“എനിക്ക് വേണ്ടി ഏട്ടൻ ഇച്ചിരി കഷ്ടപ്പെടുന്നത് കാണാനാ ഞാൻ പറഞ്ഞെ . എറിഞ്ഞിടാൻ എല്ലാർക്കും പറ്റുമല്ലോ… എനിക്ക് മാങ്ങേം വേണ്ട ഒന്നും വേണ്ട…. മ്ഹും ……. ”
ആ പരിഭവം അടവാണെന്ന് എനിക്ക് മനസിലായി… എങ്കിലും വീണ് കൊടുക്കാതെ വഴിയില്ല….
“നില്ല് നില്ല്…..നിനക്ക് ഞാൻ മാങ്ങ കേറി പറിച്ച് തരണം അത്രേ്ല്ലെ ഉള്ളു. നിക്ക് ….”
ഞാൻ ചുമന്നിരുന്ന ബാഗെല്ലാം മാവിന്റെ മൂട്ടിൽ അടുക്കി വച്ചു.
തെങ്ങ് കേറ്റമൊക്കെ പണ്ടത്തെ എന്റെ മെയ്ൻ ഐറ്റമായിരുന്നു. അപ്പഴാ ഈ മാവ് … എന്നാലും വിരമിച്ചിട്ട് കൊറെ നാളായി …. മാവിന് രണ്ട് തട്ട് കൊടുത്തിട്ട് ഞാൻ കേറാൻ തയ്യാറായി. ഗീതു ഒരു ചിരി ചിരിച്ച് എന്നെ നോക്കുന്നുണ്ട്. ആ ചിരിയ്ക്ക് ഒരു ആക്കലിന്റെ ചുവ ഇല്ലേ….. ആാാ ഇത്രേം നാളും അവളെ തിരിഞ്ഞ് നോക്കാത്തേന്റ പ്രതികാരമാവും. എന്തായാലും വേണ്ടില്ല, അവൾക്ക് വേണ്ടി ഞാൻ എന്തും ചെയ്യുമെന്ന് ബോധ്യമാവണം …. ഞാൻ ബാഗിന് മുകളിൽ ചവിട്ടി ചാടാൻ ഒരുങ്ങി ….
“ഏട്ടാ……. ” പുറകിൽ നിന്നും ഈണത്തിലുള്ള വിളി. കാലൊന്ന് ചറുകി . വീഴാതിരിക്കാൻ പല്ലിയെ പോലെ മാവിൽ പറ്റി ഇരുന്നു. മെല്ലെ ഊർന്ന് താഴെ ഇറങ്ങി ……
എന്റെ പ്രകടനങ്ങൾ കണ്ടിട്ടാവണം പിറകിൽ നിന്നും പൊട്ടിച്ചിരി പൊങ്ങി.
“എന്താടീ….”
ചിരി അടക്കാൻ ശ്രമിച്ച് ഗീതു എന്റെ അടുത്തു വന്നു.
“അതേയ് ….ഇങ്ങനെ വേണ്ട ഇതിലൊരു രസമില്ല…”
“പിന്നെ..?”
“ഏട്ടൻ ഉരിഞ്ഞിട്ട് കേറിയാതി.. അതിലെ ഒരു ത്രില്ല് ഒള്ളൂ….”
“എന്ത് ന്ന് ……?”
“അല്ല അണ്ടർ വയർ ഇട്ട് കേറാൻ …….” എന്റെ ഞെട്ടൽ കണ്ടിട്ടാവണം അവൾ അണ്ടർ വയർ കൂട്ടി ചേർത്തത്.
“നിന്റച്ഛൻ കേറും ജട്ടീല് … ” എനിക്കെന്റെ കോള് മാറി… ഓരോ ഡിമാന്റേ…
“ദേ എന്റെ അച്ചനെ പറഞാലൊണ്ടല്ലോ……”
“ഓ നീ എന്തോ ചെയ്യും…”
“നിങ്ങക്ക് ഒരു മാറ്റോം മില്ല. പഴയ അറുബോറൻ തന്ന . മ്ഹും… നിങ്ങടെ വീമ്പ് പറച്ചില് വിശ്വസിച്ച ഞാനാ പൊട്ടി. ഒ എന്തും ചെയ്യും പോലും ….”