“എടീ… അതിന് ഞാൻ തുണി ഇല്ലാണ്ട് കേറണ എന്തിനാ ….”
“എനിക്ക് കാണാൻ …. ഇവിടിപ്പൊ ആരുമില്ലല്ലോ …പിന്നെന്താ പ്രശ്നം ……”
“അതൊക്കെ ബെഡ്രൂമിൽ മതി വരുവോളം മോൾക്ക് ഞാൻ കാണിച്ച് തരില്ലേ… ഇവിടെന്തിനാ……”
“അയ്യടാ ….. കണ്ടേച്ചാലും മതി…. നിങ്ങള് ചെയ്യുന്നോ ഇല്ലയോ ….”
“എടീ… എന്നാലും ……”
“ഒരെന്നാലുമില്ല……”
“ശ്ശെ…..”
“എടീ ഞാനീ മുണ്ടെങ്കിലും ഉടുത്തോട്ടെ…. ആരെങ്കിലും വന്നാലെന്ത് ചെയ്യും … എന്റെ നാടാ ഇത്….”
“ഇങ്ങേര് ……. 🤦 ശരി മുണ്ട് മാത്രം … ബാക്കി എല്ലാം മാറ്റണം ….”
“ഓമ്പ്രാ….” എന്താണെന്നറിയില്ല അത് കേട്ട് ഞാനവളെ കൈകൂപ്പി പോയി….
ഞാൻ ഷർട്ടഴിച്ച് … അകത്തിട്ടിരുന്ന ബനിയനും ഊരി മാറ്റി. മുണ്ട് മടക്കി കുത്തി മാവിനരുകിലേക്ക് നീങ്ങി.
“അതേയ് ……എവിടാ ……?”
“മ്……..?”
“ഒന്നൂടെ ഒണ്ടല്ലോ അഴിക്കാൻ …. അവളുടെ കൊഞ്ചൽ സ്വരമാക്കെ മാറിയിരുന്നു. ”
“റാഗ്ഗിംഗ് പോലെ ഒണ്ട്. ”
“ഓ…… ഊര് ഊര് ” ചുണ്ടിന്റെ കോണിൽ ചിരി ഒളിപ്പിച്ച് അവൾ പറഞ്ഞു
“ഇതാണല്ലേ നിന്റെ തന്ത എന്റെ മോളെ മേയ്ക്കാൻ അല്പം പാടാണെന്ന് പറഞ്ഞത് …..”
“ഓ ഞാനിങ്ങനാ …. അല്ലാതെ നിങ്ങളെ പോലെ അവാർഡ് സിനിമ അല്ല കേട്ടോ ….”
“എങ്ങന ആണുങ്ങളെ തുണി ഉരിയുന്നതോ ….? ” ഞാൻ മുണ്ടിനകത്തു ടെ ജട്ടി ഊരി കൊണ്ട് ചോദിച്ചു….
“നീ പോടാ പട്ടീ……”
വേണ്ടായിരുന്നു. ഞാൻ വെറുമൊരു മുണ്ടിന്റെ ബലത്തിൽ മാവിന്റെ അടുത്ത് പോയി.
അഴിഞ്ഞ് പോവാതിരിക്കാൻ മുണ്ട് അഴിച്ച് മുറുക്കി ഉടുത്ത് മടക്കി കുത്തി . പൊക്കത്തിന് ബാഗിന്റെ മണ്ടേല് നിന്ന് മരത്തിലേയ്ക്ക് വലിഞ്ഞ് കേറി. എന്റെ കൂടെ വന്ന സൈക്കോയ്ക്ക് ഇതിൽ നിന്നെല്ലാം എന്ത് സന്തോഷമാണ് കിട്ടുന്നതെന്നറിയാനൊന്ന് തിരിഞ്ഞ് നോക്കി. മൃഗശാലയിൽ കുരങ്ങൻമ്മാരെ കാണുന്ന കൗതുകത്തിൽ ചിരിച്ച് കൊണ്ട് അവൾ എന്നെ നോക്കുന്നുണ്ടായിരുന്നു. എങ്ങനെയൊക്കെയെ വലിഞ്ഞ് കയറി മുകളിലെത്തി. താഴെ നിന്നും കയ്യടി. ഞാനൊരു ഒളിംപിക്സ് നേടിയ മട്ടാണ് ഗീതൂന് ….