“പറ്റും. ഏട്ടന്റെ എന്ത് കൊതിയും ഞാൻ രുചിയോടെ ഊട്ടി തരും . പക്ഷെ ഇപ്പൊ ഞാൻ ഇവിടെ കിടന്ന് തുള്ളിയാൽ താഴെ അവരൊക്കെ അറിയും. വീട്ടിലാരുന്നേൽ….”
“ഏത് നശിച്ച നേരത്താണോ എന്തോ ഇങ്ങോട്ടേക്ക് കെട്ടിയെടുക്കാൻ തോന്നിയത്. ”
എന്റെ വിഷമം കണ്ട് ഗീതു വാ പൊത്തി ചിരിച്ചു.
“വേറെ എന്തൊക്കെ ആഗ്രഹങ്ങളുണ്ട് എന്റെ ഏട്ടച്ചാർക്ക്. ?”
“വേറേം ഉണ്ട് ഒരുപാട്….”
“മം എല്ലാം ഇതുപോലെ ആയിരിക്കുമല്ലേ?”
“അല്ല ഇതുക്കും മേലെ.”
“പോട പൊട്ടാ…”
“അല്ല നിനക്ക് ഇത് പോലെ ആഗ്രഹമൊന്നുമില്ലേ ?”
“ഉണ്ടല്ലോ ഇത് പോലെ മാത്രമല്ല വേറെയും ഉണ്ട് ആഗ്രഹങ്ങൾ. പക്ഷെ എല്ലാത്തിനുമുപരി എന്റെ ആഗ്രഹം ഇയാൾക്ക് വിധേയയായി ഇയാൾടെ ഇഷ്ടങ്ങൾ സാധിച്ച് തരിക എന്നുള്ളതാണ്. എന്ന് വച്ച് ഞാൻ കലിപ്പന്റെ കാന്താരി ഒന്നും അല്ല കേട്ടോ..കാരണം എന്റെ ഭർത്താവ് കലിപ്പനൊന്നുമല്ല. ”
അവൾ എന്റെ നെഞ്ചിൽ ചൂണ്ടു വിരൾ കുത്തി പറഞ്ഞു.
“ഇതൊരു പാവം, നിഷ്കു . മനസ് നിറയെ എന്നെ എങ്ങനെയെല്ലാം ഉപദ്രവിക്കാമെന്ന് മാത്രം പ്ലാൻ ചെയ്ത് നടക്കുന്ന ഒരു പാവം രാക്ഷസൻ .അയ്യോ ഈ പാവത്താന്റെ നോട്ടം നോക്കിയെ ജുജു ജചു…… ”
അവളുടെ വാക്കുകൾ സാകൂതം ശ്രദ്ധിച്ച് കിടന്ന എന്റെ താടിയിൽ പിടിച്ച് കളിയാക്കി അവൾ പറഞ്ഞു.
“എന്താ ഗീതൂ ഞാൻ നിന്നെ വേദനിപ്പിച്ചോ….?”
“അയ്യോ എന്തൊരു പാവം. വേദനിപ്പിച്ചോന്ന്.? ചൂരലെടുത്ത് തലങ്ങും വിലങ്ങും തല്ലീട്ട് ചോദിക്കുന്ന ചോദ്യം കേട്ടില്ലേ?”
“സോറി മോളെ ഞാൻ കരുതിയില്ല. ഞാനവളെ ആശ്വസിപ്പിക്കാൻ ഉയർന്നതും അവൾ എന്നെ തിരിച്ച് മടിയിലേക്ക് തന്നെ തള്ളിയിട്ടു. ”
“കിടക്കെടാ അവിടെ . എവിടെ എണീറ്റ് ഓടുവാ ?” ലാളന നിറഞ്ഞ ഉത്തരവ്.
“എന്റെ മോശം സാഹചര്യങ്ങളിലെല്ലാം ഏട്ടൻ എന്നെ മനസ്സ് കൊണ്ടോ ശരീരം കൊണ്ടോ ഒരിക്കലും നോവിച്ചിട്ടില്ല. ആ സ്നേഹത്തിന് ഞാൻ എന്ത് തന്നാലാണ് പകരമാവുക. പിന്നെ ഇപ്പൊ എന്നെ നോവിക്കുന്നത്. അത്……….. ” ഗീതുവിന്റെ കണ്ണിൽ കുസൃതി നിറഞ്ഞു.