എന്നോടൊള്ള ദേഷ്യം ഇന്ന് തന്നെ പോണമെന്ന വാശിയിൽ അവൾ തീർത്തു. അങ്ങനെ പാതിരാത്രി മാത്രമേ തറവാട്ടിൽ എത്തുള്ളൂ എന്നറിഞ്ഞിട്ടും ഞങ്ങൾ തറവാട്ടിലേക്ക് തിരിച്ചു..
സൃഷ്ടിച്ച തമ്പുരാന് പോലും മനസിലാക്കാൻ കഴിയാത്ത മായ പ്രഹേളികയാണ് സ്ത്രീയെന്ന് ഒരിക്കൽ കൂടി എനിക്ക് മനസിലായി.
ട്രയിനിലാണ് ഞങ്ങൾ നാളിലേക്ക് തിരിച്ചത്. അവിട്ന്ന് ബസ്സിൽ പോണം ബസ്സ് ടൗണിലെത്തിയപ്പോഴേക്കും രാത്രി ആയിരുന്നു.
ഇത്ര വൈകിയിട്ടും ഇന്ന് തന്നെ പുറപ്പെട്ടത് എന്നോടുള്ള വാശി ആണെങ്കിലും മുത്തശ്ശി വിളിച്ചൊടനെ വരാൻ അവൾ തീരുമാനിച്ചത് മുത്തശ്ശിയോടുള്ള സ്നേഹം കൊണ്ടാണ് . അവൾക്ക് മുത്തശ്ശീന്ന് പറഞ്ഞാൽ ജീവനാണ്. എന്റെ കുടുംബത്ത് എല്ലാരും ഗീതൂനെ കുറ്റപ്പെടുത്തിയപ്പോഴും അവളെ ചേർത്ത് പിടിച്ച ഒരേ ഒരു വ്യക്തി മുത്തശ്ശിയാണ്. മാത്രമല്ല പുള്ളിക്കാരിക്ക് നല്ല വയസ്സായി. അതിന്റെ ടെൻഷൻ മൊത്തോം ഇവൾക്കാണ്. അതോണ്ടാണ് എത്രയും പെട്ടെന്ന് മുത്തശ്ശീടടുത്ത് ചെല്ലാനിത്ര വാശി.
ടൗണിലെത്തി ബസ്സിറങ്ങിയപ്പോഴേ മണി 10 ആയി. ഒരു ഓട്ടോ റിക്ഷ പോയിട്ട് മന്യുഷ്യ കുഞ്ഞ് പോലും നിരത്തിലില്ല. പിന്നെ തറവാട്ടിൽ പോകുന്ന കാര്യം കാൻസൽ ചെയ്ത് നേരെ വീട്ടിലേയ്ക്ക് വിട്ടു. അതിന്റെ പകയ്ക്ക് അവളുടെ ബാഗും കൂടി അവൾ എന്നെ കൊണ്ട് ചുമപ്പിച്ചു.
അമ്മയുടെ വീടാണ് ഈ തറവാട്. തറവാടെന്ന് പറയുമ്പോഴേ മനസിലാവുമല്ലോ വല്യ ഒരു കുടുംബമാണ് അമ്മേടത്. ഇവിടുന്ന് ഒരു 15 Km ഒള്ളൂ. ഉൾനാടാണ്. ഗ്രാമപ്രദേശം. കൊച്ചിലെ ഏതാണ്ട് 15 വയസ്സ് വരെയൊക്കെ ഞാനവിടെ നിന്നിട്ടുണ്ട്. അതിന് ശേഷം തറവാട് പൂട്ടി പലരും പല വഴിക്ക് പിരിഞ്ഞു. പിന്നെ ഞാനങ്ങോട്ട് പോയിട്ടേ ഇല്ല.
അന്നൊക്കെ വല്ല്യ രസമാണ്. കൊറെ കുട്ടികളും കളിയും ചിരിയും കഥപറച്ചിലുമൊക്കെ ആയിട്ട് വല്ലാത്തൊരു കാലഘട്ടമായിരുന്നു അത്. ഒന്ന് ആലോചിക്കുമ്പോൾ കുറേ കുട്ടികൾക്ക് സ്വപ്നം മാത്രമായിരുന്ന ഒരു കുട്ടിക്കാലമായിരുന്നു എനിക്ക് ലഭിച്ചത്. കഷ്ടപ്പാടിന്റെ കൈപ്പ് നിറഞ്ഞ ജീവിതത്തിൽ ഇന്ന് കുട്ടിക്കാലത്തെ കുറിച്ചോർക്കുമ്പോൾ അതൊരു മായാലോകമായാണ് തോന്നാറ് . ഇന്നത്തെ ജീവിതവും അന്നത്തെ ജീവിതവും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ അതൊരു സ്വർഗമായിരുന്നു