ഗീതാഗോവിന്ദം 5 [കാളിയൻ]

Posted by

 

മുത്തശ്ശി കയ്യിലിരുന്ന തടിച്ച പുസ്തകം മടക്കി മേശമേൽ വച്ചു. അത് അടഞ്ഞതും അതിനുള്ളിൽ നിന്ന് പൊടി പറന്നു…

സ്വർണ്ണ നിറത്തിലെ ഫ്രയിമിലുള്ള കണ്ണട ഊരി , മുണ്ടിൻ തലപ്പ് കൊണ്ട് ഇരുകണ്ണും തിരുമി ഒരു നെടുവീർപ്പിട്ട ശേഷം മുത്തശ്ശി ശബ്ദിച്ചു. ആ ശബ്ദം ആ മുറിയിൽ മുഴങ്ങി കേൾക്കും പോലെ തോന്നി. ചീവിടുകൾ പോലും പമ്പ കടന്നപോലെ . ഇതെന്തിനാണീശ്വരാ ഒരു കല്യാണ ഒരുക്കത്തിനിത്രയും ഇത്രയും നാടകീയത …

 

“എല്ലാവരെയും ഞാൻ ഇവിടെ എത്തിച്ചത് ആതീടെ (ആവണി ) കല്യാണത്തിന് പങ്കെടുക്കാൻ മാത്രമല്ല.! ”

“പിന്നെ ….?” ആശ്ചര്യത്തോടെ നോക്കിയ എല്ലാവർക്കും വേണ്ടി ഞാൻ തന്നെ ആ ചോദ്യം മുത്തശ്ശിയോട് ചോദിച്ചു.

 

“അത്….. അറിഞ്ഞ് കഴിഞ്ഞാൽ ആരും വരില്ല്യാന്നെനിക്ക് നല്ല ബോധോണ്ട് . അതോണ്ടാ നേരത്തെ അറിയിക്കാത്തത്. ”

 

“അച്ഛമ്മ കാര്യം പറഞ്ഞോളൂ…. “Us ലെ ലക്ഷിമി അമ്മായിയാണ് ….അവർക്കിതൊന്നും വല്യാ കാര്യമല്ലെന്ന് തോന്നുന്നു.

 

“പറയാം….എല്ലാരും എത്തിയ സ്ഥിതിക്ക് ഇനി വച്ച് നീട്ടുന്നില്ല…..എല്ലാവരുടെയും സാനിദ്ധ്യത്തിൽ നടക്കേണ്ട ഒരു ചടങ്ങാണേ…..”

“എന്താ മുത്തശ്ശീ…..” മുത്തശ്ശീടെ വയ്യായ്കയും സംസാരിക്കാനുള്ള ബുദ്ധിമുട്ടും കണ്ടിട്ടാവണം ദുർഗ്ഗ അവരുടെ കൈകൾ മെല്ലെ തടവി ചോദിച്ചു….

 

“മംഗലത്തിന് മുന്നേ തന്നെ കാവ് വൃത്തിയാക്കി വിളക്ക് തെളിയിക്കണം …..”

 

ഒഹ് ഇതാണോ വല്യ കാര്യം ….എന്തോ വല്യ ആന കാര്യം കേൾക്കാൻ പോകുന്ന പോലെ ശ്രദ്ധിച്ചിരുന്ന ഞാൻ അത് കേട്ട് കസേരയിൽ പുറകോട്ട് ചാരി… ഞാൻ കരുതി വല്ല സ്വത്ത് ഭാഗം വയ്ക്കലും ആവുമെന്ന് .അപ്പഴാ അവരുടെ ഒരു കാവ്…… വേദവാക്യം കേൾക്കും പോലെ എന്റെ കയ്യിൽ തൂങ്ങി അവരുടെ വായിൽ കണ്ണും നട്ടിരിക്കുന്ന ഗീതൂനെ കണ്ടാണ് എനിക്ക് ചൊറിഞ്ഞ് കേറിയത്…..

 

“പി … ന്നെ… കാ….. കാലപാണ്ഡ്യന്റെ …… തേക്കേടത്തെ മുറി ഒഴിപ്പിക്കണം … പൂജ…..”

അത് കേട്ടതും അമ്മ അമ്മാവൻമാർ ഒരു വിളിയായിരുന്നു. ഞെട്ടിയ പോലെ . ഇതൊക്കെ കണ്ട് നമ്മൾ ചെറുപ്പക്കാര്യമൊന്ന് ഞെട്ടി.

Leave a Reply

Your email address will not be published. Required fields are marked *