ഗോപിക 3
Gopika Part 3 Author Vivek
പുറത്ത് കാറ് വന്നിട്ടും അതു പോലും ശ്രദ്ധിക്കാതെ ജയകൃഷ്ണൻ ഫോട്ടോ തന്നെ നോക്കി നിന്നു.ആ സമയത്ത് ജയകൃഷ്ണന്റെ ചുണ്ടിൽ ഒരു തരം യുദ്ധത്തിൽ വിജയിച്ച പോരാളിയുടെ കണക്ക് ഒരു ചിരി ഉണ്ടായിരുന്നു. താൻ എന്തെല്ലാമോ സാധിച്ചതിന്റെ ഒരു തരം ആഹ്ളാദം സന്തോഷം എല്ലാം ചുണ്ടിൽ ആ സമയം ഉണ്ടാരുന്നു.പുറത്ത് വന്ന കാറിന്റെ പിന്നിലായി മറ്റൊരു കാറും വന്ന് നിന്നു.
അമ്മേ എന്നും വിളിച്ചോണ്ട് ബേനസീറും അവൾക്കു പിന്നിലായിട്ട് രോഹിണിയുടെ മക്കളും ചിലച്ചോണ്ട് വന്നു. ആഹ് അച്ചച്ചൻ സുഭദ്രാമ്മയോട് സംസാരിക്കുവാരുന്നോ.ഇന്നത്തേയ് മുഴുവൻ വിശേഷവും പറഞ്ഞോണ്ട് ഇരിക്കുവാണോ? ബേനസീർ അപ്പോൾ ജയകൃഷണനോട് ചോദിച്ചു. പ്പോൾ ജയകൃഷ്ണന്റെ നേരെ കൈയ്യും നീട്ടി രോഹിണിയുടെ മകൾ നിക്കണുണ്ടാരുന്നു. അവളേയും എടുത്തോണ്ട് മെല്ലെ തല ഫോട്ടോയിലേക്ക് തിരിച്ചു കൊണ്ട് ജയകൃഷ്ണൻ പറഞ്ഞു. ഞാൻ പണ്ട് ചില വാക്കുകൾ ഇവൾക്ക് കൊടുത്തി രുന്നു. അതൊക്കെ പാലിച്ചുന്ന് ഞാൻ പുള്ളിക്കാരത്തിയോട് പറയുവാരുന്നു.
ഇതൊന്നും നേരിൽ കാണാനുള്ള ഭാഗ്യം അവൾക്ക് ഇല്ലാതെ പോയല്ലോ. പാവം അതൊക്കെ പെട്ടന്ന് മനസിൽ വന്നപ്പൾ ഞാൻ അവളെ വല്ലാണ്ട് മിസ്സ് ചെയ്തു.
ജയകൃഷ്ണൻ സങ്കടത്തോടെ പറഞ്ഞു. അമ്മ എന്തിയേ അച്ചച്ച കണ്ടില്ലല്ലോ. ബേനസീർ ജയകൃഷ്ണനോട് ചോദിച്ചു. മോള് കുളിക്കുവാന്ന് തോന്നണു. ഒച്ച ഒന്നും കേക്കണില്ല. മൊഖം ഒക്കെ വല്ലാണ്ടായാരുന്നു വണ്ടിയേൽ വച്ച്.
ജയകൃഷ്ണൻ പറഞ്ഞു.ഈ അച്ചച്ചൻ ഇതേതു വഴി വന്നു. വിശാൽ കയറി വന്നപാടെ ചോദിച്ചു. ഞങ്ങൾ ഇറങ്ങിയ പ്പോൾ ഓഡിറ്റോറിയത്തിൽ നിക്കുവല്ലാ രുന്നോ.അവൻ അളിയന്റെ കൂടെ കേറി വന്നിട്ട് ആശ്ചര്യത്തോടെ ചോദിച്ചു.
ഡാ വിച്ചു അച്ചച്ചന് അറിയാത്ത ഊട് വഴികൾ ഈ നാട്ടിലൊണ്ടോ. അതിൽ ഏതിലൂടെങ്കിലും കേറി വന്നു കാണും. രോഹിണി കയറി വന്നപാടെ പറഞ്ഞു. ഇതു കേട്ട് എല്ലാവരും ചിരിച്ചു. അപ്പോ
ൾ രോഹിണിയുടെ ഒരു കുട്ടി മുത്തശ്ശ നെ കൊണ്ട് എടുപ്പിക്കാൻ ജയകൃഷ്ണ ന്റെ ഒരു കൈയ്യിൽ തുങ്ങികൊണ്ടിരു ന്നു. വിശാൽ അവളെ എടുത്തിട്ട് ജയകൃഷ്ണന്റെ കൈയ്യിൽ കൊടുത്തു.
കണ്ടോ രണ്ടെണ്ണത്തിനും അച്ചച്ചനെ വല്യ കാര്യമാ.