“….പൊന്നൂസേ….. വാ കാപ്പി കുടിക്കാം……… ”
ഗിരിജ ചേച്ചിയെന്നെ അവിടെ വന്ന് കാപ്പി കുടിക്കാൻ വിളിച്ചു.
“….ആ പലഹാരവൊക്കെ എടുത്ത് പൊന്നൂസിന് കൊടുക്ക്…. ”
ഗിരിജ ചേച്ചിയുടെ കെട്ടിയോൻ പറഞ്ഞു. ഗിരിജ ചേച്ചിയുടെ ആങ്ങളയും കുടുംബവുമൊക്കെ വരുമ്പോൾ ഇഷ്ടം പോലെ പലഹാരങ്ങളും മറ്റുമൊക്കെ വാങ്ങിക്കൊണ്ടാണ് വരാറ്. ഞങ്ങളുടെ വീട്ടിലും ഗിരിജ ചേച്ചി അതൊക്കെ കൊണ്ടെ തരും.
“……പോയി കാപ്പി കുടിച്ചിട്ട് വാ പൊന്നൂസേ…….”
ഗിരിജ ചേച്ചിയുടെ ആങ്ങളയും എന്നോട് പറഞ്ഞു.
“….ഞാനെന്നാ കാപ്പികുടിച്ചിട്ടിപ്പോ വരാം …… ”
“…ഇപ്പോ വരണ്ട….. എല്ലാം കഴിച്ചിട്ട് പയ്യെ വന്നാ മതി…… ”
ഗിരിജ ചേച്ചിയുടെ ആങ്ങള വലിയയെന്തോ തമാശ പറഞ്ഞതുപോലെ ചിരിച്ചു കൊണ്ട്
പറഞ്ഞു.
“….വാ പൊന്നൂസേ….. ”
ഗിരിജ ചേച്ചിയെന്നോട് വരാൻ പറഞ്ഞിട്ട് ഡൈനിങ്ങ് റൂമിലേക്ക് നടന്നു. ഞാനവിടെ നിന്നെഴുന്നേറ്റ് ഡൈനിങ്ങ് റൂമിലേക്ക് ചെന്നു. ഗിരിജ ചേച്ചി എനിക്കുള്ള ചായയും കഴിക്കാനുള്ള പലഹാരങ്ങളും ഡൈനിങ്ങ് ടേബിളിൽ എടുത്തു വെച്ചിരുന്നു. ബിസ്ക്കറ്റ്, ചിപ്സ്, അച്ചപ്പം, കുഴലപ്പം, ഉണ്ണിയപ്പം അങ്ങനെയെല്ലാ പലഹാരങ്ങളും ഒന്ന് രണ്ട് പ്ലേറ്റുകളിലായി ഗിരിജ ചേച്ചി എടുത്ത് വെച്ചിട്ടുണ്ടായിരുന്നു. എനിക്കതിൽ ഏതിൽ നിന്ന് തുടങ്ങണം എന്നറിയില്ലായിരുന്നു കുറേ നാള് കൂടിയാണ് ഞാനിത്രയും പലഹാരങ്ങളൊക്കെ ഒരുമിച്ചു കാണുന്നത്.
“….ഇരുന്നു കഴിക്ക് പൊന്നൂസേ….. ”
ഗിരിജ ചേച്ചി ഡൈനിങ്ങ് ടേബിളിന്റെ കസേര എനിക്കിരിക്കാനായി നീക്കിയിട്ടുകൊണ്ട് പറഞ്ഞു.
“….ചേച്ചി ചായ കുടിച്ചാരുന്നോ….. ”
“….മ്മ്….. പൊന്നൂസ് കുടിച്ചോ….. ”
ഞാനവിടെയിരുന്നു ചായ കുടിക്കാൻ തുടങ്ങി.
“…ചൂടൊത്തിരിയൊണ്ടോ പൊന്നൂസേ…….. ചേച്ചി ആറിച്ചു തരണോ….. ”
“….ഓഹ്….. വേണ്ട ചേച്ചി……. വലിയ ചൂടൊന്നുവില്ല……. ”
ഞാനാ ഗ്ലാസ്സിലെ ചായ പതിയെ ഊതിയൂതി കുടിച്ചുകൊണ്ട് പറഞ്ഞു.