“ഈ വീട് പല കൺകെട്ട് വിദ്യകളും നിങ്ങളോട് കാണിച്ചെന്നിരിക്കും. ഒന്നിലും വിഴാൻ പാടില്ല. അത് പോലെ തന്നെ ഈ വീടാണ് നിങ്ങളുടെ സംരക്ഷണവും. എന്ത് വിശ്വസിക്കണം എങ്ങനെ പ്രതികരിക്കണമെന്നൊക്കെ ആലോചിച്ച് വേണം. ഇവിടെ തങ്ങാമെന്ന് കരുതിയാണ് ഞാൻ വന്നത്. പക്ഷെ അതിന്റെ ആവശ്യമില്ല. ഞാനിന്ന് തന്നെ മടങ്ങുകയാണ്. ”
“സ്വാമി ഞങ്ങളെ ഉപേക്ഷിക്കരുത്.” മുത്തശ്ശി കേണു.
“ഒരിക്കലുമില്ല. ഞാൻ വിളിപ്പുറത്തുണ്ട്. പക്ഷെ എനിക്ക് ഇവിടെ കർമ്മങ്ങൾ ഒന്നുമില്ല. കർമ്മവും ഫലവുമൊക്കെ നിങ്ങുടെ പ്രവൃത്തിയിലാണ്. പ്രാർത്ഥനകൾക്കും പൂജകൾക്കുമൊന്നും അതിൽ പങ്കില്ല. ഭയം കുറയ്ക്കാമെന്നല്ലാതെ. ”
“അതിനെല്ലം മുമ്പ് എല്ലാവരും നമ്മുടെ പൂർവികരോട് നന്ദി പറഞ്ഞ് അനുഗ്രഹം വാങ്ങേണ്ടതുണ്ട്. പണ്ട് ഇവിടെ താമസിച്ചിരുന്ന ഗ്രാമീണർ അവരുടെ മുകളിലാണ് ഈ കെട്ടിടം ഉയർന്ന് പൊങ്ങിയത്. എല്ലാവരും ഒരു നിമിഷം പ്രാർത്ഥിച്ച്, ചൂണ്ടുവിരലിൽ മുറ്റുന്നായി ഒരിറ്റ് രക്തം ഈ ഹോമ കുണ്ഡത്തിൽ സമർപ്പിക്കണം. ”
സ്വമി പറഞ്ഞത് പോലെ എല്ലാവരും ചെയ്തു. മുറിവുണ്ടാകാൻ മടിച്ചവർക്ക് സ്വാമി തന്നെ സൂചിയിട് കുത്തി മുറവുണ്ടാക്കി. ഗീതൂന്റെ കൈച്ചിൽ സൂചി കുത്തിയപ്പോൾ അയാളെ കാലേ വാരി നിലത്തടിക്കാൻ തോന്നി. ഓരോ പറിച്ച ആചാരങ്ങൾ.
പരുപാടിയെല്ലാം കഴിഞ്ഞ് സ്വാമി പിള്ളേരേം വിളിച്ച് തടിതപ്പി. അവസാനം അസ്ഥീം കൊട്ടേ മൊക്കെ എടുത്ത് ഇരുന്നട്ത്ത് തന്നെ വച്ച് പേപ്പർ തിരുകി തുണി വച്ച് കെട്ടി മറച്ചു. മൈരന് പേടിപ്പിച്ചിട്ടങ്ങ് പോയാൽ മതിയല്ലോ. കുറേ അന്ധവിശ്വാസങ്ങളും അതിന് പറ്റിയ ആൾക്കാരും.
അന്ന് രാത്രി പ്രത്യേകിച്ച് പ്രശ്നമൊന്നും ഉണ്ടായില്ല. പിറ്റേന്ന് എല്ലാവരും അവരവരുടെ ജോലികളിലേർപ്പെട്ടു.
“നീ ആ ഗോപൂനെ ശങ്കരനെയോ വിളിക്ക് മോളേ .നിന്നെ കൊണ്ടാവില്ല ഇതൊന്നും . ” പടിക്കൽ ഇരുന്ന് കൊപ്ര അരിയുന്ന വിമല പറഞ്ഞു. .
“അത് സാരല്യ വിമലമ്മായി ഇത് ഞാൻ ചെയ്തോളാം. ” തേങ്ങാ കൂട്ടത്തിനിടയിൽ നിന്ന് തേങ്ങാ പൊതിക്കുന്ന അനുരാധ പറഞ്ഞു.