്ക് ഇഷ്ടമല്ല. അപ്പോൾ അവന്റെ ശമ്പള ത്തിൽ അവര് സുഖായിട്ട് ജീവിച്ചോളും.
വിശാൽ പറഞ്ഞു. ആഹ് അത് വിട് മനു ഒരിക്കലും മാറാൻ പോണില്ല.So നമ്മൾ അതിന് ഇവിടെ ഒരു debate വേണ്ട നിങ്ങളെരുങ്ങു വേഗം. നമ്മുക്ക് ഒന്ന് പുറത്ത് പോകാം. അച്ചച്ച അതേ ladies section ഇവിടെ നിക്കട്ടെ നമ്മുക്ക് ആ ഗോപാലൻ ചേട്ടന്റെ ഷാപ്പിൽ പോവാം. ഇവര് ക്ഷീണിച്ചിരിക്കുവല്ലേ. ഉവ്വ എന്നിട്ട് നാല് കാലിൽ വാ മുറിയ്ക്ക് പുറത്തിട്ട് പൂട്ടും നോക്കിക്കോ രോഹിണി പറഞ്ഞു പോഡി മറുപടിയും കിട്ടി.
ഈ അച്ചനാ പിള്ളേരെ നശിപ്പിക്കുന്നത്. എല്ലാംകൂടി ഷാപ്പിൽ പോകുന്നു ഗോപിക പറഞ്ഞു. അമ്മേ അച്ചച്ചനേ എന്തേലും പറഞ്ഞാ ഞങ്ങൾ പ്രതികരിക്കും. ഞങ്ങളുടെ അച്ചച്ചന് ചോദിക്കാനും പറയാനും ആരും ഇല്ലെന്ന് കരുതിയോ അല്ലെ ചേച്ചീ വിശാൽ പറഞ്ഞു. പിന്നല്ലാണ്ട് രോഹി ണിയും പറഞ്ഞു പോഡാ അവിടുന്ന്. നീ വാങ്ങും എന്റെ കൈയ്യീന്ന്. നീയും എ ന്റെ കൈയ്യീന്ന് വാങ്ങുന്നാ തോന്നണെ
നീ അങ്ങ് പട്ടാളത്തിലായെന്നൊന്നും ഞാൻ നോക്കൂല്ല ഗോപിക പറഞ്ഞു. പോട്ടെ മോളെ ഒന്ന് സമ്മതിക്ക്. വേഗം എത്താം. ഒടുവിൽ ഗോപിക സമ്മതിച്ചു. അല്ലേലും ജയകൃഷ്ണനു മുന്നിൽ
എന്നും തോറ്റു കൊടുത്തിട്ടേ ഉള്ളു അവൾ.ജയകൃഷ്ണനു മുന്നിൽ എന്നും നല്ല ഒരു ഭാര്യയാണ്.പുരുഷ കേസരികൾ പുറത്തോട്ടും സ്ത്രീ ജനങ്ങൾ അക ത്തോട്ടും പോയി.കാറിൽ കയറുമ്പോൾ ജയകൃഷ്ണൻ ഗോപികയേ ഒളികണ്ണാ ൽ നോക്കിയിട്ട് കാർ എടുത്തു.
ഈ സമയം ഒരു കറുത്ത ഔഡി കാർ ഹോട്ടൽ ഗ്രാൻഡ് പാലാസിൽ വന്നു നിന്നു. കാറിൽ നിന്ന് രണ്ടു പേർ ഇറങ്ങി. ജോൺ മാത്യു എന്ന മനുവിന്റെ ബോസ് ദ്യവും മനു രണ്ടാമതും ഇറങ്ങി. ഈ