രേണു തോടിൻ്റെ വക്കത്തു നിന്നും എഴുന്നേറ്റു.
“എന്തൊക്ക ആഗ്രഹങ്ങളാ രേണുവിന്.ആയില്യം നക്ഷത്രക്കാര് അല്ലെങ്കിലും ഇതുപോലെത്തെ സ്വഭാവത്തിന് പേരുകേട്ടവരാ. ദേയ് ആർ കിങ്കി”
“പൂരം പിറന്ന പുരുഷനും അടങ്ങാത്ത കാമ ദാഹമാണല്ലോ. ഞാൻ കണ്ടതല്ലേ”
“രേണു എൻ്റെ ദാഹം തീർത്തു തരാത്തോണ്ടല്ലേ”
“അങ്ങനെ പെട്ടെന്ന് തീർന്നാ ശരിയാവില്ല കണ്ണാ. ദാഹം ഉണ്ടെങ്കിലേ കുടിക്കുമ്പോ രുചിയുണ്ടാവൂ.”
ഞങ്ങൾ കുന്ന് കയറി മുകളിലെത്തി.
“എന്റെ എല്ലാ ആഗ്രഹങ്ങളിലും ഒരാളേയുള്ളൂ”
“ആരാ അത് രേണു” ?
“ഞാൻ പറഞ്ഞിട്ട് വേണോ നിനക്ക് അറിയാൻ കണ്ണാ”?
“ഇനി ഇത് മുള്ളു കളഞ്ഞു ചീകിയെടുത്തു വട്ടത്തിൽ ചുറ്റി കെട്ടി ഉണക്കണം. വേനൽ ആയോണ്ട് കുഴപ്പമില്ല”
ഞാൻ കൈത കെട്ട് നിലത്ത് വെച്ച് പറഞ്ഞു.
“ആ കാടിന്റെ അവിടെ ഒരു ചെമ്പകം പൂത്തു നിക്കുന്ന കണ്ടോ രേണു? അതിന്റെ കുത്തുന്ന സുഗന്ധമാണ് ഈ കുന്നില് മുഴുവൻ. അത് കാണിച്ചു തരാനാ രേണുവിനോട് കൂടെ വരാൻ പറഞ്ഞെ”
“താഴെയാണല്ലോ കണ്ണാ. ഒരു പൂവ് കിട്ടുവാണേൽ…”
“ഇവിടെ നിക്കേ. ഞാനേ പോയി പറിച്ചിട്ട് വരാം”
താഴെ കാടിന്റെ ഉള്ളിൽ വള്ളിപടർപ്പിലൂടെ ചാടിമറിഞ്ഞു ഒരു വിധത്തിൽ ഞാൻ കുന്നിന്റെ സൈഡിലെത്തി. നീളമുള്ള ഒരു വടിയെടുത്തു പൂവ് തല്ലിക്കൊഴിച്ചു. കുറെ വള്ളിപടർപ്പിനുള്ളിൽ വീണു. കുറച്ച് പെറുക്കിയെടുത്ത് രേണുവിന്റെ അടുത്തെത്തി.
“രേണുവിന്റെ പോലെയില്ലേ ഇതിനെ കണ്ടിട്ട്”?
“നിറം ഉണ്ട്. മണത്തിന്റെ കാര്യം അറിഞ്ഞൂട കണ്ണാ”
“ എന്നാ മണം ഇല്ലാത്ത ഒരു സുന്ദരി പൂവാണ് എന്റെ അമ്മക്കുട്ടി”