ഗീതാഗോവിന്ദം 7 [കാളിയൻ]

Posted by

“ആ…. ”

 

“നീ വായിക്ക് ഞാൻ നിന്റെ മടിയിൽ കിടന്ന് കേൾക്കാം. ” ഗീതുമറുത്തൊരക്ഷരം പറയും മുമ്പേ ഗോവിന്ദ് അവളുടെ മടിയിൽ കേറി കിടന്നു. ഗീതു കട്ടിലിൽ ചാരി ഇരിപ്പാണ്. മഴ തോരാതെ ഇപ്പോഴും ചെയ്യുന്നുണ്ട് അവൾ ജനൽ പാളി ഒന്ന് തുറന്നിട്ട് റൂമിലെ ലൈറ്റ് ഓഫ് ചെയ്ത് ടേബിൽ ലാംപ് തെളിയിച്ചു.

 

വെളുത്ത പഫി നൈറ്റി അണിഞ്ഞ ഗീതുവിന്റെ പതുത്ത തുട ഗോവിന്ദിന് ശരിക്കുമൊരു തലയിണപോലെ തോന്നി. മഴ തണുപ്പ് മങ്ങിയ ലാംപ് കഥ ആഹാ അന്തസ്സ്.

 

ഗീതു ബുക്ക് തുറന്നു. “ദ ഡയറി ഓഫ് റേച്ചൽ റേയ്മണ്ട് …” സെക്കറേഷൻ ചെയ്ത ഫസ്റ്റ് പേജ്. അവൾ ആ ബുക്ക് വിടർത്തി നോക്കി. ഒരു ഫോട്ടോ ഉള്ളിൽ നിന്നും ഗോവിന്ദിന്റെ മുഖത്തേയ്ക്ക് വീണു.

 

മൂന്ന് പേരുടെ ചിത്രം . ഒരു സ്ത്രീ പുരുഷൻ പിന്നെ ഒരു കുട്ടിയും.

“ഇതാണ് റേച്ചലിന്റെ ഫാമിലി.. ” ആ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ നോക്കി. ഗോവിന്ദ് പറഞ്ഞു.

 

“ഹായ് കൊള്ളാലെ ഗോവിന്ദേട്ടാ…..”

 

“അതെ. നന്നായിട്ടുണ്ട്.” ഗോവിന്ദ് നോക്കി. “മ്ഹ്…. ഈ കുട്ടിയെ എനിക്ക് എവിടോ കണ്ട് നല്ല പരിചയം പോലെ ”

“ഏത് ഇതോ…..” 6 വയസ് തോന്നിക്കുന്ന കുട്ടിയെ നോക്കി ഗീതു ചോദിച്ചു.

 

“അതെ… ആഹ് വല്ല ഇംഗ്ലീഷ് സിനിമയിലും കണ്ട ഛായ ആവും ”

 

“ബെസ്റ്റ് …. ” അത് വാങ്ങി തിരികെ വച്ചിട്ട് ഗീതു പേജ് മറിച്ച് വായന തുടങ്ങി.

 

“ദിസ് ഈസ് മൈ ഫസ്റ്റ് ഡേ ഇൻ ഇൻഡ്യ. ”

ഗീതു തുടർന്നു.

ഫൈനലി നമ്മൾ ലണ്ടനിൽ നിന്നും ഇവിടേയ്ക്കെത്തി. വെയർ മൈ ഹസ്ബന്റ് വർക്ക്സ് .എനിക്കും ഭാർത്താവിനെയും ആനിയ്ക്ക് അച്ഛനെയും പിരിഞ്ഞിരിക്കാനാവിലായിരുന്നു. സൊ ഹിയർ വി ആർ.അറ്റ് ദ ലാൻഡ് ഓഫ് സ്പൈസസ് . ഇവിടെ വന്നാൽ പുതിയ ഡയറി എടുക്കുമെന്ന് കപ്പലിൽ വച്ചേ തീരുമാനിച്ചിരുന്നു. ഫാമിലി എപ്പോഴും ഒരുമിച്ച് ഉണ്ടാവണം. അതാണ് നമ്മൾ കടൽ കടന്ന് ഇവിടെ എത്തിയത്. റേയ് മണ്ടിന് ഇന്ത്യ ഉപേക്ഷിച്ച് വരാൻ സാധിക്കില്ലായിരുന്നു. ജോലി ഒരു കാരണം തന്നെ. പക്ഷെ അതിനപ്പുറമെന്തോ അദ്ദേഹത്തെ ഇവിടെ പിടിച്ച് നിർത്തുന്നു. നമ്മളെ കാൾ അധികം. പാഷൻ? എന്തായാലും അത് ഞാനും കൂടെ അറിയാമെന്ന് കരുതി. റേയ് മണ്ടിന് അതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളു. എല്ലാത്തിനും പുറമെ ആനിയെ കാണാൻ അദ്ദേഹം അതിയായി കൊതിച്ചിരുന്നു. ആനി ജനിച്ച് രണ്ട് വർഷത്തിന് ശേഷമാണ് അദ്ദേഹം നമ്മളെ പിരിഞ്ഞ് ഇവിടെ എത്തിയത് .പിന്നെ, പിന്നെ ഇന്നാണ് നമ്മൾ ഒരുമിക്കുന്നത്. 4 വർഷങ്ങൾക്ക് ശേഷം . ദ ബെസ്റ്റ് ഫീലിങ് ഐഎവർ ഹാഡ് . ദിസ് ഈസ് ലൈഫ്. കാത്തിരുപ്പ്, വിരഹം, അവസാനം ഒരുമിക്കൽ . അങ്ങനെ ഒരുമിക്കാൻ സാധിക്കാത്തവർ എത്ര നിർഭാഗ്യരാണ്. കപ്പലിൽ വച്ച് ഒരു ഘട്ടത്തിൽ ഇനി ഒരിക്കലും റേയ് മണ്ടിനെ കാണാൻ സാധിക്കില്ലാ എന്ന് തോന്നിയിരുന്നു. ബട്ട് ഹിയർ വി ആർ.ഞാൻ അദ്ദേഹത്തെ മുറുകെ കെട്ടിപിടിച്ചു. ഇനി ഒരിക്കലും നഷ്ടപ്പെടരുത് എന്ന പോലെ. എനിക്കറിയാമായിരുന്നു , ജീവിതത്തിന്റെ അവസാന നിമിഷവും നമ്മളിതു പോലെ തന്നെ കാണുമെന്ന് . കൈകൾ കോർത്ത്. കെട്ടിപിടിച്ച് .

Leave a Reply

Your email address will not be published. Required fields are marked *