“ നിനക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാം കണ്ണാ. ഐ ടോൾഡ് യു ദാറ്റ്. മംഗലം ഡാമിന്റെ അവിടെ മടിയിലിരുത്തി പനന്നൊങ്കു വായിൽ വെച്ചു തന്നപ്പോ പറഞ്ഞതല്ലേ. ഐ വിൽ ഡു എനിതിങ് ഫോർ യു”
“വൈ”?
“നീ എന്തൊക്കെ ചെയ്യും എന്നറിയാവുന്നത് കൊണ്ട്. നിന്നെ എനിക്ക് വിശ്വാസം ആയതുകൊണ്ട്”
“അങ്ങനെയാണേൽ അമ്മക്കുട്ടിയുടെ എല്ലാ ആഗ്രഹവും ഞാൻ സാധിച്ചു തരും. ഇവൻ ദ ഇമ്പോസിബിൾ വൺ”
“പന്ന പട്ടി ചെറ്റേ പരനാറീ”
രേണു ഉരുളിയുടെ അരികിൽ കാലൂന്നി ചവിട്ടിയുയർന്ന് എൻ്റെ ചെവിയിൽ വിളിച്ചു. പിന്നെ കേൾക്കുന്നത് രേണുവിന്റെ കുണുങ്ങിയുള്ള ചിരിയാണ്. ചിരിയുടെ ഒപ്പം മൃദുലമായ മേനി പൂക്കൊട്ട വീഴുന്ന പോലെ എൻ്റെ മേലെ വീണു.ഞാൻ രേണുവിനെ പുറത്ത് കൂടെ ചുറ്റി പിടിച്ച് ദേഹത്തോട് ചേർത്തു.
“രേണുവിനെ കൊണ്ട് അതൊന്നും പറ്റൂല”
“അതിപ്പോ സാമൂവൽ ജാക്ക്സൺ മദർ ഫക്കേർസ് എന്ന് വിളിക്കുന്നത് പോലത്തെ ഫീലു കിട്ടില്ലല്ലോ കണ്ണാ”
രേണുവിൻ്റെ നാവ് ചെറുതായി കുഴയാൻ തുടങ്ങി. വാക്കുകൾക്ക് ഒരു ഇടർച്ച.
“എന്നാ കമ്മീഷണറിലെ രണ്ട് ഡയോലോഗ് മതി രേണു”
“അതൊന്നും എന്നെകൊണ്ട് പറ്റില്ല കണ്ണാ”
“എന്നാൽ എന്നെ ഈ രാത്രി മുഴുവൻ സ്വർഗം കാണിച്ചാൽ നിന്നെ ഞാൻ തന്തക്കു പിറന്ന മോനേന്നു വിളിക്കും എന്ന് എന്നോട് പറ രേണു”
“തന്തക്കു പിറന്ന മോനെ”
രേണുവിന്റെ നേർത്ത മർമരം എന്റെ ചെവിയിൽ അലയടിച്ചു.
അത് കേട്ട് ഞാൻ ചിരിക്കാൻ തുടങ്ങി. ചിരി നിർത്താൻ പറ്റുന്നില്ല.
“നീ എന്നെ രാത്രി മുഴുവൻ നിർത്താതെ സ്വർഗം കാണിച്ചില്ലേ നാലാന്നാള്. അതാ വിളിച്ചത്”