ഗീതാഗോവിന്ദം 5 [കാളിയൻ]

Posted by

 

അല്പനേരം ഞാനവളെ കെട്ടിപിടിച്ച് അങ്ങനെ നിന്നു.എന്നിട്ട് മെലെ അവളെ മാവിൻ ചുവട്ടിലിരുത്തി അടുത്ത് ഞാനും…. അപ്പോഴും അവൾ എന്നെ ഫെയ്സ് ചെയ്യാതെ എന്റെ നെഞ്ചിന്റെ ഉള്ളിലേയ്ക്ക് ഒളിക്കാനായിരുന്നു ഭാവം .

 

“ഇപ്പൊ ന്താ ഇണ്ടായത് ഗോവിന്ദേട്ടാ …..?”

“മ്….?”

“മേല് മുഴുവൻ പൊട്ടും പോലെ തോന്നി നിക്ക് …..” ഗീതൂന്റെ സ്വരവും ചേഷ്ടയും കൊച്ചു കുട്ടികളെ പോലെ ആയി……

 

“ഇഷ്ടായോ….?” ഞാൻ ചിരിച്ചോണ്ട് കുനിഞ്ഞ് അവളുടെ താണ്ടി പൊക്കി ചോദിക്കാൻ ശ്രമിച്ചു.

 

“ശ്ചി …. പോ അട്ന്ന് ….. വൃത്തികേട്…..” പെണ്ണ് നാണത്തിൽ പ്രാവ് കുറുകും പോലെ കുറുകുവാണ്. തല നെഞ്ചിലേയ്ക്ക് ചായ്ച്ചിട്ട് ഇപ്പൊ കാലും കൂടെ മടക്കി മൊത്തത്തിൽ എന്റെ ഉള്ളിലേയ്ക്ക് കേറാൻ പോണ മട്ടിലാ പെണ്ണിന്റെ ഇരുത്തം.

 

“ശരി … ഇനി ചെയ്യില്ല പോട്ടെ ക്ഷമിക്ക് ….”

“മ് …… മ് …..” നിഷേധ സ്വരം ശീഘ്രമായിരുന്നു.

“എന്തോന്ന് കൂ..കൂ.. വേണോന്നാ വേണ്ടന്നാ………”

 

പെണ്ണ് നിന്ന് പുളയുവാണ്. എന്റെ നെഞ്ചിലെ പാതി മുടിയും അവൾ പറിച്ചെടുത്ത് …..

“വേ….ണം…..”

“എന്തോന്ന് …..”

“കുന്തോന്ന് … പോ മനുഷ്യാ അങ്ങോട്ട് ………” ഗീതു എന്നെ തള്ളി മാറ്റി. തല ഉയർത്തിയപ്പോൾ അവളുടെ ചുണ്ടിൻ കോണിലൊരു ചിരിയും കരിമഷിയെഴുതിയ കണ്ണുകൾക്ക് വജ്ര തിളക്കവുമുണ്ടായിരുന്നു.

 

“ഓഹോ… കാര്യം കഴിഞ്ഞപ്പൊ കറിവേപ്പില ”

 

“എന്തോന്നാ… എന്തോന്നാ എന്തോന്നാ………..?”

 

“ഒന്നൂല്ലേയ്…… നീ എണീക്ക് ഇന്നിവിടെ ഉറങ്ങാനാണോ പ്ലാൻ . ”

 

“അതെ … എന്തേയ് ….നല്ല സ്ഥലം തണുപ്പും ഒണ്ട്. ” കൈകൾ ചുറ്റി കെട്ടി നിലാവിനെ നോക്കി ചിരിച്ച് ഗീതു പറഞ്ഞു.

“ബെസ്റ്റ് … വല്ല പാമ്പും കാണും . ” ഇവളുടെ പേടി അറിയാന്നൊള്ളോണ്ട് തന്നെ ഞാൻ വച്ച് കാച്ചി..

“അയ്യോ ……! ” പറയേണ്ട താമസം റോക്കറ്റ് വിട്ട പോലെ പെണ്ണ് ചാടി എണീറ്റു. പിന്നിലെ കൊഴുപ്പ് തുളുമ്പിയിളകി. സാരിയൊക്കെ തെന്നിമാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *