പുള്ളിക്കാരൻ തീറ്റയാരംഭിച്ചുകൊണ്ട് പറഞ്ഞു.
“…..മ്മ്…. ”
ഞാനും പിന്നെ താമസിക്കാതെ കഴിക്കാൻ തുടങ്ങി. ഗിരിജ ചേച്ചി എന്തുണ്ടാക്കിയാലും അതിനൊക്കെയൊരു പ്രത്യേക രുചിയാണ് അത്രക്കും കൈപുണ്ണ്യമാണ് ഗിരിജ ചേച്ചിക്ക്. ഞാനൊരൽപ്പം ചമ്മന്തി കൂടിയൊഴിച്ച് ദോശ രുചിയോടു കൂടി കഴിച്ചു. ഗിരിജ ചേച്ചി അടുക്കളയിൽ നിന്നും ഞങ്ങൾക്ക് ചായയെടുത്തുകൊണ്ട് വന്ന് തന്നിട്ട് വീണ്ടും അടുക്കളയിലേക്ക് തന്നെ പോയി. എനിക്ക് നല്ല വിശപ്പ് ഉള്ളതുകൊണ്ടും ഗിരിജ ചേച്ചിയുടെ കൈപുണ്ണ്യത്തിന്റെ രുചിയും കൂടിയായപ്പോൾ പ്ലേറ്റിലെ മൂന്ന് ദോശയും ഞാൻ പെട്ടെന്ന് തന്നെ അകത്താക്കി.
“….ഇത് കൂടെ തിന്ന് പൊന്നൂസേ…… ”
പുള്ളിക്കാരനെനിക്ക് ഒരു ദോശയും കൂടിയെടുത്ത് പ്ലേറ്റിലേക്ക് വെച്ചിട്ട് പറഞ്ഞു.
“…..ചമ്മന്തീം കൂടെ കൂട്ടി തിന്ന്……. ”
പുള്ളിക്കാരനെന്റെ പ്ലേറ്റിലേക്ക് ചമ്മന്തി കൂടിയെടുത്ത് ഒഴിച്ചു തന്നിട്ട് പറഞ്ഞു. നാലാമത്തെ ദോശ കൂടെ കഴിച്ചതോടെ എന്റെ വയറ് ഏറെക്കുറെ നിറഞ്ഞു.
“……ഒരെണ്ണം കൂടെയെടുക്കട്ടെ പൊന്നൂസേ……. ”
എന്റെ മുൻപിലിരിക്കുന്ന കാലിയായ പാത്രത്തിലേക്ക് നോക്കിക്കൊണ്ട് പുള്ളി ചോദിച്ചു.
“…….ഓഹ്…….. മതി…..ഇപ്പോ തന്നെ വയറ് നെറഞ്ഞു…….”
“……. എന്നാ ചായയെടുത്ത് കുടിക്ക് പൊന്നൂസേ…… ”
“….മ്മ്….. ”
ഞാൻ മുൻപിലിരുന്ന ചായയെടുത്ത് പതിയെ കുടിക്കാൻ തുടങ്ങി പുള്ളിക്കാരനും ദോശയൊക്കെ കഴിച്ചിട്ട് എന്റെ കൂടെ തന്നെ ചായ കുടിച്ചു. ചായ കുടിയൊക്കെ കഴിഞ്ഞ് ഞാൻ വാഷ് ബെയ്സണിൽ പോയി കയ്യും വായുമൊക്കെ കഴുകിയിട്ട് നേരെ ഹാളിലേക്ക് പോയി. ഗിരിജ ചേച്ചിയുടെ കൊച്ച് കാർട്ടൂണിൽ തന്നെ മുഴുകിയിരിക്കുകയാണ് ഞാൻ കുറച്ചു നേരം അവിടെയുള്ള സോഫയിൽ ചെന്നിരുന്നു.
“….ഇതിപ്പോ തീരുവേ…….. അത് കഴിഞ്ഞിട്ട് നമുക്ക് ക്രിക്കറ്റ് കളിക്കാവേ…….. ”
ഗിരിജ ചേച്ചിയുടെ കൊച്ചെന്നെ നോക്കിക്കൊണ്ട് പറഞ്ഞു.
“…..മ്മ്….. കളിച്ചേക്കാം…. ”
ഞാനും വെറുതെ കാർട്ടൂണിൽ നോക്കിക്കൊണ്ടിരുന്നു. ഗിരിജ ചേച്ചിയെ അങ്ങോട്ടൊന്നും പിന്നെ കണ്ടില്ല അടുക്കളയിൽ എന്തോ തിരക്കിട്ട