“നല്ലൊരവസരമായിരുന്നു നഷ്ടായി. സാരല്ല… താക്കോൽ വർക്കാവുന്നതാ നമ്മുക്കിനിയും അവസരം കിട്ടും. ” ദുർഗ്ഗ എന്നെ നോകി പറഞ്ഞു.
“പിന്നെ. ഇക്കാര്യം മാറ്റാരോടും പറയരുത്. ഗോവിന്ദേട്ടനോട് പോലും. കേട്ടല്ലോ… ഇത് നമ്മൾ തമ്മിലെ രഹസ്യമായി തുടരും .” അതും പറഞ്ഞ് കണ്ണിറുക്കി കാട്ടി ദുർഗ്ഗ പോയി. അപ്പൊഴും ഞാനവിടെ നിശ്ചലമായി നിൽക്കുകയായിരുന്നു. ആദ്യമായി ഗോവിന്ദേട്ടനിൽ നിന്നും നടന്ന കാര്യങ്ങൾ എങ്ങനെ മറയ്ക്കുമെന്നോർത്ത് ‘
അന്ന് രാത്രിയാണ് കാര്യങ്ങൾ വഷളാകാൻ തുടങ്ങിയത്. സമയം 2 മണിയോടടുത്തിരുന്നു. ആ വീട് ഇരുട്ടിലൊരു ഡ്രാക്കുള കോട്ട പോലെ കാണപ്പെട്ടു. നിശബ്ദ മൂടിയ അന്തരീക്ഷം. അതിനെ ഭേദിച്ച് ഒരാളുടെ കാലൊച്ച മാത്രം ആ വീട്ടിലെ ഉള്ളറകളിൽ അലയടിച്ചു. ആ രൂപം ആ തറവാട്ടിലെ എല്ലായിടത്തും നടക്കുകയായിരുന്നു. ലക്ഷ്യമില്ലാതെ. അടഞ്ഞ് കിടന്ന മുറികളൊഴിച്ച്. നിർവികാരമായി ഒരു യന്ത്രമനുഷ്യനെ പോലെ . കോക്കിൽ 2 മണിയടിച്ചപ്പോഴേക്കും ആ രൂപം സ്വിച്ചിട്ട പോലെ നിന്നു.
അസാമാന്യമെന്ന പോലെ ആ രൂപം തന്റെ കഴുത്തു കറക്കി. എല്ലുകൾ പൊടിയുന്ന പോലുള്ള ശബ്ദം . ലക്ഷ്യമില്ലാതെ ഒരുപാട് നേരം അലഞ്ഞ് തിരിഞ്ഞ ആ രൂപം കൃത്യസമയത്ത് കൃത്യ സ്ഥലത്താണ് എത്തി ചേർന്നത്. ആ വലിയ കെട്ടിടത്തിന്റെ ഒത്ത നടുവിൽ . അതെ ആ നടുമുററത്ത്. നടുമുറ്റത്ത് കുനിഞ്ഞ് നിന്ന ആ രൂപത്തിൽ നിന്ന് വിചിത്രമായ ഒരു ചിരി വിടർന്നു. മൂക്കു ചലിപ്പിച്ച് നായയെ പോലെ ചുറ്റും മണത്തു. പെട്ടെന്ന് ആ രൂപം കുനിഞ്ഞ് നിന്ന ശിരസ്സുയർത്തി പിറകിലേക്കാഞ്ഞു. അതിന്റെ മൂടി വായുവിൽ റ പോലെ ഉയർന്ന് പിറകിലേക്ക് വീണു. ഇപ്പോൾ ആ രൂപം ആകാശത്തേക്ക് നേരിട്ട് നോക്കുകയാണ്. അർത്ഥ ചന്ദ്രനെ നോക്കി മുരണ്ടു.
കഴുത്തിൽ കിടന്ന ഷാൾ ഊരി നിലത്തിട്ടു. എന്നിട്ട് ചമ്രം പിണഞ്ഞ് നിലത്തിരുന്ന് ആടി. കളിപ്പാട്ടം കയ്യിൽ കിട്ടിയ കുഞ്ഞിനെ പോലെ ആ രൂപം നിലത്ത് കിടന്ന ഷാളിനെ നോക്കി ആടുകയും ചിരിക്കുകയും മുരണ്ട് കൊണ്ട് ഏതോ ഭാഷയിൽ സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അന്തരീക്ഷം ഭയാനകവും പൈശാചികവുമായി തീർന്ന പോലെ . ഗൗളികൾ പോലും ഓടി ഒളിച്ചു. അത് കൈകൾ കെട്ടി ചമ്രം പിണഞ്ഞ് ,ചുറ്റിനും നോക്കി ,ചിരിച്ചും സംഭ്രമിച്ചും പിറുപിറുത്തു കൊണ്ടിരുന്നു. ഷാൾ എടുത്ത് നീട്ടി പിടിച്ച് അത് അതീവ ശ്രദ്ധയോടെ മടക്കാൻ തുടങ്ങി. അതോടൊപ്പം ഇടയ്ക്ക് നായയെ പോലെ ചുറ്റിനും നോക്കുന്നുമുണ്ട്. അല്പ സമയത്തെ ശ്രമത്തിന് ശേഷം അത് തന്റെ ജോലി പൂർത്തിയാക്കി. ആ പരുത്തി ഇപ്പോൾ ശരിക്കും ഒരു ത്രികോണമായി കാണപ്പെട്ടു. തുണിയിൽ തീർത്ത ത്രികോണത്തെ മെല്ലെ തറയിൽ വച്ച ശേഷം ആ രൂപം അതിനെ നി റഞ്ഞ ചിരിയോടെ നോക്കി ആടി. കൈകൾ ഭ്രാന്തമായ ചലിപ്പിച്ച് ഏതോ ബാലിശമായ ആംഗ്യ ചുവട് കാണിച്ച ശേഷം ചുറ്റിനും നോക്കി എന്തോ ഉറപ്പ് വരുത്തി. എന്നിട്ട് വെളുക്കെ ചിരിച്ച് കൊണ്ട് പതിയെ ആ ത്രികോണത്തിന്റെ വെട്ട് വരുന്ന കൂർത്ത ഭാഗം പൊക്കി തുറന്നു. മടക്ക് നിവർന്നു. ഇപ്പോൾ അത് രണ്ട് ത്രികോണമായ് കാണപ്പെട്ടു. അതിന്റെ ഒത്ത നടുക്ക് തുണി ചുരുണ്ട് ഒരു മുഴ പോലെ തോന്നിച്ചു.