ഗൂഫി ആൻഡ് കവാർഡ് [Jumailath]

Posted by

“കാതരയായി തെറി വിളിച്ചാലെങ്ങനെയാ രേണു ചിരിക്കാതിരിക്കുന്നത്”?

“വേറെയൊന്നു വിളിക്ക് രേണു”

“പൊലയാടി മോനേ”

വീണ്ടും രേണു ചെവിയിൽ കുറുകി.

“മോനേ കണ്ണാ എന്നുവിളിക്കുന്ന അതെ താളത്തിൽ രേണുവിന്റെ ഈ കിളിക്കൊഞ്ചൽ പോലെയുള്ള ശബ്ദത്തിൽ തെറി വിളിച്ചാലും കേൾക്കാൻ ഒരു എഫക്ട് ഇല്ല രേണു”

“അത് പിന്നെ ഭരത് ചന്ദ്രൻ്റെ സ്വീറ്റ്നെസ്സ് ഉണ്ടാവുമോ കണ്ണാ”

“എന്നാ രേണു വെറുതെ കമ്പി വർത്താനം പറഞ്ഞാൽ മതി. അതാണെങ്കിൽ കാതരയായി കുറുകുന്ന പോലെ ചെവിയിൽ പറഞ്ഞാലും മതി രേണൂ”

“ഡേർട്ടി ടോക്”?

“അതെ”

“മലയാളം അതിന് പറ്റിയ ഭാഷയല്ല കണ്ണാ. ഒരു ഓളണ്ടാവില്ല. വൾഗർ ആയിപോവും. അങ്ങനെയൊക്കെ കേൾക്കാൻ ഇഷ്ടമുള്ളവരുണ്ടായിരിക്കും പക്ഷെ എനിക്കതൊന്നും കേൾക്കുന്നതും പറയുന്നതും ഇഷ്ടമില്ല കണ്ണാ”

 

“നിശബ്ദയായി ചെയ്യുന്ന പ്രവൃത്തി ആസ്വദിക്കാനാ എനിക്ക് ഇഷ്ടം. ഇടക്ക് ഇതുപോലെ വിശ്രമിക്കുമ്പോ സംസാരിക്കാനും”

 

“എന്നാലും രേണു ..”

“ഹു ഈസ്‌ യുവർ ഡാഡി എന്ന് മലയാളത്തിൽ ചോദിക്കുന്നത് ഓർത്തു നോക്കിയേ കണ്ണാ”

“ആരാ രേണുവിൻ്റെ തന്ത”

“പോൾ ബാർബർ”

ഞാൻ തലകുത്തി മറിഞ്ഞ് അറഞ്ഞ് ചിരിച്ചു. ഉരുളി കിടന്നു തിരിയുന്ന ഒച്ച മുഴങ്ങുന്നുണ്ട്. ചിരി നിർത്താൻ പറ്റുന്നില്ല.

“അതാ പറഞ്ഞത് എനിക്ക് ഡേർട്ടി ടോക്ക് ശരിയാവില്ലന്ന്”

“യു ആർ റിഫൈന്ഡ് ആൻഡ് സോഫിസ്റ്റിക്കേറ്റഡ്. അതുകൊണ്ടാ രേണു”

“പിന്നെണ്ടല്ലോ രേണു, കണ്ടാൽ ഉന്നതകുലജാതരാന്നു തോന്നുന്ന തറവാടികൾ കോളനിക്കാരെ പോലും നാണിപ്പിക്കുന്ന പച്ച തെറി വിളിക്കുന്നത്‌ കോഴിക്കോട് അങ്ങാടിയിൽ ഞാൻ കേട്ടു നിന്നിട്ടുണ്ട്”

Leave a Reply

Your email address will not be published. Required fields are marked *