ഗീതാഗോവിന്ദം 7 [കാളിയൻ]

Posted by

 

“ഈ കെട്ടിടത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. അത് പോലെ തന്നെ പല സംഭവങ്ങൾക്കും ഈ വീട് സാക്ഷിയായിട്ടുണ്ട്. അതിന്റെയൊക്കെ അവശേഷിപ്പുകൾ ഇവിടെ അലഞ്ഞ് തിരിയുന്നു. ആർക്കും വിധിയെ തടയാൻ സാധിക്കില്ല. വരുന്ന ആപത്തിന്റെ ആക്കം കുറയ്ക്കാനേ നമ്മുക്ക് സാധിക്കുകയുള്ളു. അതിന് നമ്മൾ ഒരു മനസായി ഒന്നിച്ച് നിൽക്കണം. മനസ്സാണ് നമ്മുടെ ആയുധം . ”

 

“എന്നെയും ഇവിടെ നടക്കുന്ന കാര്യങ്ങളും പുതിയ തലമുറയ്ക്ക് വിശ്വാസിക്കാൻ കഴിയിലെന്നറിയാം. പക്ഷെ നിങ്ങൾ വിശ്വസിച്ചേ പറ്റൂ..അതാണ് നമ്മുടെ ചെറുത്ത് നിൽപ്പിന്റെ ആദ്യ പടി. എന്റെ വാക്കുകളെ വിശ്വസിക്കാൻ ഞാൻ പറയില്ല. ഞാൻ നിങ്ങൾക്ക് തെളിയിച്ച് കാണിച്ച് തരാം. അതാണ് അതിന്റെ ശരി. പക്ഷെ നിങ്ങൾ പേടിച്ച് പിൻവാങ്ങരുത്. ഒത്തുതീർപ്പ് നടക്കാതെ ആർക്കും ഒരിടത്തേയ്ക്കും രക്ഷപ്പെടാനാവില്ല. ”

 

 

“ആപത്ത് എന്ന് ഞാൻ പറഞ്ഞതിന് ഒരു കാരണം കാണിച്ച് തരാം. അതിന് ഈ മുറി തന്നെ ഒരുദ്ദാഹരണമാണ്. ”

സ്വാമി കണ്ണുകളടച്ച് എന്തോ മന്ത്രജപം ഉരുവിട്ട ശേഷം കണ്ണ് തുറന്നു.

 

“വീരാ, ആ കാണുന്ന ചുവരിന് കോണിലെ തൂണ് ഒന്നുടയ്ക്കണം. ” പുറകിൽ നിന്ന സഹായിയുടെ കയ്യിൽ സഞ്ചിയിൽ നിന്നുമെടുത്ത ചെറിയൊരു ചുറ്റിക നൽകി സ്വമി പറഞ്ഞു.

 

 

അയാൾ അത് വച്ച് സ്വാമി പറഞ്ഞ തൂണിലെ അടയാളപ്പെടുത്തിയ ഭാഗത്ത അടിക്കാൻ ആരംഭിച്ചു. അല്പ സമയത്തിന് ശേഷം അവിടം പാട പോലെ ഇളകാൻ തുടങ്ങി. ഇളകിയ ഭാഗത്ത് ചെറു ചതുരത്തിൽ പല അറകൾ അടുക്കി കാണപ്പെട്ടു. ഒരോ അറയിലും ഒരോ കുടങ്ങളും.

 

എല്ലാവരും ഞെട്ടി.

 

“മതി. ” സ്വാമി ഉത്തരവിട്ടു. അതിൽ ഒരു കുടം ഇവിടെ കൊണ്ട് വരൂ …

 

“കണ്ടില്ലേ ആ തൂണ് മുഴുവൻ ഈ കുടങ്ങളാണ്. ആ തൂണ് മാത്രമല്ല. ഈ മുറിയിലെ 4 തൂണിലും . ഇനി ഈ കുടത്തിനകത്ത് എന്താന്നല്ലേ… അത് തന്നെ. ചാരം, ചിതാഭസ്മം . ഇവിടെ കശാപ്പ് ചെയ്യപ്പെട്ട ആയിരങ്ങളുടെ ചാരം. നിങ്ങളിന്ന് ഉറങ്ങുന്ന ഈ ഗൃഹം കെട്ടി പൊക്കിയതെ ഒരുപാട് മനുഷ്യരുടെ അവശിഷ്ടത്തിൽ നിന്നാണ്. അവരുടെ എല്ലാം ആത്മാക്കൾ ഗതി കിട്ടാതെ അലഞ്ഞ് നടക്കുന്ന ശവപറമ്പാണിത്. പക്ഷെ നിങ്ങൾ പേടിക്കേണ്ടത് അവരെയല്ല. ഈ ആത്മാക്കളുടെ സൈന്യത്തെ നിർമ്മിച്ച അവനെയാണ്. അവനെ നേരിടാൻ മന്ത്രത്തിനോ പ്രാർത്ഥനകൾകോ ഒന്നുമാവില്ല. മനസാനിദ്ധ്യമാണ് ഏറ്റവും വലിയ ആയുധം . “

Leave a Reply

Your email address will not be published. Required fields are marked *