മറക്കില്ല… മുമ്പത്തേക്കാൾ ശോഷിച്ച് വലിഞ്ഞ ഒരു രൂപമായിരുന്നു അവൾ…. വല്ലാത്ത മാനസിക സംഘർഷം എന്റെ ഗീതു അനുഭവിച്ചിരുന്നതായ് എനിക്ക് മനസിലായി…. അതിന്റെ ഒക്കെ ആകെ തുകയായിരുന്നു ആ രൂപം ….. ഇതിനിടയിൽ കുട്ടികളില്ലാത്തോണ്ട് നിന്റെ ഭർത്താവ് നിന്നോടുള്ള സ്നേഹം കുറഞ്ഞ് മറ്റു പെണ്ണുങ്ങളെ പ്രാപിക്കുമെന്ന് എന്റെ പൊട്ടിക്കാളിക്ക് അവളുടെ ഏതോ ഒരു ഉത്തമ സുഹൃത്ത് ഉപദേശം നൽകി…. ഈ വട്ടുണ്ടല്ലോ, അതൂടെ മനസ്സിലിട്ട് വീർപ്പിച്ച് വീർപ്പിച്ച് ഉള്ളിലൊതുക്കി ദേ ഇപ്പൊ ഈ രൂപത്തിലായി…. എന്റടുക്കെ വരാൻ ഇതും ഒരു കാരണമാണേ…. ഇതൊക്കെ എന്നോട് തുറന്നു പറയുന്നത് പോലും ഈ അടുത്ത കാലത്താണ്…….
അവൾ വന്ന തോട് കൂടി എന്റെ കുടുസ്സ് വാടകമുറി മാറി…. അത്യാവശ്യം സൗകര്യങ്ങളൊക്കെ ഉള്ള ഒരു നല്ല
വാടകവീട് ഞാൻ സംഘടിപ്പിച്ചു…. അന്ന് നമ്മടെ ദാമ്പത്യത്തിന് പ്രായം 4……..
ശരിക്കും അന്നുമുതല്ലാണ് പണ്ടത്തെ പ്രസരിപ്പുള്ള ഗീതുവിനെ ഞാൻ കണ്ടത്…. കുറ്റപ്പെടുത്താനോ പരിഹസിക്കാനോ ആരുമില്ല…വികട ചോദ്യങ്ങൾക്ക് മുന്നിൽ ഭയപെട്ടു നിൽക്കണ്ട …..ഞാനും അവളും നമ്മുടെ മാത്രം ലോകം ….. ഉളള് നിറഞ്ഞ് അവൾ സന്തോഷിക്കാൻ തുടങ്ങി…. ശരിക്കും ഞാനും ഒരുപാട് സന്തോഷിച്ച നാളുകളായിരുന്നു അത്…… മനസിലെ സന്തോഷം ശരീരത്തിലും പ്രകടമായി… അസ്ഥിപഞ്ചരത്തിൽ നിന്നും ഗീതു അല്പം മെച്ചപ്പെട്ട് കണ്ടു…..
അങ്ങനെ സന്തോഷമായ് ജീവിച്ച് പോന്ന സമയത്താണ് ഇരട്ടിമധുരമായി ആ വാർത്ത എത്തിയത്….
അന്ന് ഞാൻ ഓഫീസിൽ നിന്നങ്ങിയപ്പോഴാണ് ഗീതൂന്റെ കാൾ വന്നത് ….. വീട്ടിലേക്ക് വരുമ്പോ വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് പറയാനാണ് ആ വിളിക്കുന്നത് …..
എന്നുമിങ്ങനെ വിളിച്ച് തിടുക്കത്തിൽ പറഞ്ഞ് ഫോൺ വെക്കുന്ന ആളാണ് ഗീതു… പക്ഷെ ഇന്ന് വല്ലാത്തെരു ഇളക്കം….
“പഞ്ചസാര ….., വെളുത്തുള്ളി …….., സവാളാ…….
ഇടയ്ക്ക് കുലുങ്ങി ചിരിച്ചൊണ്ട് ആണ് പുള്ളിക്കാരത്തി പറയുന്നെ….
” കൊഞ്ചാതെ വേഗം പറ പെണ്ണെ ദേ ഇപ്പൊ സിഗ്നലാവും….”
” ഒന്നടങ്ങെന്റെ മാഷെ….. മ്….. ക്ഷമ എന്താണെന്ന് മോൻ പഠിക്കാൻ പോണെ ഒള്ളൂ….”’
“ദേ ഗീതു കളിക്കല്ലേ…” എനിക്കാകെ ദേഷ്യം വന്നു…റോഡിൽ നിക്കുമ്പഴാ അവൾടെ ഒരു….
“അതേയ് ചൂടാവണ്ട പറയാം , സവാള ,ഉലുവ, പഞ്ചസാര പിന്നെ 1 പെട്ടി ഡയപ്പറും….”
” ഏഹ് എന്തോന്നാ….. ”
സത്യം പറഞ്ഞാലെനിക്ക് ആദ്യം മനസിലായില്ല……….
“ഓ… 1 പെട്ടി ഡയപ്പറും വേണേൽ ഒരു തൊട്ടിലും 7, 8 ജോഡി കുഞ്ഞുടുപ്പുംമേടിച്ചോ………..”
എന്റെ ലൈഫിൽ ഞാൻ ചെവിയിലൂടെ അനുഭവിച്ച ഏറ്റവും സുന്ദരമായ ശബ്ദമായിരുന്നു അത്…… അവളുടെ ശബ്ദത്തിൽ വല്ലാത്ത ആനന്ദവും നിർവൃതിയും ഞാനറിഞ്ഞു…. അവളുടെ ശബ്ദത്താൽ എെന്റ മനസ്സിൽ ഗീതുവിന്റെ പുഞ്ചിരിക്കുന്ന മുഖം തെളിഞ്ഞു…. പിന്നീടൊരിക്കെ കൂടി ചോദിച്ച് ഉറപ്പ് വരുത്തേണ്ട ആവശ്യമെനിക്കില്ലായിരുന്നു… എന്റെ മോളുടെ ആ