” താങ്ക്സ് …..” നനുത്ത കവിളിൽ അമർത്തി ചുബിച്ചശേഷം ചോറ്റുപാത്രം ഉയർത്തി കാണിച്ച് ഞാൻ പറഞ്ഞു. ഗീതൂനൊരു ഞെട്ടലായിരുന്നു. ആ ഞെട്ടലിൽ അവൾക്കുണ്ടാകുന്ന വികാരം എനിക്കറിയാം. സന്തോഷമാണ്. കലർപ്പില്ലാത്ത സന്തോഷം. ഒരുപാട് നാളത്തെ അവളുടെ ആഗ്രഹം. ഒരിക്കൽ പോലും എന്നെ അറിയിക്കാതെ ഞാൻ അറിഞ്ഞ് നൽകുന്നതും കാത്ത് നിന്നതിന്റെ സന്തോഷം. ഞെട്ടലിൽ നിന്ന് മുക്തയായി എന്നെ തിരിഞ്ഞ് നോക്കുമ്പോൾ ഗീതൂന്റെ കണ്ണുകളിൽ അത് നിറഞ്ഞ് നിന്നിരുന്നു. കണ്ണുകൾ കഥ പറഞ്ഞ നിമിഷം . വല്ലാത്തൊരു സംതൃപ്തിയോടെ ഞാൻ പുറകിലേക്ക് നടന്ന് ബൈക്കിനരുകിൽ ചെന്നു. ഇതൊരു തുടക്കം മാത്രമാണ്. പാവം എന്റെ ഗീതൂന് എനിക്കെല്ലാം നൽകണം. അവൾ അർഹതപ്പെട്ടതെല്ലാം , അതിലുപരി . അതോടൊപ്പം എനിക്കും നേടണം. അവളുടെ മനസ്സിലെ സ്നേഹവും ശരീരത്തിന്റെ സുഖവും.
ഓഫീസില് ഉച്ചയുണ് സമയത്താണ് ആ കാൾ വരുന്നത്. നാട്ടീന്ന് മാമനാണ്. കുട്ടൻ മാമൻ. അമ്മേട ചേട്ടൻ . കുറേ നാളായിട്ട് നാട്ടിലെ വിവരോന്നുമില്ലായിരുന്നു. പെട്ടെന്ന് ആ പേര് ഫോണിൽ തെളിഞ്ഞപ്പൊ വല്ലാത്ത സന്തോഷം തോന്നി. നാട്ടീന്നൊക്കെ മാറി ഒറ്റയ്ക്ക് താമസിക്കുന്നവർക്കേ അതറിയൂ…..
“ആഹ് മാമാ… ”
“ഗോപൂ….. ഹലോ…….”
“പറഞ്ഞോ മാമാ കേൾക്കാം….”
“ആ മോനേ……..”
അതിൽ തുടങ്ങിയ സംസാരം തീർന്നത് അര മണിക്കൂറിന് ശേഷമാണ്. വിശേഷം പറഞ്ഞ് പറഞ്ഞ് മാമൻ ഏതാണ്ട് കട്ട് ചെയ്യാൻ ഒരുങ്ങിയതാണ്. അപ്പോഴാണ് വിളിച കാര്യം പറയാൻ മറന്നു എന്ന് പറഞ്ഞ് ആ കാര്യം പറഞ്ഞത്. വേറൊന്നുമല്ല ആവണീടെ കല്യാണ കാര്യമാണ്. കല്യാണമൊക്കെ ഉറപ്പിച്ചു. കല്യാണത്തിന് ക്ഷണിക്കാനാണ് വിളിച്ചത്. ഇത് അത് പറയാതെ നാട്ടിലെ സകല കാര്യവും വിളമ്പി .
“എന്താ മാമാ ഇത്ര പെട്ടെന്ന് . എന്നോടൊന്നും പറഞ്ഞിരുന്നില്ലല്ലോ …….”
“അത് മോനേ ഗീതൂന്റെ അബോർഷൻ സമയത്തായിരുന്ന് ആലോചനകളൊക്കെ നടന്നത്. അതാ നിന്നെ ഒന്നും അറിയിക്കാത്തത്. നല്ലൊരു ബന്ധം ഒത്ത് വന്നപ്പൊ ഞങ്ങളതങ്ങ് ഒറപ്പിച്ചു. അവർക്കുടനെ വേണമെന്നാ അഭിപ്രായം. അതാ ഉടനെ തന്നെ നിശ്ചയിച്ചത്. ബാക്കി ഒക്കെ നീ ഇങ്ങ് വന്നിട്ട് പറയാം. നീ നാളെ തന്നെ ഗീതൂനേം കൂട്ടി വരണോട്ടോ………