“ഓ…. ഏട്ടനല്ലെ ഷോർട്ട് കട്ടെന്നും പറഞ്ഞ് ഇതുവഴി വന്നത്. ഇനി എന്നെ പറഞ്ഞോ…..” കൈ രണ്ടും കോർത്ത് ഞാനൊന്നും ചെയ്തില്ലാന്ന മട്ടിലുളള അവൾടെ സംസാരം കേട്ട് കലി വന്നു.
“നിന്നോട് ഞാൻ നാളെ വരാമെന്ന് പറഞ്ഞതല്ലേടി ഗീതേ…. എന്നിട്ടിപ്പൊ …….”
“എനിക്കിതൊക്കെയാ ഇഷ്ടം, എനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന് പറഞ്ഞിട്ട് എന്നോട് ദേഷ്യപ്പെടുവാണോ ….” തിരിഞ്ഞ് വന്ന് പരിഭവവും വശീകരണം കലർന്ന രീതിയില് അവളത് ചോദിച്ചപ്പോ ഞാൻ അയ്യടാ ന്നായി. എത്ര പെട്ടെന്നാ പെണ്ണിന്റെ ഭാവം മാറിയത്…
“അത് പിന്നെ ….. അതല്ലേ ഞാൻ വന്നത് ….ഞാൻ പറഞ്ഞാൽ പറഞ്ഞതാ ….എന്റെ പൊന്നൂസിന് വേണ്ടി ഞാൻ ഏതറ്റവും പോവും. നെഞ്ചിൽ ചേർന്ന് കിടന്ന ഹാൻഡ് ബാഗ് തൊട്ട് ഞാൻ സത്യം ചെയ്തു. ”
“എനിക്കറിയാം ഏട്ടന് ഞാൻ കഴിഞ്ഞേ മറ്റെന്തും ഉളളന്ന് … ” ഗീതു അല്പം കൂടി ചേർന്ന് നിന്നു .അവളുടെ കൊഞ്ചലും ലാസ്യതയുമൊക്കെ കണ്ടിട്ടെന്തോ പന്തികേട് തോന്നി എനിക്ക് .
“അതേ ദേ ആ മാവ് കണ്ടോ……….” തുറന്ന ഷർട്ടിനകത്തൂടെ എന്റെ നെഞ്ചിൽ ഇടത് കൈ ചേർത്ത് , വഴിയരികിൽ ചാഞ്ഞ് നിന്ന മാവ് ചൂണ്ടി അവൾ ചോദിച്ചു…
“അതി….. ന് …?”
“അതില് ദേ മാങ്ങയൊണ്ട് … ഒന്ന് എനിക്ക് പറിച്ച് തര്വോ…..പ്ലീച്ച് ………”
ഇപ്പൊ പെണ്ണിന്റെ രണ്ട് കൈയ്യും എന്റെ നെഞ്ചിലാണ്. എന്തോ വലിയ പെയ്ന്റിംഗ് ചെയ്യും പോലെ വിരലുകൾ നെഞ്ചിൽ വരയ്ക്കുന്നുണ്ട്.
“ഇത്രേ ഉള്ളൂ…… അതിനാണോ നീ ഇങ്ങനെ നിന്ന് ഒലിക്കുന്നേ …….തേനൊലിക്കും പോലെ . ” ഞാനവളുടെ താടി പൊക്കി ചോദിച്ചപ്പോ പെണ്ണ് നാണം കൊണ്ട് ചിരിച്ച് പോയി.
ഞാനവളെ വിട്ട് തറയിൽ നിന്ന് നാലഞ്ച് കല്ലെടുത്തു.
“എറിഞ്ഞിടണ്ടാ….കേറി പറച്ചാതി …..”
“ഏഹ് ………”
“എറിഞ്ഞിടാൻ എനിക്കുമറിയാം കേട്ടോ …. ”
“എറിഞ്ഞിട്ടാലും കേറി പറിച്ചാലും മാങ്ങ തനല്ലേ മോളൂ കിട്ടുന്നേ അല്ലാതെ തേങ്ങ അല്ലല്ലോ…….”