“ഒക്കെ വാ വാ പോവാം സംസാരിച്ച് സമയം കളയണ്ട…”
“അല്ല നിക്ക്. നിനക്ക് ഇതിൽ തുടരാൻ താൽപര്യമുണ്ടോ?” ശർമി ഭാമയോടായി ചോദിച്ചു.
“വാട് ഡസ് ദാറ്റ് മീൻ …? ” ഭാമ കൺഫ്യൂസ്ടായി.
“അല്ല പറഞ്ഞ് കേട്ടത് വച്ച് ഇത് അപകടമാണ്. നീ ആണേൽ നമ്മളേക്കാൾ ഒക്കെ ഇളയതും. അപ്പൊ……. ”
“ഐ ഡോൺ ഡ് ബിലീവ് ആൾ ദിസ് ബുൾഷിറ്റ്. പിന്നെ വയസ്സ്. 4,5 വയസിൻ്റെ വ്യത്യാസമേ ഉള്ളു നമ്മൾ തമ്മിൽ. അതോണ്ട് എന്നെ അത്ര ചെറു താങ്ങാനും വരണ്ട. പിന്നെ ഈ ചേച്ചി വിളിയും എപ്പോഴും പ്രതീക്ഷിക്കണ്ട. ” ഭാമ ദേഷ്യത്തോടെ പറഞ്ഞു.
“ആഹാ… ആള് ചെറിയ പുള്ളിയൊന്നും അല്ല അപ്പൊ..മ്ഹ്…അവസാനം പേടിച്ചോടരുത്.. വാ..വാ…..”
“മിണ്ടാതെ വാ മുത്തശ്ശിയ്ക്ക് രാത്രി ഉറക്കം പോലുമിലെന്നാ ഇന്ദു ഏച്ചി പറഞ്ഞിട്ടുള്ളത്. നമ്മളിതൊക്കെ ചെയ്യുന്ന കണ്ടാൽ അപ്പോൾ ഗെറ്റ്ഔട്ടടിക്കും. കല്യാണ പെണ്ണെന്ന് പോലും നോക്കില്ല”
“നീ പോടി…”
“അല്ല എന്താ അതിനകത്ത് ഇത്ര പേടിക്കാൻ.”
“ആ ആർക്കറിയാം. നമ്മളെ ഒക്കെ പണ്ടേ പേടിപ്പിച്ച് വച്ചിരിക്കുവല്ലേ അതിനകത്ത് കേറാതിരിക്കാൻ.”
“സസ്പൻസ് അടിച്ചടിച്ചാണ് പണ്ട് നിൻ്റെ ചേച്ചി അതിനകത്ത് കയറിയത്. ആ കൊച്ചിനന്ന് പേടി ഇല്ലായിരുന്നോ എന്തോ..”
“അതിനല്ലേ കൂടെ ഒരാളെ കൂടി കൊണ്ട് പോയത്. ” ശർമിചിരി വിഴുങ്ങി.
“ആരെ. ഭാമ ചോദിച്ചു…. ”
“അത്. അതൊക്കെ നീ വഴിയേ അറിയും. തൽക്കാലം അവർ രണ്ട് പേര് മാത്രമേ അതിനകത്ത് എന്താണെന്ന് കണ്ടിട്ടുള്ളൂ. പക്ഷെ പടിക്കൽ നിന്ന് രണ്ടിൻ്റേം ബോധം തെളിഞ്ഞപ്പൊ ഒറ്റ വക ഓർമ്മയില്ല. ”
“ഒരാൾക്ക് പിന്നെ അൾഷിമേഴ്സ് പോലെ ആയി..”
“വാട് ദ ഹെല്ല്…?”
“ആഹ് അതിനകത്ത് ഹെല്ല് ആണോന്ന് ഡൗട്ട് ഒണ്ട് ”
“ഇനി നമ്മൾ കേറുമ്പൊ ഓർമ്മ പോകുവാണെങ്കിൽ ഒരു ബാക്കപ്പ് ആയിട്ട് ഞാനെല്ലാം എൻ്റെ ഡയറിയിൽ കുറിച്ച് വച്ചിട്ടുണ്ട്. ” ആവണി മൊഴിഞ്ഞു..