ഗൂഫി ആൻഡ് കവാർഡ് [Jumailath]

Posted by

 

“മീൻ വളർത്തുന്നതിനെ പറ്റി രേണുവിന്റെ അഭിപ്രായം എന്താ? നമുക്ക് താഴത്തെ ആ കണ്ടം ഒരു കുളം പോലെയാക്കിയാലോ”?

ഞാൻ ശ്രദ്ധ മാറ്റാൻ ടോപ്പിക്ക് മാറ്റി.

“ഇവിടെ ശരിയാവില്ല കണ്ണാ”

“ഇവിടെ മത്സ്യ കൃഷിയുണ്ടല്ലോ. കാരാപുഴ റിസേർവോയറിൽ മീൻ വളർത്തുന്നില്ലേ? അല്ലാതെയും പലരും വളർത്തുന്നുണ്ട്”

“പക്ഷെ ഇവിടെ വളർത്തിയിട്ടു പ്രത്യേകിച്ച് കാര്യമുണ്ടെന്നു തോന്നുന്നില്ല കണ്ണാ”

“എന്നാ താറാവ് നോക്കാം. പൗൾട്രി ഫാമിന്റെ അപ്പുറത്ത് വിഗോവ താറാവുകളെ വളർത്താം”

“ശരിയാ കണ്ണാ. ഇത് നല്ലൊരു ഫാം ആക്കണം. പലതരം പച്ചക്കറികൾ, പഴങ്ങൾ ഒക്കെ വേണം.  തറവാട് നിക്കുന്ന തേങ്ങിൻതോപ്പ് നാലേക്കറ് വളച്ചെടുത്തു ബാക്കിയൊക്കെ ഫാം ആക്കാം. പാടത്തിന്റെ സൈഡിലെ ഒഴിഞ്ഞ ഭാഗത്തു ഒരു കുടില് പോലെയുണ്ടാക്കാം. മതില് വേണ്ട. മരങ്ങൾ വെച്ച് ബയോളജിക്കൽ വേലി ഉണ്ടാക്കാം. വീടിനു ചുറ്റും പൂന്തോട്ടം വേണം. പട്ടികളെ വാങ്ങണം. ഗ്രേറ്റ്‌ ഡെയിൻ മതി”

“അതെന്താ രേണു”

“പെറ്റ്സ്‌ ലുക്ക്‌ ലൈക് ദേർ ഓണേഴ്സ് എന്നാ ആൾക്കാര് പറയുന്നെ. നിന്നെപ്പോലെയാ ഗ്രേറ്റ് ഡെയിൻ”

“ഗൂഫി ആൻഡ് കവാർഡ് ആയ ഡോഗോ”?

“അല്ല. മജെസ്റ്റിക് ആൻഡ് റിസേർവ്ഡ് ആയ ഡോഗ്. ദേയ് ആർ ദ അപ്പോളോ ഓഫ് ഡോഗ്സ് എന്നല്ലേ. അപ്പോളോയെ പോലെയുള്ള നിനക്ക് അത് പോലെയുള്ള ഒരു പട്ടിയാ ചേരുന്ന പെറ്റ് കണ്ണാ”

“പോയാലോ രേണു? നേരം ഇരുട്ടായി തുടങ്ങി”

 

ഞങ്ങൾ വീട്ടിലെത്തി. ഞാൻ ആ പഴയ തറവാട് മുറ്റത്ത് നിന്ന് ഒന്ന് നോക്കി. ചുവരിലെ ചായം മങ്ങിതുടങ്ങിയിരിക്കുന്നു. ഉത്തരത്തിൽ ചിതലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *