“പോട….എനിക്കേ നല്ല ക്ഷീണം. അതോണ്ടാ..അമ്മേടവാവയ്ക്ക് നാളെ തരാം പാപ്പം.. ഇപ്പൊ ചാച്ചി കോ…’ ഉമ്മാ….. ”
“ഓഹോ….”
“യെസ് യെസ്…..”
ഉറങ്ങുന്നതിന് മുമ്പ് മുഖം കഴുകി വന്ന് പാതി അടഞ്ഞിരുന്ന ജനൽ പാളി കൊളുത്തിടുന്ന നേരത്താണ് ഗീതു പുറത്തെ ഇരുട്ടിൽ ഗേറ്റിന് മുമ്പായി ആ കാഴ്ച കണ്ടത്. കുറെ ആൾക്കാർ പത്തിരുപതു പേര് കാണും. ഒറ്റനോട്ടത്തിൽ കാട്ടുജാതിക്കാരെന്ന് തോന്നും. അത്തരം വസ്ത്രം. ചിലരുടെ കയ്യിൽ കുന്തം പോലെ വടികൾ . അവർ നിശ്ചലമായി നിന്ന് വീടിനെ തുറിച്ച് നോക്കുവാണ്. പെട്ടെന്ന് ഈ കാഴ്ച കണ്ട ഗീതു ഞെട്ടി തരിച്ച് പോയി.
“ഗോവ് ….. ന്ദേട്ടാ…… ” പേടിച്ച് ഇടറിയ വാക്കുകളാൾ ഗീതു ഗോവിന്ദിനെ വിളിച്ചതും സ്വിച്ചിട്ട പോലെ എല്ലാവരും മുകളിലെ ജനലിലേക്ക് ഗീതുവിനെ തുറിച്ച് നോക്കി.
ഗീതുവിന് ചലനമറ്റ് കഴിഞ്ഞിരുന്നു……..