” ഇറ്റ്സ് നോട്ട് സൊ കംഫർട്ടബ്ൾ. അല്ലേ കണ്ണാ”
ഞാൻ രേണുവിനെ നോക്കി. സൈഡിലുള്ള ഹാൻഡിലിൽ പിടിച്ചിരിക്കുകയാണ് രേണു.
“വണ്ടി വല്ലാതെ ചാടുന്നുണ്ടല്ലോ കണ്ണാ”
“ലീഫ് സ്പ്രിംഗ് ആയിട്ടാ രേണു. ബെഡിൽ ഒന്നും ഇല്ലല്ലോ”
“എന്നാലും ഇത്രക്ക് ചാടുമോ”?
“അതേ പുതിയ നാഷണൽ ഹൈവേ ഉണ്ടാക്കുന്നില്ലേ രേണൂ”
“ഞാനും ജംഷിയും അതിലേ ഓടിച്ചു. തൃശ്ശൂർ പോയപ്പോ. വട്ടപ്പാറ വളവു നൂർത്തുന്നവിടെ. അപ്പോ പറ്റിയതാ”
“എന്നാ ശരിയാക്കി കൂടായിരുന്നോ”?
”ഞാൻ മറന്നു രേണു. ഇതങ്ങനെ എപ്പോഴും എടുക്കുന്ന വണ്ടിയല്ലല്ലോ”
താലൂക്കിൽ പോയി. തഹസിൽദാരെ കണ്ടു. കാര്യ പരിപാടികളൊക്കെ കഴിഞ്ഞപ്പോഴത്തേക്ക് നേരം നാലരയായി.
“വന്ന കാര്യം ഒക്കെ കഴിഞ്ഞു രേണു”
“നമ്മളതിനല്ലല്ലോ വന്നത്”
“പിന്നെന്തിനാ രേണു”
“ഇത് കേക്കുമ്പോഴാ എനിക്ക് ചൊറിഞ്ഞു വരുന്നേ”
ഞാൻ തല കുടഞ്ഞ് ചിരിച്ച് റോഡിൽ ശ്രദ്ധിച്ചു.
ഞങ്ങൾ പോലീസ് റോഡ് ജംഗ്ഷനിൽ നിന്നും തിരിഞ്ഞു.
“ഐസ്ക്രീം വേണം കണ്ണാ”
ഞാൻ പോയി ഐസ്ക്രീം വാങ്ങി വന്നു.
“ഇനിയെന്താ രേണു”?
“കുന്നിൻ്റെ മുകളിൽ പോവാം കണ്ണാ. കാറ്റും കൊണ്ട് വൈകുന്നേരത്തെ വെയിലത്ത് ഇത്തിരി നേരം ഇരിക്കാം”
കുന്നിന്റെ മുകളിലേക്ക് ഒരു ചെറിയ മൺ പാതയാണുള്ളത്. ഹൈലക്സ് സുഖമായി കയറി. മരങ്ങളുടെ ഇടയിലൂടെ കുറച്ചു ദൂരം ഓടിച്ച് വിജനമായ ഒരിടത്തു ഞാൻ വണ്ടി നിർത്തി. പ്രണയിക്കുന്നവർക്ക് അല്ലെങ്കിലും ഏകാന്തതയോട് ഒരല്പം താത്പര്യ കൂടുതലുണ്ടാവും. ഇരിക്കാൻ പറ്റിയ ഒരു സ്ഥലം അവിടെയെങ്ങും കാണാഞ്ഞതു കൊണ്ട് സൂര്യന് നേരെ വണ്ടി തിരിച്ചു നിർത്തി ഞങ്ങൾ വണ്ടിയുടെ ബെഡിൽ അസ്തമയ സൂര്യനെ നോക്കി ഇരുന്നു.