“ഇപ്പഴോ…. അതിനെന്താ… അല്ല ദുർഗേ അവിടെ അപ്പാടെ പൊടിയും വലയുമൊക്കെ അല്ലേ അവിടെയാ നീ ഈ വെള്ള ചുരിദാറുമിട്ട്….?” ഞാൻ അവളെ പിന്തിരിപ്പിക്കാൻ ഒരു ശ്രമം നടത്തി നോക്കി.
“ശരിയാല്ലോ…ഏയ് അത് സാരല്ല. അങ്ങനെ നോക്കിയാൽ ഇവിടെല്ലാം പൊടിയാ …. ” തൂവെള്ള പല്ല് കാട്ടി ചിരിച്ച് ദുർഗ്ഗ പറഞ്ഞു.
ശ്ലോ പെണ്ണ് വിടില്ല. ആഹ് എന്തായാലും ചെയ്യണം എങ്കിൽ പിന്നെ ഇപ്പൊ തന്നെ ചെയ്ത് കളയാം. രാവിലെ പേടിക്കണ എന്തിനാ… ആഹ് രാവും പകലുമൊക്കെ കണക്കാ അവിടെ എപ്പോഴും ഇരുട്ടല്ലേ. മുകളിലോട്ട് പോകും തോറും ഇരുട്ടും കൂടെ വരുന്നത് പോലെ തോന്നും. ഇരുട്ടിന് ഡെക്കറേഷൻ പോലെ കൊറെ ഫാൻസി ലൈറ്റും
“എങ്കിൽ പിന്നെ നമ്മക്ക് തുടങ്ങാം. ദുർഗ്ഗ ചെല്ല് ഞാൻ ദേ ഈ വെള്ളം ഒന്ന് ഒഴിച്ചിട്ട് വരാം….”
തിരിച്ച് വന്നതും ദുർഗ്ഗ സർവസജ്ജമായി നിപ്പുണ്ടായിരുന്നു. ചൂല്, വലയടി, ബാസ്ക്കറ്റ്, ഡസ്റ്റ് പാൻ .
“ഇതെന്താ ഗീതൂ വടിയൊക്കെ …..? എന്റെ കയിലെ വടി കണ്ട് ദുർഗ്ഗ ചോദിച്ചു.
“ആ വെറുതെ വല്ല ആവശ്യം വന്നാലോ….” സ്വയം രക്ഷയുടെ കാര്യം തൽക്കാലം ഞാൻ അവളോട് പറഞ്ഞില്ല.
“ദുർഗ്ഗ മുമ്പ് അതിനകത്ത് കേറീട്ടുണ്ടോ….?” കോണിപ്പടികൾ കേറവേ ഗീതു ചോദിച്ചു. അവരുടെ ശബ്ദം പ്രതിധ്വനിക്കാൻ തുടങ്ങിയിരുന്നു.
“എവിടെ …. ?”
“മുകളിലെ ആ മുറീല് …. ”
“മ്… കേറീട്ടുണ്ട് പണ്ട്. ”
“അതിനകത്തെന്താ ….? ”
“നമ്മളിപ്പൊ അതിനകത്തേക്കല്ലേ പോവുന്നേ. അപ്പൊ കാണാല്ലോ…” ചുണ്ടിലൊരു ചിരിയൊതുക്കി ദുർഗ്ഗ പറഞ്ഞു.
ഇവളോട് തന്റെ അനുഭവം പറയണോ. വീട്ടിലുണ്ടായതും ഇവിടെ വന്നതിന് ശേഷം നടന്നതുമൊക്കെ . ഗീതു ചിന്തിച്ചു….
അപ്പോഴേക്കും അവർ മുകളിലേക്കെത്തിയിരുന്നു. ഇരുട്ടവരെ മൂടി. കുഞ്ഞുകുഞ്ഞു ബൾബുകൾ അവിടവിടെ മിന്നുന്നുണ്ടായിരുന്നു. ഗീതൂന് അവ മിന്നാമിനുങ്ങിനെ പോലെ തോന്നിച്ചു.
“മിന്നാമിന്നിയെ പോലുണ്ടല്ലേ ഗീതൂ…?” അവളുടെ മനസ്സ് വായിച്ചെന്നോണം ദുർഗ്ഗ ചോദിച്ചു ?