ഗൂഫി ആൻഡ് കവാർഡ് [Jumailath]

Posted by

“വീട് മെയിന്റനൻസിന് സമയമായല്ലേ രേണു. ഇനി മലേന്നു ചെമ്മണ്ണു കൊണ്ട് വന്നു ഉരുട്ടി തുണിയിലാക്കി തേച്ച് പിടിപ്പിക്കണം. ഉത്തരം ഊരി വേറെയൊന്നു കേറ്റണം. എന്തൊക്ക കഷ്ടപാടുകളാ. മൂത്താശാരി ആണെങ്കിൽ ഇന്നോ നാളെയോന്ന് പറഞ്ഞിരിക്കുവാണ്. വേറെ ആർക്കും ഇതിന്റെ പണി ഒന്നും അറിയില്ല. പണ്ടെങ്ങാണ്ട് ഉണ്ടാക്കി ഇട്ടതല്ലേ”

“ ഒരുപാട് കാശും ചിലവാകും”

“അതും ശരിയാ. ഇത്രയും വലിയ വീട് കൊണ്ടു നടക്കാൻ ബുദ്ധിമുട്ടാ രേണു.  പഞ്ചായത്ത്‌ ചിലപ്പോ പൊളിക്കാൻ സമ്മതിക്കൂല. അതോണ്ട് ഈ വീട് നമുക്ക് വേറെ വല്ല ആവശ്യത്തിനും കൊടുക്കാം. ഫാം ടൂറിസം ഒക്കെ പോലെ. എന്നിട്ട് ആ കയറി വരുന്നിടത്ത് – കവുങ്ങ് ഒക്കെ നിക്കുന്നവിടെ – ഒരു ചെറിയ വീടുണ്ടാക്കാം”

“വീട് ഉണ്ടാക്കുമ്പോ ബെഡ് റൂം ഉള്ളിൽ മൂന്ന് റൂമുള്ള തരത്തിലുണ്ടാക്കണം”

“അതെന്തിനാ രേണു”?

“ഒരു സ്റ്റഡി റൂം. പിന്നെ ഉറങ്ങാൻ ഒരു റൂം. സെക്സിന് മാത്രം വേറെ ഒരു റൂം. എനിക്ക് ബെഡ്‌റൂമിൽ വെച്ച് ചെയ്യുന്നത് ഇഷ്ടമില്ല കണ്ണാ. സാങ്റ്റം സാങ്റ്റോറം… അത് ഉറങ്ങാൻ മാത്രമുള്ള സ്ഥലമല്ലേ. നല്ല വൃത്തിയായിട്ടിരിക്കണം”

“രേണുവിൻ്റെ ഇഷ്ടം പോലെയുള്ള ഒരു വീടുണ്ടാക്കാം”

വേഗം കുളിച്ച് ഞാൻ വിളക്ക് വെക്കാനും മറ്റ് പരിപാടികൾക്കുമായി കാവിലേക്ക് നടന്നു.

 

 

*******

 

 

“വെറുതേ ഇരുന്നിട്ട് എന്തോ പോലെ അല്ലേ കണ്ണാ”

“ഇവിടെ ഒന്നും ഇല്ലല്ലോ. ഒക്കെ കുറ്റിക്കാട്ടൂരിലല്ലേ”

അത്താഴം കഴിഞ്ഞ് പുറത്ത് ചന്ദ്രനെ നോക്കി മുറ്റത്ത് ഇരിക്കുകയാണ് രേണു. ഞാൻ വാഴ നാരിൽ ചെമ്പകപ്പൂ കൊരുത്ത് രേണുവിന്റെ കഴുത്തിൽ ഇട്ടു.

Leave a Reply

Your email address will not be published. Required fields are marked *