“ഞ്ഞഞ്ഞായി …..😒😒”
പടികൾ കേറവേ എവിടെയൊക്കെയോ പലക ഞെരിഞ്ഞമരുന്ന ശബ്ദം ഉയർന്നു. അവർ അതും നിശബ്ദമാക്കിയപ്പോൾ ക്ലോക്കിലെ സൂചി അനങ്ങുന്ന ശബ്ദം മാത്രം അവശേഷിച്ചു ആ വീട്ടിൽ
മൂവരുടെയും മനസ്സിൽ ഒരു ത്രില്ല് നുരയുന്നുണ്ടായിരുന്നു. പക്ഷെ ആ ത്രില്ല് മെല്ലെ ഭയമായി മാറുന്നത് അവർ അറിഞ്ഞിരുന്നില്ല.കാരണം അവർ മൂവരെ കൂടാതെ നാലാമതൊരാൾ അവരെ പിന്തുടരുന്നുണ്ടായിരുന്നു. പുറകിൽ കൈകൾ കെട്ടി കൊച്ച് കുട്ടികളുടെ കൗതുകത്തോടെ ചിരിച്ച് അവർ വയ്ക്കുന്ന ഓരോ അടിക്കും സമാന്തരമായി അവരെ നോക്കി ആ രൂപം പിന്തുടർന്നു.
ചുറ്റും ആരുമില്ലെങ്കിലും ആരോ തങ്ങളെ നിരീക്ഷിക്കുന്ന ഒരനുഭൂതി അവർക്കുണ്ടായി. എന്നാലും അവർ അത് പുറത്ത് പറഞ്ഞില്ല.
“എന്താ ഒന്നും മിണ്ടാതെ നടക്കുന്നത്. വല്ലോം മിണ്ടീം പറഞ്ഞു മൊക്കെ പോവാന്നെ” ആവണി ഭയം ഉള്ളിലൊതുക്കി പറഞ്ഞു.
“ഏഹ് നീയല്ലെ മിണ്ടാതെ വരാൻ പറഞ്ഞത്. ഇനി എന്താ DJ ഇട്ട് പോണോ..”
“അങ്ങനല്ല ശർമി ഞാൻ പറഞ്ഞത്. ”
“ഏങ്ങനല്ല. ”
“ആവണി ചേച്ചിയ്ക്ക് പേടിയായി തുടങ്ങി എന്നാണ് തോന്നുന്നത് ”
“ഓ എലിസബത്ത് രാജ്ഞിയ്ക്ക് ഭയമില്ലായിരിക്കും. ” ആവണിയ്ക്ക് ശരിക്കും ദേഷ്യം വന്നു.
“പേടിയെന്നുമില്ല.പക്ഷെ… ആരോ നമ്മളെ വാച്ച് ചെയ്യുന്ന പോലെ ഒരു ഫീല്. ”
ഭാമ അത് പറഞ്ഞതും ബാക്കി രണ്ട് പേരും ഞെട്ടി.
“മിണ്ടാതെ വാ ശവങ്ങളെ. മുറി തുറന്നില്ല അതിന് മുന്നേ തുടങ്ങി. ” ശർമി ധൈര്യം സംഭരിച്ച് പറഞ്ഞു.
മുകളിലെത്തിയതും മൂവരും യാന്ത്രികമായി പരസ്പരം കൈ പിടിച്ചു. അങ്ങേ തലയ്ക്കലെ മുറിചുവന്ന നിറത്തിൽ തിളങ്ങുന്നത് അവർ കണ്ട് കഴിഞ്ഞിരുന്നു.
“ഇറ്റ് ലുക്ക്സ് ലൈക്ക് എ ലിഫ്റ്റ് ”
“അത് വാതിലാടി…. ഇവർ പറയുന്നതില് കാര്യമുണ്ട്. എല്ലാം കൂടെ കണ്ടാൽ ആർക്കായാലും വട്ട് പിടിക്കും ഈ നീണ്ട വഴിയും സൈഡിലെ മുറികളും മിന്നി അണയുന്ന ലൈറ്റും എല്ലാം ഒരു ഹൊറർ മൂട് … ആ വാതിലിന് മുകളിലെ ചുവന്ന വെട്ടം കണ്ടോ വാതിലിനുള്ളിൽ നിന്ന് …. “