“ഇനിയെന്താ”?
രേണു മടിയിൽ തല വെച്ച് കിടക്കുകയാണ്. കാറ്റടിച്ചിട്ട് മുടി പാറിപ്പറക്കുന്നുണ്ട്. കുറുനിരകൾ നെറ്റിയിലേക്ക് വീണുകിടക്കുന്നു. വാലിട്ടെഴുതിയ കറുത്തക്കണ്ണുകൾ രണ്ടും എന്റെ മുഖത്താണ്.
“ഐസ് ക്രീം കോരിത്തരണം”
“ഓഫ് കോഴ്സ്”
അത് ഞാൻ പ്രതീക്ഷിച്ചതായതു കൊണ്ട് മൂന്നെണ്ണം കൂടെ വാങ്ങിയിരുന്നു.
“എന്താ കണ്ണാ”
“ഏയ്. ഒന്നൂല്ല.രേണുവിന്റെ ഈ പ്രണയം ഞാൻ നേരത്തെ കണ്ടില്ലല്ലോ എന്നോർത്തതാ”
“അതിനു നീ നോക്കിയിട്ടുണ്ടോ കാണാൻ”
“ഞാൻ രേണുവിനെ എപ്പോഴും കാണുന്നതല്ലേ”
“എന്നെ നീ നോക്കും. അതോണ്ട് കാണും. പക്ഷെ എന്റെ പ്രണയം എന്നെങ്കിലും നോക്കിയിട്ടുണ്ടോ കണ്ണാ”?
“ഇല്ല”
“അതാ കാണാഞ്ഞേ”
രേണു മടിയിൽ നിന്ന് എഴുന്നേറ്റ് എന്നെ കെട്ടിപിടിച്ച് തോളിൽ ചാരിയിരുന്നു.
“നിന്നോടുള്ള പ്രേമം ലവ് അറ്റ് ഫസ്റ്റ് സൈറ്റ് അല്ല കണ്ണാ. അത് നിന്നെ എന്നും കണ്ട്, നീ കൂടെയുള്ളതുകൊണ്ട് ഓരോ ദിവസവും അൽപ്പാൽപ്പമായി എന്റെ നെഞ്ചിനുള്ളിൽ പതുക്കെ വളർന്നുവന്നതാണ്. അതുകൊണ്ടാ നീ അറിയാതെ പോയത്. എനിക്ക് മറച്ചുപിടിക്കാൻ കഴിയുന്നതിനേക്കാളും വളർന്നപ്പോൾ നീയത് കണ്ടു. അത്രേയുള്ളൂ”
അസ്തമയ സൂര്യന്റെ സ്വർണനിറത്തിൽ മുങ്ങിയ രേണുവിന്റെ മനോഹരമായ മാറിടത്തിൽ ഞാൻ ദൃഷ്ടി പതിപ്പിച്ചു.
“എന്താ കണ്ണാ”?
“ഒന്നൂല്ല. ഞാൻ പ്രണയത്തിന്റെ വളർച്ച നോക്കിയതാ”
“അത് പ്രണയം കൊണ്ടല്ല. നീ ചെറുതായപ്പോ തൊട്ടേ അതിലായിരുന്നില്ലേ കളി മുഴുവൻ. അതോണ്ടാ”
“ശരിക്കും”?
“ഞാൻ ഹൈസ്കൂളിൽ ആയപ്പോ തൊട്ടേ നീ ഇവിടെയായിരുന്നു കണ്ണാ. നിന്റെ അച്ഛനും അമ്മയും ലോകം ചുറ്റി നടക്കുവായിരുന്നല്ലോ. ഇടക്ക് ഒന്നോ രണ്ടോ മാസം ഏട്ടനോ ചേച്ചിയോ എങ്ങാനും ലോങ്ങ് ലീവിന് വരുന്നതൊഴിച്ചാൽ നിന്റെ കുട്ടിക്കാലം മുഴുവൻ എന്റെ കൂടെ ആയിരുന്നു”