ഗീതൂനെ കണ്ടാൽ എന്നെകാളും ആരോഗ്യം തോന്നും.എന്നിട്ടുമവൾ കൈയ്യും വീശിയാണ് വന്നത്. എന്തിന് പാഷനായി അവൾ കൊണ്ട് നടക്കാറുള്ള ആ കൊച്ച് ഹാൻഡ് ബാഗ് പോലും ഈ താടക എന്റെ കഴുത്തിൽ തൂക്കി . 3 ബാഗും തൂക്കി നടന്ന എന്റെ കഴുത്തിൽ മംഗല്യ ഹാരം തൂക്കുന്ന പോലെയാണ് അവൾ ആ ബാഗ് ചാർത്തിയത്.
“അത്രയ്ക്ക് പാടാണെങ്കി ആ ഉടുതുണി കൂടി അഴിച്ച് എന്റെ മണ്ടേല് വയ്ക്കെടീ….” സംഗതി ശരിക്കും ദേഷ്യം വന്നിട്ടാണ് ഞാനത് പറഞ്ഞത്.
“ദേ മനുഷ്യാ രാവിലത്തെ പോലെ എന്നോട് വൃത്തികേട് പറഞ്ഞ് വന്നാലുണ്ടല്ലോ, ദേ മുട്ടുകാല് മടക്കി മർമ്മം നോക്കി ഒന്ന് തരും ഞാൻ …..” ചില സിനിമേൽ നായകൻമാര് വിരട്ടുന്നത് പോലെ നാക്ക് കടിച്ച് ഗീതു അത് പറഞ്ഞത് കാണാൻ നല്ല ചേല്ലായിരുന്നു. ഒപ്പം ഉടുത്തിരുന്ന സാരി മുണ്ടു മടക്കി കുത്തും പോലെ ഒരു ശ്രമവും ..ആഹാ ഒരു കൂളിംഗ് ഗ്ലാസ്സിന്റെ കുറവ് കൂടെ ഒള്ളു. എന്തായാലും രാവിലത്തെ കാര്യത്തെ പറ്റിയുള്ള പരാമർശം ഇപ്പൊഴാണ് ഉണ്ടാവുന്നത്. ആ ഓർമ്മ എന്നെ അവളുടെ ശരീരപുഷ്ടിയിലേക്കാണ് നയിച്ചത് … എന്റെ മുമ്പിലെ നടക്കുന്നൊണ്ട് തുള്ളിച്ചാടി…..
മണി 11 ആവും വഴിയിലാണേലാരുമില്ല.നിലാവെളിച്ചം മാത്രം. വീതിയുള്ള മൺപാതയ്ക്കിരുവശവും കുറ്റിക്കാടുകൾ നിറഞ്ഞിട്ടുണ്ട് …
“വൃത്തികേടായി തോന്നിയെങ്കിൽ പിന്നെ കേക്കാൻ നിന്നതെന്തിനാ . കട്ട് ചെയ്താ പോരാരുന്നോ ….?” അവർ തന്നെ വിഷയമെടുത്തിട്ട സ്ഥിതിയിക്ക് ഞാൻ വിട്ടില്ല.
“അതല്ലേ കട്ട് ചെയ്തത്…..” അവൾ എന്നെ നോക്കാതെ തന്നെ പറഞ്ഞു
“ഓ…. എല്ലാം ആസ്വാദിച്ചിട്ട് ….” ഞാൻ പിറുപിറുക്കും പോലെ പറഞ്ഞു…
“എന്തുവാ …?”
“ഒന്നുമില്ല….. ”
“കുറച്ച് കൂടുന്നൊണ്ട് ഏട്ടന് …..മ്…. ശരിയാക്കി തരാം…..”
“നീ പോടി ….. വല്ല കാര്യവും ഉണ്ടാരുന്നോ ഇങ്ങനെ ഈ നട്ടപാതിരാത്രിയ്ക്ക് ഈ പട്ടി കാട്ടിലൂടെ നടക്കാൻ …. നാളെ രാവിലെ വന്നാൽ മതിയെന്ന് പറഞ്ഞതാ അവൾടെ ഒടുക്കത്തൊരു വാശി…. ഇവിടെ ആണേൽ കാടാണ്. പേരിനൊരു വഴിയും …..”