“ലാപ്ടോപ്പിൽ സീരിയൽ ഉണ്ട് രേണു”
രേണു അകത്തേക്ക് കയറി വന്നു.
“ഇപ്പൊ ചെമ്പകത്തിന്റെ മണോം ഉണ്ട് എന്റെ അമ്മക്കുട്ടിക്ക്”
രേണു എത്തികുത്തി എന്റെ കവിളിൽ ചുംബിച്ചു.
പല്ലൊക്കെ തേച്ച് എന്തൊക്കെയോ മുഖത്തും കയ്യിലും തേച്ച് രേണു എന്റെ അടുത്ത് വന്നിരുന്നു.
“ബേബി പ്രോഡക്ട്സ് ആണല്ലോ രേണു”
“അതാവുമ്പോ വിശ്വസിക്കാം. കുട്ടികൾക്ക് ഉണ്ടാക്കിയതല്ലേ”
“നാണല്ലല്ലോ രേണുവിന്”
“ഇത് വലിയ ആളുകൾക്കുള്ളത് ഞാൻ കുറെ തിരഞ്ഞു. കിട്ടിയില്ല. നീ ബേബി ഫോർമുല കഴിക്കുന്നതല്ലേ. എന്നിട്ടല്ലേ എന്നെ കളിയാക്കുന്നത്”
“അത് ബോഡി മെയ്ന്റയിൻ ചെയ്യാനല്ലേ രേണു”
ഞാൻ ലാപ്ടോപ്പ് ഓൺ ചെയ്തു.
“ഏതാ കണ്ണാ”?
“ഖുദാ ഓർ മുഹബത്”
ഞങ്ങൾ കട്ടിലിൽ ചേർന്ന് കിടന്ന് എപ്പിസോഡ് കാണാൻ തുടങ്ങി.