പോലെ ……
ബ്രഡിൽ ബട്ടർ തേച്ച് ഏട്ടൻ തന്റെ വായിൽ വച്ചു തന്നപ്പോൾ ഗീതു ദൃഡനിശ്‌ചയമെടുത്തു……..
അഞ്ച് മാസങ്ങൾക്ക് മുമ്പാണ് സ്വസ്ഥവും സന്തുഷ്ടവുമായിരുന്ന ഞങ്ങളുടെ കൊച്ചു കുടുംബത്തെ പിടിച്ചുലച്ച ആ സംഭവമുണ്ടായത്……. അത് പറയുന്നതിന് മുമ്പ് ഞാൻ എന്നെ പരിചയപ്പെടുത്താം
എന്റെ പേര് ഗോവിന്ദ് …… ഇത് എന്റെ കഥയാണ് …. അല്ലാ… എന്റെയും എന്റെ പ്രിയ പത്നിയായ ഗീതുവിന്റെയും കഥ…..
“ഗീതാഗോവിന്ദം ”
ഞാനൊരു സാധാരണ കുടുംബത്തിലാണ് ജനിച്ചത് എല്ലാവരെയും പോലെ ഒരു സാധാരണ ജീവിത ശൈലി തന്നെയായിരുന്നു എന്റേതും …… എന്നു വച്ചാൽ SSLC യിൽ ഡിസ്റ്റിൻഗ്‌ഷൻ വാങ്ങിയും പ്ലസ് റ്റു ഫുൾ A+ വാങ്ങിയും ജീവിതം എൻജോയ് ചെയ്ത് പഠിക്കാൻ ഡിഗ്രിയെടുത്ത് കുറെ സപ്ലിയടിച്ച് മുടിഞ്ഞ് വീട്ടിലും നാട്ടിലും പരിഹാസപാത്രമായി മാറിയ ഒരു സാധാരണക്കാരൻ ….. തിരിഞ്ഞ് നോക്കുമ്പോൾ നമ്മുക്കെല്ലാവർക്കും തോന്നും ഡിഗ്രിയൊക്കെ നമ്മുക്കെഴുതിയെടുക്കാവുന്നതേ ഉണ്ടായിരുന്നുള്ളു എന്ന് …. എന്നാലും നമ്മൾ സപ്ലിയടിക്കും അത് നമ്മൾ ആൺപിള്ളാരുടെ ജന്മകാശമാണ് ….. ഡിഗ്രി കഴിഞ്ഞ് ഒന്നിനും പോകാനവാതെ വീട്ടിലിരിക്കുന്ന ഒരു ഘട്ടമുണ്ടല്ലോ, അപ്പോൾ നമ്മുക്ക് ഈ സപ്ലി യൊക്കെ ഒരു ശാപമായി തോന്നും….. അത് കഴിഞ്ഞ് ജീവിതത്തിലെ അടുത്ത ഫേസ് വരും…. അതിനെ ഞാൻ പരിഹാസ് ഘട്ട് എന്നാണ് വിളിക്കുന്നത്…. കുറച്ച് നാൾ വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ വീട്ടുക്കാരും നാട്ടുക്കാരും പരിഹസിക്കുന്ന ഘട്ടം …. കണ്ടാലറിയാത്ത അമ്മാവന്മാരു പോലും ജോലി ഒന്നുമായില്ലേ മക്കളെ എന്ന് ചോദിക്കുന്ന ഘട്ടം …. ഈ ചോദ്യം ചോദിക്കാൻ വേണ്ടി മാത്രമാണ് ഇവന്മാരെ ഒക്കെ ദൈവം ഇങ്ങോട്ട് കേറ്റി വിട്ടതെന്ന് തോന്നി പോവും….. അങ്ങനെയും കുറച്ച് വർഷങ്ങൾ കടന്ന് പോവും … അല്ലറ ചില്ലറ ജോലി ഒക്കെ ചെയ്ത് കൂട്ടുകാരോടൊത്ത് ചെറിയ ട്രിപ്പൊക്കെ നടത്തി അങ്ങ് കഴിയും …. അതിന് ശേഷമാണ് നീന്തൽ ഘട്ട് വരുന്നത് ….. ജോലിക്ക് പോകാനാവാതെ വയസ്സായ അച്ഛൻ , രോഗങ്ങളുടെ നിഘണ്ടു ആയി മാറുന്ന അമ്മ, പട്ടിണിയും പരിവട്ടവുമായി നീന്തുന്ന ഘട്ടം…. ഇവിടെ മുമ്പത്തെ പോലെ ഒഴുക്കിനൊത്ത് പോവാനാവില്ല ഒഴുക്കിനെതിരെ നീന്തണം … ഈ സമയത്ത് ജീവിതത്തിൽ നമ്മളൊരുപാട് നീന്തും… തനിച്ചാവും …. നമ്മൾ വിചാരിക്കും നമ്മുടെ ഈ അവസ്ഥയ്ക്ക് കാരണം നമ്മുടെ സാമ്പത്തികസ്ഥിതിയാണെന്ന് രോഗങ്ങളാണെന്ന് …. പക്ഷെ ഇതിന് പുറകിൽ നമ്മുടെ ഗവൺമെന്റിന് ഒരുപാട് പങ്ക് ഉണ്ട് കേട്ടോ….പിന്നെ തിരിച്ചറിവിന്റെ കാലമാണ് …. പെണ്ണല്ല , ചങ്കല്ല പണമാണ് വലുതെന്ന തിരിച്ചറിവ്…. അങ്ങനെ എനിക്ക് തിരിച്ചറിവുണ്ടായ സമയത്താണ് ഞാൻ മനസ്സിരുത്തി പഠിക്കാൻ ശ്രമിച്ചത് …. പലടത്തും തോറ്റുപോയേന്റെ വാശി ഞാൻ തീർത്തത് പഠിത്തതിലാണ് … അതിന്റെ ഫലമായി റാങ്ക് ലിസ്റ്റിൽ വരുകയും എന്റെ 25-ാം വയസ്സിൽ എനിക്ക് ജോലി ലഭിക്കുകയും ചെയ്തു….. സത്യം പറയാമല്ലോ ജോലി കിട്ടിയപ്പോഴാണ് ലൈഫ് ഒന്ന് സെറ്റിലായത്, അമ്മേനെ ചികിത്സിക്കാനായി വണ്ടി വാങ്ങാനായി ആഗ്രഹങൾ പലതും സാധിച്ചു. ഫിനാൻഷ്യലി സ്റ്റേബിൾ