ഗീതാഗോവിന്ദം 7 [കാളിയൻ]

Posted by

 

” Wow……….Didn’t know a week had passed….. ….ഒരാഴ്ച പോയതറിഞ്ഞില്ല. ഇപ്പഴല്ലേ മനസിലായത് റേയ്മണ്ട് എന്താ നാട്ടിൽ വരാത്തതെന്ന് . സച്ച് ആൻ എക്സോട്ടിക് പ്ലെയ്സ്. ഈ നാടും നാട്ടുകാരും. മനോഹരം. അവർ നമ്മളെ രാജാവിനെ പോലെയാണ് പരിഗണിക്കുന്നത്. ഇതൊരു ഉൾപ്രദേശമാണ്. വിദ്യാഭ്യാസം ഇവിടുള്ളവർക്ക് കിട്ടാകനി. എന്നിരുന്നാലും ഇവരുടെ ബഹുമാനവും ആതിഥ്യമര്യാദയും പ്രശംസാർഹനീയം . ഓൾ സോ ദേയ് ഗിവ് അസ് പ്രൈവസി .

 

 

ഈ വീട്ടിൽ എല്ലാ സൗകര്യവുമുണ്ട്. ഇത് റെയ്മണ്ട് തന്നെ പണിഞ്ഞതാണ്. ഇതിന് 1 കിലോ മീറ്റർ മാറി മറ്റൊരു പ്രോജക്ട് . വളരെ വലുത് . അതൊരു സ്പെഷ്യൽ വ്യക്തിയ്ക്ക് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞിരുന്ന് . ആളെ ഞാൻ കണ്ടിട്ടില്ല. അതിന്റെ പണി തുടങ്ങിയിരുന്നു.

“വെയ്റ്റ് അപ്പൊ ഇതല്ലാതെ വേറെയും കെട്ടിടമുണ്ടോ ഇവിടെ. ”

 

“ആ ഞാൻ കണ്ടിട്ടില്ല. ചിലപ്പോ പുറകിലെ കാടിനുള്ളിലാവും. അത് ഫോറസ്റ്റ് ഏരിയ ആണ് . ഞങ്ങളാരും അങ്ങോട്ട് പോയിട്ടില്ല. അവിടെ ഒരു വെള്ളച്ചാട്ടമൊക്കെ ഉണ്ടെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. ചെറിയ ഒരു മലയല്ലേ അത് ഗുഹകളും പാറ കെട്ടുമൊക്കെ നിറഞ്ഞ് . പിന്നെ ഒരു കാവ് ഓക്കെ ഉണ്ട് ഉള്ളിൽ . ”

 

 

“അത് ശരി. അപ്പൊ അതിനുള്ളിൽ അടിപൊളി ആണല്ലേ…എന്നിട്ടെന്താ എന്നോടിത് വരെ പറയാത്തത് ഇതൊക്കെ . ”

 

“അയ്യോ ഇതൊകെ കേട്ട് കേൾവിയാണ്. ഞങ്ങടെ തലമുറയിലാരും ഇതൊന്നും കണ്ടിട്ടില്ല.”

 

“മ ഹ് … വായിച്ചോ.. ഗീതു ഏതോ ആലോചിച്ചിട്ട് പറഞ്ഞു. ”

 

 

………………എത്ര നാൾക്ക് ശേഷമാണ് റേയുടെ സാമീപ്യം അനുഭവിക്കുന്നത്. ആനി റേയുമായി പെട്ടെന്ന് അടുത്തു. പെൺകുട്ടികൾക്ക് അച്ഛനോടാണല്ലോ ഇഷ്ടം കൂടുതൽ. നമ്മൾ മൂന്ന് പേരും ചേർന്നുള്ള സ്നേഹം ഒഴിച്ചാൽ പിന്നെ ഞാൻ കൂടുതൽ ആസ്വാദിച്ചത് ഈ പ്രകൃതിയും പിന്നെ സെക്സുമാണ്.

 

“മ്ഹും ….🤨🤨🤨 ” ഞാൻ ഗീതൂനെ നോക്കി പുരികമുയർത്തി.

 

“അയ്യാ… സന്തോഷം നോക്ക് .. വായിക്ക് മനുഷ്യാ അങ്ങോട്ട്. “

Leave a Reply

Your email address will not be published. Required fields are marked *