“അപ്പാടെ നനഞ്ഞല്ലേ…. ” കേറിയതും ഗീതു തോർത്തും കൊണ്ട് വന്നു.
“കുനിയങ്ങ്ട് … ഇത് മതി പനി പിടിക്കാൻ .” ഗീതു എന്റെ തല തോർത്തി.
“ഗീതു ഒന്ന് പയ്യെ ….നീ എന്റെ തല പറിച്ചെടുക്വോ ?”
“ഒ…”
നനഞ്ഞ മുണ്ടഴിച്ച് മാറ്റിയതും ഇടുപ്പിലിരുന്ന ബുക്ക് താഴെ വീണു. ഞാനതിന്റെ കാര്യം മറന്നിരുന്നു.
“എന്താത് …” ഗീതൂന്റെ ശ്രദ്ധ അതിലേക്കായി .
അത് എനിക്ക് ദേ ആ പുറത്തെ കെട്ടിടത്തിന്ന് കിട്ടിയതാ. ജനാലയ്ക്ക് പുറത്ത് കൂടി ആ വീടിനെ നോക്കി മുണ്ട് വിരിച്ചിട്ട് ഒരു കൈലി എടുത്തു ട്ത്ത് ഞാൻ പറഞ്ഞു.
“ഏത് ആ ചായ്പ്പിൽ നിന്നോ? ” ആ ബുക്ക് തിരിച്ചും മറിച്ചും നോക്കി
” ചായ്പ്പല്ലടീ ..അതൊരു വീടാ..” തുറന്നപ്പോഴല്ലേ എനിക്ക് മനസിലായത്.
“വീടോ….”
“മ്ഹ് ..നീ എന്താ ഈ നോക്കുന്നെ ? അതൊരു ഡയറിയാടി പെണ്ണെ .”
“ഒഹ്.. എനിക്കറിയാം. ഞാൻ പൊട്ടിയൊന്നുമല്ല.”
“അത് ശരി. എങ്കിൽ മാഡം അത് വായിച്ച് പറഞ്ഞേ കേൾക്കട്ടെ.”
“ഇതെന്താ ഇത് മുഴുവൻ ഇംഗീഷാണല്ലോ..”
“പിന്നെയിങ്ങെടുക്ക്.”
“എന്തിന്…? ദ ഡയറി ഒഫ് റേച്ചൽ റേമണ്ട് …..” ആദ്യ പേജ് തുറന്ന് ഗീതു ഉറക്കെ വായിച്ചു.
“ഏഹ്. അതാരാ ഈ പട്ടിക്കാട്ടിലൊരിഗ്ലീഷുകാരി.”
“ഇന്റ്രസ്റ്റിങ് ! നീ അത് ഇങ്ങെടുത്തെ ഗോവിന്ദ് അത് പിടിച്ച് വാങ്ങി. ഇത്. ഇത് ശരിക്കും ഒരാളുടെ ഡയറി തന്നാണോ .അതോ വല്ല പബ്ലിക്കേഷനോ .” ഗോവിന്ദ് അത് തിരിച്ചും മറിച്ചും നോക്കിപിറുപിറുത്തു.
“അല്ല ഇത് കയ്യക്ഷരം ആണ്. റേയ്ച്ചൽ റേയ്മണ്ടിന്റെ ഡയറി എന്താ കേരളത്തിൽ .?”
“ഗോവിന്ദേട്ടൻ അതിലെ വർഷമൊന്ന് വായിച്ച് നോക്കിയെ. കൈകൾ പിണച്ച് കെട്ടി ഗീതു എന്നോട് പറഞ്ഞു. ” അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.
ഞാൻ ഡയറിലേക്ക് നോക്കി. ആദ്യ എൻട്രി. ജൂലൈ 26 1805 . ഞാൻ ഞെട്ടി ഗീതുനെ നോക്കി.