അതേ സമയം ശർമ്മീടെ മുറിയിൽ……..
ടക്ക് ടക്ക് ടക്ക് “തുറന്നേ ചേച്ചി ഇത് ഞാനാ….”
ശർമ്മി ആവണിയെ ഒന്ന് നോക്കിയ ശേഷം പതിയെ ചെന്ന് വാതിൽ തുറന്നു.ഭാമയായിരുന്നു അത്.
“എന്തായി. കിട്ടിയോ….?” ശർമ്മി ചോദിച്ചു.
“കിട്ടി. ” ഭാമ അത് ഉയർത്തി കാണിച്ചു.
ശർമ്മീടെയും ആവണിയുടെയും മുഖത്ത് പൂത്തിരി കത്തി. ശർമ്മി വേഗം ഭാമയെ പിടിച്ച് അകത്ത് കയറ്റി വാതിലടച്ചു.
“പൊളിച്ചു മുത്തേ.”
“താങ്ക്സ്”
“എവിടേടി നോക്കട്ടെ ആവണി ആ വിചിത്രമായ താക്കോൽ പിടിച്ച് വാങ്ങി. ”
“ചേച്ചി അറിയാൻ പാടില്ല.. ഷീവുഡ് കിൽ മീ…!!” ഭാമ പേടിയോടെ പറഞ്ഞു.
“ആരുമറിയാൻ പോണില്ല പെണ്ണേ”
“ഡ്യൂപ്ലിക്കേറ്റാണേലും കൊള്ളാം നല്ല ഒർജിനാലിറ്റിയുണ്ട്. …. ”
“ഞാൻ പറഞ്ഞില്ലേ… ഷീവാസ് ഒബ്സസ് ട് വിത്ത് ദിസ്. ”
“ആഹ് കുറച്ച് കാര്യങ്ങളൊക്കെ ഞങ്ങൾക്കും അറിയാം ” ശർമ്മി ആവണിയെ നോക്കി.
“അപ്പൊ പിന്നെ പോവാം”
“പിന്നെന്താ…”
“ശർമ്മീ ഇത് വേണോ…?”
“വേണം നീ ഇങ്ങ് വാ പേടി തൂറി ”
“ഈ കൊച്ച് എന്ത് കഷ്ടപ്പെട്ടിട്ടാണെന്നോ ദുർഗ്ഗേ ച്ചീടേന്ന് ഇത് അടിച്ച് മാറ്റിയത്. ഞാൻ വിചാരിച്ചത് ഇവിടുന്ന് പോയതോടെ ആ കൊച്ച് ഇതെല്ലാം വിട്ടൂന്നാണ് ”
“ഇവിടെ വച്ച് ചെയ്തത് പോലും കളിക്കാണെന്നാണ് ഞാൻ വിചാരിച്ചത് ആവണി പറഞ്ഞു. ”
“ഇവള് പറഞ്ഞപ്പോഴല്ലേ അറിയുന്നത് ദുർഗ്ഗേ ച്ചി ഒന്നും മറന്നിട്ടില്ലാന്ന്..”
“മറന്നിട്ടില്ലാന്ന് പറയുമ്പോൾ മറ്റേതും?”
“പോടി അത് കൊച്ചിലെ അല്ലേ…അപ്പൊ തോന്നിയ ഒരു ഇത്. ഇത്രേം നാളും കൊണ്ട് നടക്കുമോ..”
“നിങ്ങളെന്തൊക്കെയാ പറയുന്നേ….?” ആവണീടെയും ശർമ്മീടെയും സംസാരം കേട്ട് ഒരപരിചിതയെ പോലെ ഭാമ ചോദിച്ചു.
“അതൊക്കെ നീ വഴിയേ അറിയും ”
“വാ പോവാം…… ”
“ഓഹോ ഞാനിപ്പൊ കരിയില അല്ലേ..?”
“കരിയില അല്ല പെണ്ണേ കറി വേപ്പില. നീ ഇംഗ്ലീഷ് സംസാരിക്കുന്നത് തന്നാ നല്ലത്…”